TRENDING:

മരണശേഷം തലച്ചോറിൽ സംഭവിക്കുന്നതെന്ത്? ന്യൂറോസർജൻ പറയുന്നു

Last Updated:

നിർണായകമായ ആ അവസാനനിമിഷത്തിൽ ആണ് മസ്തിഷ്‌കം നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം നിങ്ങളെ കാണിക്കുന്നത് എന്ന് ഈ ന്യൂറോസർജൻ അവകാശപ്പെടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മരണത്തിനു ശേഷം എന്ത് എന്നുള്ളത് മനുഷ്യരാശിയെ എന്നും കുഴപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ്. നാളിതുവരെ അതൊരു നിഗൂഢതയായി തുടരുന്നു. എന്നാൽ ,മസ്തിഷ്‌കമരണം രേഖപെടുത്താൻ ഒരു അളവുകോൽ ഉണ്ടെന്നാണ് ന്യൂറോ സർജനും ന്യൂറോബയോളജിസ്റ്റുമായ ഡോ. രാഹുൽ ജൻഡിയാൽ ഡോ. രംഗൻ ചാറ്റർജിയുമായി നടത്തിയ ഫീൽ ബെറ്റർ, ലൈവ് മോർ എന്ന പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയത് .
advertisement

സാധാരണയായി, ഇസിജിയിൽ കാണിക്കുന്ന ഒരു ഒരു പരന്ന വര ഹൃദയത്തിൽ നിന്ന് സിഗ്നൽ ഇല്ലെന്നും നിങ്ങൾ മരിച്ചുവെന്നും സൂചിപ്പിക്കുന്നു.

തലയോട്ടിയിലെ ഉപരിതലത്തിൽ ഉള്ള ഇലക്ട്രോഡുകൾ വഴി ഒരു രോഗിയുടെ അവസാന നിമിഷങ്ങളിൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു .

കാർഡിയാക് മോണിറ്ററിൽ ഫ്ലാറ്റ്ലൈൻ കാണിക്കുന്നതിനാൽ ഹൃദയം നിന്നുവെന്നു വിധിയെഴുതിയാലും നിങ്ങൾ പൂർണമായും മരിച്ചിട്ടുണ്ടാവില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

ഹൃദയസ്തംഭനം നടന്നു കഴിഞ്ഞും നിമിഷങ്ങളോളം നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം തുടരുന്നു. സ്വപ്നം കാണുമ്പോൾ മസ്തിഷ്കകത്തിൽ ഉണ്ടാകുന്ന തരംഗങ്ങൾക്ക് സമാനമായി ഈ സമയം തലച്ചോറിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നതായി ഡോ. ജാൻഡിയാൽ പറഞ്ഞു.

advertisement

ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം, തലയോട്ടിക്കുള്ളിൽ ഒരു'' വിസ്ഫോടനം'' തന്നെ സൃഷ്‌ടിക്കുന്നു. "ആ സമയത്തു വേണം നമ്മൾ വിടപറഞ്ഞു പോകുന്നവരുടെ കൈ മുറുകെപ്പിടിക്കുവാൻ ', ഡോക്ടർ പറയുന്നു .

ഒരാൾ അന്തിമ ശ്വാസമെടുക്കുമ്പോൾ ഹൃദയം തലച്ചോറിലേക്ക് അവസാനമായി രക്തം എത്തിക്കുന്നു, ഇതാണ് ശാസ്ത്രമെന്നു തന്റെ രോഗികൾക്ക് വിവരിച്ചു കൊടുക്കാറുണ്ടെന്ന് ഡോ. ജിൻഡാൽ പറഞ്ഞു.

നിർണായകമായ ആ അവസാനനിമിഷത്തിൽ ആണ് മസ്തിഷ്‌കം നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം നിങ്ങളെ കാണിക്കുന്നത് എന്ന് ഈ ന്യൂറോസർജൻ അവകാശപ്പെടുന്നു.

advertisement

മരണത്തെ മുഖാമുഖം കണ്ടവർക്കും, മരണത്തിന്റെ വക്കിൽ നിന്ന് രക്ഷപെട്ടു ജീവിതത്തിലേക്കു തിരിച്ചു വന്നവർക്കും ഇത്തരം സമാനമായ അനുഭവങ്ങൾ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

മരണസമയത്ത് ഒരാളുടെ ജീവിതകാലം മുഴുവനും ഒരു സിനിമയിലെന്ന പോലെ അയാളുടെ മനസ്സിൽ തെളിയുന്നുവെന്നും ,മസ്തിഷ്കമരണം എന്നത് അവസാനമായി നിങ്ങൾ കാണുന്ന ഒരു വലിയ സ്വപ്നമായി കരുതാമെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെടുന്നവർ അവസാനസമയം തനിച്ചല്ലെന്ന് ഉറപ്പാക്കാൻ ചില നഴ്സുമാർ ഹൃദയസ്തംഭനത്തിന് ശേഷം രോഗികളുമായി സംസാരിക്കാറുണ്ടെന്നു അവതാരകനായ ഡോ. രംഗൻ ചാറ്റർജി അഭിപ്രായപ്പെട്ടു. സ്വപ്‌നം കാണാൻ കെല്പുള്ള നമ്മുടെ തലച്ചോറിന് വളരെയധികം സർഗ്ഗാത്മകതയും സഹിഷ്ണുതയും ഉണ്ടെന്നു ഡോക്ടർ ജൻഡിയാൽ പറഞ്ഞു.

advertisement

തൻ്റെ പുതിയ പുസ്തകമായ ''ദിസ് ഈസ് വൈ യു ഡ്രീം : വാട്ട് യുവർ സ്ലീപ്പിംഗ് ബ്രെയിൻ റിവീൽസ് എബൌട്ട് യുവർ വേക്കിംഗ് ലൈഫ് ''എന്നതിൽ ഡോ. ജിൻഡാൽ സ്വപ്നങ്ങളെക്കുറിച്ചു കൂടുതൽ വിശദീകരിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
മരണശേഷം തലച്ചോറിൽ സംഭവിക്കുന്നതെന്ത്? ന്യൂറോസർജൻ പറയുന്നു
Open in App
Home
Video
Impact Shorts
Web Stories