TRENDING:

അഫ്ഗാനിസ്താനില്‍ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; രാജ്യത്ത് നിരന്തര ഭൂകമ്പം എന്തുകൊണ്ട്?

Last Updated:

എന്തുകൊണ്ടാണ് അഫ്ഗാനിസ്താനില്‍ ഇത്രയധികം ഭൂകമ്പങ്ങള്‍?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഫ്ഗാനിസ്താനിലുണ്ടായ ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം തിങ്കാളാഴ്ച 2000 കടന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് സൂചന. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ഹെറാത്തിന് സമീപം ജനസാന്ദ്രതയേറിയ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വരുത്തിയത്. തീവ്രതയേറിയ ആദ്യ ചലനത്തിന് പിന്നാലെ ഒട്ടേറെ തുടര്‍ചലനങ്ങളും ഇവിടെ അനുഭവപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവുമധികം മരണത്തിന് കാരണമായ ഭൂകമ്പങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.
advertisement

സിന്ധ ജാന്‍ ജില്ലയില്‍ നൂറ് കണക്കിന് വീടുകളാണ് തകര്‍ന്നത്. ആദ്യത്തെ ഭൂകമ്പം അനുഭവപ്പെട്ടപ്പോള്‍ ഹെറാത്തില്‍ താമസക്കാര്‍ വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഒഴിഞ്ഞുപോയി. ആശുപത്രികളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകളെ മാറ്റുകയും ചെയ്തു. 2021 ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്ന് വിദേശ സഹായം പിന്‍വലിച്ചതിന് ശേഷം അഫ്ഗാനിസ്ഥാന്‍ ഇതിനോടകം തന്നെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

എന്തുകൊണ്ടാണ് അഫ്ഗാനിസ്താനില്‍ ഇത്രയധികം ഭൂകമ്പങ്ങള്‍?

അഫ്ഗാനിസ്ഥാനില്‍ ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ഹിന്ദുകുഷ് പര്‍വതനിരകളില്‍. അത് യുറേഷ്യന്‍, ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്നതിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഭൂഖണ്ഡാന്തര മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ.

advertisement

ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്ക് പുറമേ, അഫ്ഗാനിസ്ഥാനെ കൂടുതല്‍ ദുര്‍ബലമാക്കുന്ന മറ്റൊരു ഘടകം രാജ്യത്തുടനീളമുള്ള മണ്ണിടിച്ചിലുകളാണ്.

2022 ജൂണില്‍, കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പര്‍വതപ്രദേശത്ത് ശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ഈ ഭൂകമ്പത്തില്‍ കല്ലും മണ്ണും കൊണ്ട് നിര്‍മ്മിച്ച വീടുകള്‍ മുഴുവന്‍ തകര്‍ന്നുപോയിരുന്നു. ഈ ഭൂകമ്പത്തില്‍ കുറഞ്ഞത് 1000 പേര്‍ കൊല്ലപ്പെടുകയും 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1.5-നും നാലിനും ഇടയില്‍ തീവ്രതയുള്ള 219 ചെറുഭൂകമ്പങ്ങളാണ് 2021-ല്‍ രാജ്യത്ത് അനുഭവപ്പെട്ടത്.

എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാനിലെ ഭൂകമ്പങ്ങള്‍ കൂടുതല്‍ നാശമുണ്ടാക്കുന്നത്?

advertisement

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പങ്ങള്‍ കൂടുതല്‍ നാശമുണ്ടാക്കുന്നവയാണ്. ജപ്പാനിലും തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണ ശൈലി മൂലമാണ്. പരമ്പരാഗത നിര്‍മാണ രീതിയിലുള്ള വീടുകളാണ് അഫ്ഗാനില്‍ ഭൂരിഭാഗവുമുള്ളത്. ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ തടികൊണ്ടുള്ള തൂണുകളും മണ്ണ് ഉപയോഗിച്ച് നിര്‍മിച്ചതുമാണ്. ഇവയ്ക്ക് ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂര കട്ടിയുള്ളതോ പരന്നതോ അല്ലെങ്കില്‍ താഴികക്കുടങ്ങളുടെ ആകൃതിയിലുള്ളതോ ആണ്.

കൂടാതെ, ചെളി ഉപയോഗിച്ചാണ് മണ്‍കട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ ഭിത്തി പ്ലാസ്റ്ററിങ് ചെയ്യുന്നത്. അഫ്ഗാനിസ്താനിലെ പര്‍വത മേഖലകളില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങളില്‍ നാശനഷ്ടമേറെയും ഉണ്ടാകുന്നത് മണ്ണിടിച്ചില്‍ മൂലമാണ്. മണ്ണിടിച്ചിലില്‍ മലയോര മേഖലയിലെ വീടുകള്‍ തകര്‍ന്നുപോകുകയും നദികളുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട് വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യുന്നു.

advertisement

അടുത്തിടെ അഫ്ഗാനിലുണ്ടായ പ്രധാന ഭൂചലനങ്ങൾ

ബദക്ഷന്‍ 2023: ജൂം ഗ്രാമത്തില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി വടക്കുകിഴക്കന്‍ പ്രവിശ്യയായ ബദക്ഷനില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചു.

കുനാര്‍ 2022: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പക്തിക 2022: റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കിഴക്കന്‍ പ്രവിശ്യയായ പക്തികയില്‍ 1,036 പേര്‍ കൊല്ലപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു, അഫ്ഗാനിസ്ഥാനെ അന്താരാഷ്ട്ര സഹായത്തിനായി അപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കി.

advertisement

ഹിന്ദു കുഷ് 2015: റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണ്, അഫ്ഗാനിസ്ഥാനിലും അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും ഇന്ത്യയിലും 399 പേര്‍ കൊല്ലപ്പെട്ടു.

ഹിന്ദു കുഷ് 2002: 2002 മാര്‍ച്ചില്‍ ഹിന്ദുകുഷിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ ആകെ 1,100 പേര്‍ മരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
അഫ്ഗാനിസ്താനില്‍ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; രാജ്യത്ത് നിരന്തര ഭൂകമ്പം എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories