കഴിഞ്ഞ വർഷം ചെങ്ങന്നൂർ, പന്തളം, വണ്ടിപ്പെരിയാർ, നിലക്കൽ, പമ്പ, ഏറ്റുമാനൂർ, കൊട്ടാരക്കര, എരുമേലി എന്നിവിടങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. 2022-23 കാലത്ത് മണ്ഡല-മകരവിളക്ക് കാലയളവിൽ ആകെ 3,95,634 പേരാണ് സ്പോട്ട് ബുക്കിംഗ് നടത്തിയതെങ്കിൽ അത് 2023-24 കാലം ആയപ്പോൾ 4,85,063 ബുക്കിംഗ് ആയി. ഓൺലൈൻ ബുക്കു ചെയ്‌തില്ലങ്കിലും ദർശനം സാദ്ധ്യമാകും എന്ന തോന്നൽ കൂടുതൽപേർ ഓൺലൈൻ ബുക്കചെയ്യാതെ വരുന്നതിന് കാരണമായി. ഇത്തവണ ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് പൂര്‍ണമായി ഒഴിവാക്കി, വെര്‍ച്വൽ ക്യൂ സംവിധാനം മാത്രമായി മാറ്റിയിരിക്കുകയാണ് ദേവസ്വം ബോർഡ്. ഈ സാഹചര്യത്തിൽ വെര്‍ച്വൽ ബുക്കിങ് സംബന്ധിച്ച് വിശദ വിവരങ്ങൾ അറിയാം.
advertisement
1) ഏത് വെബ്‌സൈറ്റ് വഴിയാണ് ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്?
sabarimalaonline.org എന്ന വെബ് സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്
2) ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം?
sabarimalaonline.org എന്ന വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ / ഇമെയില്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ശബരിമല ദര്‍ശനത്തിനുള്ള ദിവസവും സമയവും തിരഞ്ഞെടുക്കാവുന്നതാണ്.
3) ഏതൊക്കെ സമയത്ത് ദർശനം?
തിരഞ്ഞെടുത്ത ദര്‍ശന സമയത്തിന് 24 മണിക്കൂര്‍ മുന്‍പും തിരഞ്ഞെടുത്ത ദര്‍ശന സമയം കഴിഞ്ഞ് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നത് വരെയും പമ്പയിലും സത്രത്തിലും വെരിഫിക്കേഷന്‍ നടത്തി മലകയറ്റം ആരംഭിക്കാന്‍ സാധിക്കും. വൈകി വരുന്നവര്‍ക്കോ നേരത്തെ എതുന്നവര്‍ക്കോ ദര്‍ശന സൗകര്യം നഷ്ടമാകാതിരിക്കാമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
4) ബുക്കിങ്ങ് കൺഫർമേഷൻ എങ്ങനെ?
തിരഞ്ഞെടുത്ത സ്ലോട്ട് ഉപയോഗിച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കിയാല്‍ ബുക്കിംഗ് confirmation ഇമെയില്‍, SMS മുഖാന്തിരം ലഭ്യമാകും, ഇതോടൊപ്പം വെര്‍ച്വല്‍-ക്യൂ ബുക്കിംഗ് പാസ്സ് അപ്പോള്‍ തന്നെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഈ പാസ് പ്രിന്റൗട്ട് എടുക്കുകയോ മൊബൈലില്‍ PDF രൂപത്തില്‍ സൂക്ഷിക്കുകയോ ചെയ്യാം.
5) എങ്ങനെ ദർശനം?
ദര്‍ശനത്തിനെത്തുന്ന സമയം പമ്പയിലെയും സത്രത്തിലെയും വെരിഫിക്കേഷന്‍ കൗണ്ടറില്‍ ഗവ. അംഗീകൃത ഐഡി കാര്‍ഡിനൊപ്പം പാസ്സ് കൂടി പരിശോധനക്കായി നല്‍കി പരിശോധിച്ച ശേഷം മല കയറ്റം തുടങ്ങാവുന്നതാണ്. (ദര്‍ശന സമയം തെരെഞ്ഞെടുത്ത ശേഷം ആവശ്യമെങ്കില്‍ അപ്പം, അരവണ, മഞ്ഞള്‍ കുങ്കുമം, ആടിയ ശിഷ്ടം നെയ്യ് ഇവയില്‍ ഇത് പ്രസാദം വേണമെങ്കിലും ഓണ്‍ലൈനായി തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും)
6) ദര്‍ശനത്തിന് എത്ര സമയം മുമ്പ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയും ?
സ്ലോട്ട് ലഭ്യമാണെങ്കില്‍ ദര്‍ശനത്തിന ഉദ്ദേശിക്കുന്ന സമയത്തിന് 24 മണിക്കൂര്‍ മുൻപ് വരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
7) ഒരേസമയം പരമാവധി എത്രപേര്‍ക്ക് ബുക്ക് ചെയ്യാം?
ഒരു ലോഗിന്‍ ഐഡിയില്‍ നിന്ന് പരമാവധി 10 പേര്‍ക്കുള്ള ദര്‍ശനം ബുക്ക് ചെയ്യാം. ഒരു ദിവസത്തേക്ക് പരമാവധി 5 പേരുടെ ദര്‍ശനവും ബുക്ക് ചെയ്യാം
8) ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആയി ഉപയോഗിക്കാം?
ആധാര്‍,പാസ്‌പോര്‍ട്ട്, വോട്ടർ ഐഡി എന്നിവയാണ് അംഗീകൃത ഐഡി കാര്‍ഡുകൾ