ഈ വജ്രം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 660 കിലോമീറ്റര്‍ താഴെയാണ് രൂപപ്പെട്ടത്. വജ്രം പരിശോധിച്ചതിലൂടെ സമുദ്രജലം സബ്ഡക്റ്റിംഗ് സ്ലാബുകള്‍ക്കൊപ്പമുണ്ടാവുകയും അത് സംക്രമണ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഇതിന് പുറമെ ഭൂമിയുടെ ഉള്‍ഭാഗങ്ങളില്‍ സമുദ്ര സമാനമായ ഒരു ജലചക്രം ഉള്ളതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബോട്‌സ്വാനയില്‍ നിന്നാണ് വജ്രം കണ്ടെത്തിയത്.
ജര്‍മ്മനി, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ വജ്രം കൂടുതല്‍ വിശകലനം ചെയ്തിരുന്നു. വജ്രം ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് 660 കിലോമീറ്റര്‍ താഴെയുള്ള സംക്രമണ മേഖലയ്ക്കും താഴത്തെ ആവരണത്തിനും ഇടയിലുള്ള അതിരിലാണ് രൂപപ്പെട്ടതായിട്ടാണ് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.
advertisement
രാമന്‍ സ്‌പെക്ട്രോസ്‌കോപ്പിയും എഫ്ടിഐആര്‍ സ്‌പെക്ട്രോമെട്രിയും ഉള്‍പ്പെടെയുള്ള സാങ്കേതി വിദ്യകള്‍ ഉപയോഗിച്ച് വജ്രത്തെ കൂടുതല്‍ വിശകലനം ചെയ്തതിലൂടെ വജ്രത്തില്‍ റിങ്‌വുഡൈറ്റ് എന്ന അപൂര്‍വ ധാതുവിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ജലാംശമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് റിങ്‌വുഡൈറ്റ് കാണപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Also read : സമാധാനത്തിനുള്ള നൊബേൽ സമ്മാനം: ജേതാവിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
ജര്‍മ്മന്‍-ഇറ്റാലിയന്‍-അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ പഠനത്തെക്കുറിച്ച് നേച്ചര്‍ ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഭൂമിയുടെ മുകളിലും താഴെയുമുള്ള ആവരണങ്ങളെ വേര്‍തിരിക്കുന്ന ഒരു പാളിയായ ട്രാന്‍സിഷന്‍ സോണില്‍ (TZ) വെള്ളം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ഉപരിതലത്തില്‍ നിന്ന് 410 മുതല്‍ 660 കിലോമീറ്റര്‍ വരെ താഴെയാണ് ട്രാന്‍സിഷന്‍ സോണ്‍ സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഇന്ന് സമുദ്രങ്ങള്‍ ജലമലിനീകരണത്താലും പ്ലാസ്റ്റിക് മാലിന്യങ്ങളാലും വലിയ ഭീഷണിയാണ് നേരിടുന്നത്. ഭൂമിയുടെ 70 ശതമാനവും വ്യാപിച്ച് കിടക്കുന്നത് സമുദ്രങ്ങളാണ്. അതു കൊണ്ടു തന്നെ ഭൂമിയുടെ പ്രധാന ഘടകങ്ങളിലൊന്നായി സമുദ്രങ്ങളെ കണക്കാക്കുന്നത്. അതിനാല്‍ സമുദ്രങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
സമുദ്രങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമാണ് ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിക്കുന്നത്. 'പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനം' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോക സമുദ്ര ദിനം ആചരിച്ചത്. 'സമുദ്രം: ജീവനും ഉപജീവനവും' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമുദ്ര ദിന പ്രമേയം.
സമുദ്രജലം കുടിക്കാന്‍ യോഗ്യമല്ലെങ്കിലും, ഇത് ഇപ്പോഴും അമൂല്യമായ പ്രകൃതിവിഭവമാണ്. മനുഷ്യരുടെ അതിജീവനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. ഗ്രഹത്തിലെ ഓക്സിജന്റെ ഏതാണ്ട് 50% ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. അതിനാല്‍, ഈ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമാണ്.