Bank Fraud | ബാങ്ക് മാനേജരെ പറ്റിച്ച് 40 ലക്ഷം തട്ടിയെടുത്തു; പ്രതികൾക്കായി തിരച്ചിൽ
- Published by:Anuraj GR
- trending desk
Last Updated:
ബാങ്കില്‍ അക്കൗണ്ടുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ മാനേജരെ വിളിച്ചത്
ബാങ്ക് തട്ടിപ്പ് (bank fraud) കേസുകള്‍ സംബന്ധിച്ച് നിരവധി വാര്‍ത്തകൾ ദിനംപ്രതി പുറത്തു വരുന്നുണ്ട്. അത്തരമൊരു വാര്‍ത്തയാണ് നാഗ്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഗ്പൂരിലെ (Nagpur) ഒരു ബാങ്ക് ഉദ്യോഗസ്ഥനെ (Bank manager) പറ്റിച്ച് 40 ലക്ഷം രൂപയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്.
നാഗ്പൂരിലെ ഒരു പ്രമുഖ ബാങ്കിന്റെ ബ്രാഞ്ച് മാനേജരാണ് തട്ടിപ്പിന് ഇരയായത്. ബാങ്കില്‍ അക്കൗണ്ടുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ മാനേജരെ വിളിച്ചത്. ഇതുവഴി ബ്രാഞ്ച് മാനേജരുടെ വിശ്വാസം സമ്പാദിച്ച് കമ്പനിയുടെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തുകയായിരുന്നു.
സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞ് ബ്രാഞ്ച് മാനേജര്‍ വിവേക് കുമാര്‍ വിജയ് ചൗധരിയെ വാട്ട്‌സ്ആപ്പ് കോളില്‍ ബഡപ്പെടുകയായിരുന്നു. കുറച്ച് പണം ആവശ്യമാണെന്നും അതിനായി തുക അനുവദിക്കണമെന്നുമാണ് ഫോണ്‍ വിളിച്ചയാള്‍ മാനേജരോട് ആവശ്യപ്പെട്ടത്.
തട്ടിപ്പുകാരന്‍ സ്ഥാപനത്തിന്റെ ഡയറക്ടറുടെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബാങ്ക് മാനേജരെ വിളിച്ചത്. പണമടയ്ക്കുന്നതിനായി ചെക്കുകളുടെയും മറ്റും വിശദാംശങ്ങള്‍ നല്‍കാമെന്ന് ഇയാള്‍ ബ്രാഞ്ച് മാനേജരോട് പറയുകയും ചെയ്തു. ഇത് വിശ്വസിച്ച മാനേജര്‍
advertisement
ചൗധരി 27.35 ലക്ഷവും പിന്നീട് 12.50 ലക്ഷം രൂപയും രണ്ട് തവണകളായി നാല് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായാണ് പിടിഐ റിപ്പോര്‍ട്ട്.
ഇടപാട് പൂര്‍ത്തിയായതിന് ശേഷം, ഇത് സ്ഥിരീകരിക്കുന്നതിനായി ചൗധരി സ്ഥാനത്തിലേക്ക് വിളിച്ചപ്പോഴാണ് അബദ്ധം പറ്റിയത് മനസിലാകുന്നത്. സ്ഥാപനത്തില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്നാണ് ബഡപ്പെട്ടവര്‍ നല്‍കിയ മറുപടി. ഇതേതുടര്‍ന്ന് തട്ടിപ്പിനെതിരെ മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബജാജ് പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
advertisement
അതേസമയം, രാജ്യത്ത് നടന്ന നിരവധി ബാങ്ക് തട്ടിപ്പുകളെക്കുറിച്ചും ഇതിന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 34,000 കോടി രൂപ തട്ടിയ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഡിഎച്ച് എഫ്എല്‍ തട്ടിപ്പ്. മൊത്തം 17 ബാങ്കുകളെയാണ് ഡിഎച്ച്എഫ്എല്‍ വായ്പ തട്ടിപ്പിന്റെ പേരില്‍ വഞ്ചിച്ചത്.
17 ബാങ്കുകള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം 2010നും 2018നും ഇടയില്‍ 42,871 കോടി രൂപയുടെ വായ്പയാണ് നല്‍കിയത്. ഇതിന് പിന്നാലെ 2019 ജനുവരിയിലാണ്, ഫണ്ട് തട്ടിയെടുത്തെന്ന് സംബന്ധിച്ച് ഡിഎച്ച്എഫ്എല്ലിനെതിരെ വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇതേതുടര്‍ന്ന് ഡിഎച്ച്എഫ്എല്ലിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
advertisement
മറ്റൊന്നാണ് എബിജി ഷിപ്യാര്‍ഡ് തട്ടിപ്പ്. വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 22,842 കോടി രൂപ തട്ടിയെടുത്തതിനെ തുടര്‍ന്ന് എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കമ്പനിക്കെതിരെ സിബിഐ കേസെടുത്തിരിന്നു. ഇതേതുടര്‍ന്ന് പ്രമോട്ടര്‍ ഋഷി അഗര്‍വാള്‍, എക്‌സിക്യൂട്ടീവുമാരായ സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നിശ്ചിത തീയതികളില്‍ പലിശയും ഗഡുക്കളും നല്‍കുന്നതില്‍ കമ്പനിക്ക് കഴിയാതെ വന്നതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്.
Location :
First Published :
September 15, 2022 1:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bank Fraud | ബാങ്ക് മാനേജരെ പറ്റിച്ച് 40 ലക്ഷം തട്ടിയെടുത്തു; പ്രതികൾക്കായി തിരച്ചിൽ


