TRENDING:

'സിന്ധു'വിൽ നിന്ന് ഉത്ഭവിച്ച 'ഇന്ത്യ'; പേരിന്റെ പിറവിയെക്കുറിച്ച് വിശദമായി അറിയാം

Last Updated:

പുണ്യനദിയായ സിന്ധുവിൽ നിന്നാണ് ഇന്ത്യ എന്ന പേരുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയൊരു സഖ്യത്തിന് രൂപം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ് (INDIA-ഇന്ത്യ) എന്നാണ് ഈ സഖ്യത്തിന് നല്‍കിയിരിക്കുന്ന പേര്. തങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നുവെന്നും ഇന്ത്യയുടെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടി നിലകൊള്ളുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement

അത് അവിടെ നില്‍ക്കട്ടെ. നമ്മുടെ രാജ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ചും എങ്ങനെയാണ് ആ പേര് വന്നതെന്നും വിശദമായി അറിയാം. ‘സിന്ധു’ എന്ന പദത്തില്‍ നിന്നാണ് ‘ഇന്ത്യ’ എന്ന വാക്കിന്റെ ഉത്ഭവം. പുണ്യനദിയായ സിന്ധുവിൽ നിന്നാണ് ഇന്ത്യ എന്ന പേരുണ്ടായത്. ഇന്ത്യ എന്ന ഇന്നത്തെ പേരിന് അങ്ങനെയൊരു രൂപം കൈവരുന്നതിൽ വിവിധ സംസ്‌കാരങ്ങളും ഭാഷകളും സ്വാധീനിച്ചിട്ടുണ്ടെന്ന് വേള്‍ഡ് ഹിസ്റ്ററി എന്‍സൈക്ലോപീഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിന്ധുനദിയും സംസ്‌കൃതവും

ഋഗ്വേദത്തിലാണ് സിന്ധു എന്ന പേര് ആദ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ബിസി 1700-1100 കാലഘട്ടതില്‍ എഴുതപ്പെട്ട ഏറ്റവും പഴയ ഇന്തോ-യൂറോപ്യന്‍ ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍വെച്ചാണ് വിശുദ്ധമായ ഈ ഗ്രന്ഥം എഴുതപ്പെട്ടത്. സാംസ്‌കാരികവും ഭാഷാപരവുമായ ഏറെ പ്രധാന്യം ഇത് വഹിക്കുന്നുണ്ട്. ഋഗ്വേദത്തില്‍ സിന്ധു എന്ന് പരാമര്‍ശിച്ചിരിക്കുന്നത് പുണ്യ നദിയെയാണ്. ഇന്ത്യയുടെ പുരാതന സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് ഈ നദി ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

advertisement

ഹിന്ദോസ്, ഇന്തോസ്, ഗ്രീക്ക് എന്നിവയുമായുള്ള ബന്ധം

പുരാതന ഇന്ത്യയുടെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ അറിവ് ലോകമെമ്പാടും വ്യാപിച്ചപ്പോള്‍ അടുത്തു കിടക്കുന്ന അറബികളും ഇറാനികളും സിന്ധു എന്ന പദത്തിലെ എസ്(S) എന്ന അക്ഷരത്തിന് പരം എച്ച്(H) എന്ന അക്ഷരം ചേര്‍ത്ത് ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ സിന്ധു നദിക്കപ്പുറമുള്ള പ്രദേശത്തെ ഈ അയല്‍ സംസ്‌കാരങ്ങള്‍ ഹിന്ദു എന്ന് വിളിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി തങ്ങളുടേതായ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്ന ഗ്രീക്കുകാര്‍ ഹിന്ദു എന്ന പദത്തെ ‘ഇന്തോസ്’ ആയി സ്വീകരിച്ചു. അതിനെ അവര്‍ ‘ഇന്‍ഡസ്’ എന്നാണ് ഉച്ചരിച്ചിരുന്നത്.

advertisement

ബൈസാന്തിയന്‍ നരവംശ ശാസ്ത്രത്തിലെയും പേര്‍ഷ്യന്‍ ലിഖിതങ്ങളിലെയും ഇന്ത്യ

സിന്ധുനദിക്ക് അപ്പുറമുള്ള മേഖലയെയാണ് ബൈസാന്തിയന്‍ നരവംശശാസ്ത്രത്തില്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ദേശത്തെ പരാമര്‍ശിച്ച ഹെറോഡോട്ടസിന്റെ രചനകളില്‍ നിന്ന് ഇത് കണ്ടെത്താന്‍ കഴിയും. ഇറാനിയന്‍ പദമായ ഹിന്ദൂസ് ഇന്തോസ് എന്നതില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇത് സിന്ധ് മേഖലയെ സൂചിപ്പിക്കുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ഡാരിയസ് ഒന്നാമന്റെ (550-486 ബിസി) പെര്‍സെപോളിസ് എന്ന ലിഖിതത്തില്‍ കീഴടക്കിയ പ്രദേശമായി ഉള്‍പ്പെടുത്തിയതിന്റെ തെളിവാണിത്.

ഇംഗ്ലീഷില്‍ ‘ഇന്ത്യ’ എന്ന പേരിന്റെ പരിണാമം

advertisement

ഇന്ത്യ എന്ന ഇംഗ്ലീഷ് പദത്തിന് ലാറ്റിന്‍ ഭാഷയുമായും ഇംഗ്ലീഷ് ഭാഷയിലെ ലാന്റെ സ്വാധീനവുമായും ബന്ധമുണ്ട്. ആള്‍ഫ്രഡ് രാജാവിന്റെ വിവര്‍ത്തനമായ ഓറോസിയസില്‍ ഇന്ത്യ എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇത് പഴയ ഇംഗ്ലീഷിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, ഫ്രഞ്ച് ഭാഷയുടെ സ്വാധീനത്താല്‍ ഇന്ത്യ എന്നതിന് പകര ഇന്തേ (Ynde or Inde) എന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യകാല ആധുനിക ഇംഗ്ലീഷിന്റെ അവസാന ഘട്ടം വരെ (15-ാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതല്‍ 1650 വരെ) ഇന്ത്യ എന്ന പേര് വീണ്ടും ഉയര്‍ന്നു വന്നു.

advertisement

ഈ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ലാറ്റിന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളുടെ സ്വാധീനമുണ്ടായിരുന്നു. അതിന്റെ ഫലമായി ജെയിംസ് രാജാവിന്റെ ബൈബിളിന്റെ ആദ്യ പതിപ്പിലും വില്യം ഷേകേസ്പിയറിന്റെ കൃതികളിലും ഇന്ത്യ എന്ന പേര് പ്രത്യക്ഷപ്പെട്ടു.തുടര്‍ന്ന് ഇന്ത്യ എന്ന പേര് ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കുന്നത് തുടര്‍ന്നു. ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ് ഇന്ത്യ എന്ന പേര്. പല സമയങ്ങളിലായി പരിണമിച്ചാണ് അത് രൂപം കൊണ്ടത് എന്ന് പറയാം.

മലയാളം വാർത്തകൾ/ വാർത്ത/Explained/
'സിന്ധു'വിൽ നിന്ന് ഉത്ഭവിച്ച 'ഇന്ത്യ'; പേരിന്റെ പിറവിയെക്കുറിച്ച് വിശദമായി അറിയാം
Open in App
Home
Video
Impact Shorts
Web Stories