TRENDING:

ടെലിവിഷൻ താരം ജിമ്മിൽ മരിച്ചതിനു കാരണം അമിതമായ വർക്കൗട്ടോ? പ്രോട്ടീൻ പൗഡറിനും സ്റ്റിറോയ്ഡിനും പാർശ്വഫലങ്ങളുണ്ടോ?

Last Updated:

എന്തും അമിതമായാൽ അത് ശരീരത്തിന് ദോഷകരമാണെന്ന് ആരോ​ഗ്യ വി​​ഗദ്ധർ പറയുന്നു. അത്, വ്യായാമം ആണെങ്കിൽ പോലും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിമാനി ചന്ദന
advertisement

‌ടെലിവിഷൻ താരം സിദ്ധാന്ത് സൂര്യവംശിയുടെ മരണത്തിനു ശേഷം പ്രോട്ടീൻ പൗഡറുകളുടെയും, സ്റ്റിറോയിഡുകളുടെയും ഉപയോ​ഗവും അമിതമായ വർക്കൗട്ടുമൊക്കെ വീണ്ടും ചർച്ചയാകുകയാണ്. പതിവ് ജിം വർക്കൗട്ടുകൾക്കു ശേഷം ഹൃദയാഘാതം സംഭവിച്ചതിനു പിന്നാലെയായിരുന്നു സൂര്യവംശിയുടെ മരണം. എന്തും അമിതമായാൽ അത് ശരീരത്തിന് ദോഷകരമാണെന്ന് ആരോ​ഗ്യ വി​​ഗദ്ധർ പറയുന്നു. അത്, വ്യായാമം ആണെങ്കിൽ പോലും.

''എന്തുകൊണ്ടാണ് ഇത്തരം കേസുകൾ പെട്ടെന്ന് വർ‌ദ്ധിക്കുന്നത് എന്നാണ് പലർക്കും അറിയേണ്ടത്. ഉത്തരം ലളിതമാണ്. കൂടുതലാളുകൾ ജിമ്മിലേക്കെത്താനും വ്യായാമം ചെയ്യാനും തുടങ്ങിയിരിക്കുന്നു'', പട്‌പർഗഞ്ചിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയാക് സർജറി ഡയറക്ടർ ഡോ.വൈഭവ് മിശ്ര ന്യൂസ് 18 നോട് പറഞ്ഞു. അമിതമായ വ്യായാമം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്റ്റിറോയിഡുകൾക്ക് പല പാർശ്വഫലങ്ങളും ഉണ്ടെന്നും ആളുകൾ മനസിലാക്കുന്നില്ലെന്നും ‍ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കഫീൻ അടങ്ങിയ പ്രീ-വർക്കൗട്ട് പ്രോട്ടീൻ പൗഡറിന്റ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും ഡോ. മിശ്ര വിശദീകരിച്ചു.

advertisement

"അനാബോളിക് സ്റ്റിറോയിഡുകൾ പെർഫോമൻസ് വർദ്ധിപ്പിക്കുന്ന മരുന്നുകളാണ്, അത് പേശികളുടെ ശക്തി വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം ഇവയ്ക്ക് പാർശ്വഫലങ്ങളുമുണ്ട്," ഉദയ്പൂരിലെ പരാസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. അമിത് ഖണ്ഡേൽവാൾ പറഞ്ഞു. "സ്റ്റിറോയിഡുകൾ ഉപയോ​ഗിച്ചാൽ പെട്ടെന്ന് ക്ഷീണം തോന്നില്ല. കൂടുതൽ വർക്കൗട്ട് ചെയ്യാനും തോന്നും. അങ്ങനെ അമിതമായി വ്യായാമം ചെയ്താൽ ഹൃദയമിടിപ്പ് വർദ്ധിക്കും" അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റിറോയിഡുകൾ ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിക്കും?

സ്റ്റിറോയിഡുകളുടെ ഉപയോഗം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കൂടാതെ, കരൾ രോഗങ്ങൾ, പ്രത്യുൽപാദന അവയവങ്ങളുടെ തകരാറുകൾ, സ്ത്രീകളിലും പുരുഷന്മാരിലും ശാരീരികവും മാനസികവുമായ മാറ്റങ്ങൾ എന്നിവക്കെല്ലാം ഇത്തരം സ്റ്റിറോയിഡുകൾ കാരണമാകും.

advertisement

''ബോഡി ബിൽഡിംഗിനു വേണ്ടിയുള്ള കഠിനമായ പരിശീലനവും സ്റ്റിറോയിഡുകളുടെ രൂപത്തിലുള്ള സപ്ലിമെന്റുകൾ അമിതമായി ഉപയോഗിക്കുന്നതും അങ്ങേയറ്റം ദോഷകരമാണ്'', ലഖ്‌നൗവിലെ മെദാന്ത ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ.മഹിം സരൺ പറഞ്ഞു.

''സ്റ്റിറോയിഡുകൾ എപ്പോഴും മോശമാണെന്ന് പറയുന്നില്ല. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ അറിഞ്ഞായിരിക്കണം അവ ഉപയോ​ഗിക്കേണ്ടത്. വി​​ദ​ഗ്ദ്ധ നിർദേശമോ കൃത്യമായ മേൽനോട്ടമോ ഇല്ലാതെ ഇവ ഉപയോ​ഗിക്കരുത്,'', പാരസ് ഹോസ്പിറ്റലിലെ ഡോക്ടർ ഖണ്ഡേൽവാൾ ന്യൂസ് 18 നോട് പറഞ്ഞു.

അമിതമായ വർക്കൗട്ട്

അമിതമായ വർ‍ക്കൗട്ടുകളും ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി ഡോക്ടർമാർ പറയുന്നു. ധമനികളിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ സാധാരണ വ്യായാമം പോലും ചിലപ്പോൾ വിപരീതഫലം ഉണ്ടാക്കിയേക്കാമെന്ന് ന്യൂസ് 18 നുമായി സംസാരിച്ച പല ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു.

advertisement

"ഒരുപാട് ഭാരം എടുക്കുന്നതോ അമിതമായി ഓടുന്നതോ നല്ലതല്ല, പ്രത്യേകിച്ചും നിങ്ങൾ പ്രായമായ ആളാണെങ്കിൽ" ഡൽഹിയിലെ ധരംശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക് വാസ്കുലർ സർജറി വിഭാ​ഗം ഡയറക്ടർ ഡോ. സന്ദീപ് സിംഗ് ന്യൂസ് 18 നോട് പറഞ്ഞു. ''വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ ഭാ​ഗം തന്നെയാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ഭക്ഷണക്രമം കൃത്യമായി പാലിക്കുകയും ചെയ്യുന്ന വ്യക്തികൾ അവരുടെ പതിവ് ദിനചര്യകൾ ചെയ്യുന്നതു കൊണ്ടോ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നതു കൊണ്ടോ യാതൊരു കുഴപ്പവുമില്ല'', അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

എന്തു ചെയ്യാൻ കഴിയും?

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, 40 വയസിൽ താഴെയുള്ള ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടിവരികയാണ്. കോവിഡിനു ശേഷം ഈ സാദ്ധ്യത വർദ്ധിച്ചതായി ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും ജനിതക ഘടന, മെറ്റബോളിസം, ജീവിതശൈലി എന്നിവയെല്ലാം മൂലം ഇന്ത്യക്കാർക്ക് പൊതുവേ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത കൂടുതയാണെന്ന് നിരവധി ഗവേഷകർ തെളിയിച്ചിട്ടുണ്ട്.

ആരോഗ്യകരമായ ജീവിതശൈലിയും സ്ട്രെസ് മാനേജ്മെന്റും രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിച്ചു നിർത്തുന്നതും പ്രധാനമാണെന്ന് ഡോക്ടർമാർ അടിവരയിട്ടു പറയുന്നു. ജിമ്മിൽ പോകുന്ന ചെറുപ്പക്കാർ പോലും ലിപിഡ് പ്രൊഫൈൽ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്. ചൂടോ, തണുപ്പോ ആകട്ടെ, കഠിനമായ കാലാവസ്ഥയുള്ളപ്പോൾ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ടെലിവിഷൻ താരം ജിമ്മിൽ മരിച്ചതിനു കാരണം അമിതമായ വർക്കൗട്ടോ? പ്രോട്ടീൻ പൗഡറിനും സ്റ്റിറോയ്ഡിനും പാർശ്വഫലങ്ങളുണ്ടോ?
Open in App
Home
Video
Impact Shorts
Web Stories