TRENDING:

കയ്യിൽ ഉള്ള സ്വര്‍ണം 30 മിനുറ്റില്‍ വിറ്റ് പണമാക്കാം; എടിഎം വന്നു കഴിഞ്ഞൂ

Last Updated:

സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നതിനും ഉരുക്കുന്നതിനും പരിശുദ്ധി നോക്കുന്നതിനുമെല്ലാം ഗോള്‍ഡ് എടിഎം മെഷീനില്‍ സംവിധാനമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഗോള വ്യാപാര യുദ്ധവും അന്താരാഷ്ട്ര സംഘര്‍ഷങ്ങളും കാരണം ലോകവ്യാപകമായി സ്വര്‍ണ വില പ്രതിദിനം കുതിച്ചുയരുകയാണ്. കൈയ്യില്‍ കാശില്ലാതെ വരുമ്പോള്‍ പെട്ടെന്ന് ഉപയോഗിച്ച് പണം കണ്ടെത്താന്‍ കഴിയുന്ന ഏക സ്രോതസ്സാണ് സ്വര്‍ണം. കൈയ്യില്‍ കുറച്ച് സ്വര്‍ണമുണ്ടെങ്കില്‍ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാന്‍ വില്‍ക്കുകയോ പണയംവെക്കുകയോ ചെയ്യും.
News18
News18
advertisement

എന്നാല്‍, സാധരണയായി വില്‍ക്കേണ്ടുന്ന സാഹചര്യം വരുമ്പോള്‍ സ്വര്‍ണ വ്യാപാരികളെയോ അല്ലെങ്കില്‍ സ്വര്‍ണ പണിക്കാരെയോ ആണ് പല രാജ്യങ്ങളിലും ആളുകള്‍ സമീപിക്കുന്നത്. പണയം വെക്കാനാണെങ്കില്‍ ബാങ്കുകളെ സമീപിക്കും.

എന്നാല്‍, സ്വര്‍ണം വില്‍ക്കാന്‍ വ്യത്യസ്ഥമായൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ചൈന. ഇതുവഴി സ്വര്‍ണം ആളുകള്‍ക്ക് എളുപ്പത്തില്‍ പണമായി മാറ്റാനാകും. ഇതിനായി ഒരു ഗോള്‍ഡ് എടിഎം മെഷീനാണ് ചൈന സജ്ജമാക്കിയിരിക്കുന്നത്.

ചൈനയില്‍ ഷാങ്ഹായിലെ ഒരു ഷോപ്പിങ് മാളിലാണ് ഈ ഗോള്‍ഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കൈവശമുള്ള സ്വര്‍ണം വില്‍ക്കാനും അര മണിക്കൂറിനുള്ളില്‍ പണമാക്കി മാറ്റാനും സാധിക്കും. ഈ മെഷീന്‍ ഉപയോഗിച്ച് സ്വര്‍ണം വില്‍ക്കാന്‍ യാതൊരു രേഖകകളും ആവശ്യമില്ല എന്നതാണ് പ്രത്യേകത.

advertisement

ഷാങ്ഹയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് സെന്ററുകളില്‍ ഒന്നായ ഗ്ലോബല്‍ ഹാര്‍ബര്‍ മാളിന്റെ രണ്ടാം നിലയിലാണ് ഈ എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇത് എന്താണെന്ന് അറിയാനും ഉപയോഗിക്കാനുമായി വലിയ ജനക്കൂട്ടമാണ് ഇതിനുംചുറ്റും കൂടിയത്.

അപ്പോള്‍ മെഷീന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നല്ലേ...?

ചൈനയിലെ കിങ്ഫുഡ് ഗ്രൂപ്പാണ് ഈ സ്മാര്‍ട്ട് ഗോള്‍ഡ് എടിഎം വികസിപ്പിച്ചത്. സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നതിനും ഉരുക്കുന്നതിനും പരിശുദ്ധി നോക്കുന്നതിനുമെല്ലാം ഈ മെഷീനില്‍ സംവിധാനമുണ്ട്. നേരിട്ട് വില്‍പ്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും വില്‍ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം നിക്ഷേപിക്കുക.

advertisement

മൂന്ന് ഗ്രാമില്‍ കൂടുതല്‍ തൂക്കം വരുന്നതും കുറഞ്ഞത് 50 ശതമാനം പരിശുദ്ധവുമായ സ്വര്‍ണമാണ് മെഷീനില്‍ നിക്ഷേപിക്കാനാകുക.

സ്വര്‍ണത്തിന്റെ അനിയന്ത്രിതമായ വിലക്കയറ്റം പലരെയും കൈയ്യിലുള്ള സ്വര്‍ണം വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഉയര്‍ന്ന മൂല്യം ലഭിക്കുന്നതിനാല്‍ പാരമ്പര്യമായി കിട്ടിയതടക്കമുള്ള സ്വര്‍ണം വിറ്റ് കച്ചവടം ചെയ്യാനും മറ്റുമായി ശ്രമിക്കുന്നവരുമുണ്ട്. ഇതിനായി വലിയ തിരക്കാണ് മെഷീനു മുന്നിലുള്ളത്.

ഈ തിരക്ക് നിയന്ത്രിക്കുന്നതിനും സ്വര്‍ണം വില്‍ക്കാന്‍ വന്നവരെ സഹായിക്കാനുമായി ഗോള്‍ഡ് എടിഎം മെഷീനു മുന്നില്‍ ജീവനക്കാരുണ്ട്. മെഷീന്‍ ഉപയോഗിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ഇവര്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇതിലെ ഓരോ കാഴ്ചയും കൗതുകകരമാണ്. സ്വര്‍ണം മെഷീന്‍ ട്രേയിലേക്ക് വെക്കുന്നതും അപ്രത്യക്ഷമാകുന്നതുമെല്ലാം വളരെ കൗതുകത്തോടെയാണ് ആളുകള്‍ നോക്കികാണുന്നതെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ മാഗസീന്‍ ആയ സിക്‌സ്ത് ടോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

advertisement

സ്വര്‍ണക്കടകളില്‍ പോയി സ്വര്‍ണം വില്‍ക്കുന്നതിനെ അപേക്ഷിച്ച് ഏറ്റവും വേഗത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ കഴിയുന്ന ബദല്‍ മാര്‍ഗ്ഗമാണ് ഗോള്‍ഡ് എടിഎം മെഷീന്‍. ഇത് തത്സമയ പരിശുദ്ധി പരിശോധനകള്‍, വിലനിര്‍ണ്ണയം, വേഗത്തിലുള്ള പണമിടപാട് എന്നിവ സാധ്യമാക്കുന്നു. ഇത് ജൂവലറി ഷോപ്പുകളില്‍ ജീവനക്കാര്‍ ചെയ്യുന്ന ജോലികളുടെ സമയം കുറയ്ക്കുന്നു.

മെഷീനില്‍ സ്വര്‍ണം വെക്കുന്നതോടെ പരിശുദ്ധിയും തൂക്കവും തിട്ടപ്പെടുത്തും. മൂല്യം കണക്കാക്കുകയും ചെയ്യും. ഒരു സര്‍വീസ് ഫീസ് ഇതിനായി ഉപഭോക്താവില്‍ നിന്നും ഈടാക്കും. പരിശുദ്ധി പരിശോധിക്കാന്‍ സ്വര്‍ണം മെഷീന്‍ ഉരുക്കും. ഇതിനെല്ലാം കൂടി ഒരു 20 മിനുറ്റ് സമയമെടുക്കും.

advertisement

പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ഉപഭോക്താവ് പണം ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്റര്‍ ചെയ്യണം. ജീവനക്കാരുടെ സഹായത്തോടെ പ്രക്രിയ പൂര്‍ത്തീകരിക്കാനാകും.

കഴിഞ്ഞ ഒരാഴ്ചയായി രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെ എടിഎമ്മിനു മുന്നില്‍ നീണ്ട ക്യു ആണ് കാണപ്പെട്ടത്. ദിവസവും ഏതാണ്ട് 30 ഇടപാടുകള്‍ ഇവിടെ നടക്കുന്നുണ്ട്. തിരക്കേറിയ വൈകുന്നേരങ്ങളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞും ജീവനക്കാര്‍ ഉപഭോക്താക്കളെ സഹായിക്കാനായി മാളില്‍ തങ്ങുന്നുണ്ട്.

എന്നാല്‍, ഗോള്‍ഡ് എടിഎം മെഷീനെ അനുകൂലിച്ചും പ്രതികൂലിച്ചമുള്ള പ്രതികരണങ്ങളാണ് ചൈനയില്‍ നിന്ന് വരുന്നത്. കടകള്‍ എപ്പോഴും ഉയര്‍ന്ന വില നല്‍കുമെന്ന് പരസ്യപ്പെടുത്താറുണ്ടെങ്കിലും ഇത് സംഭവിക്കാറില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഈ മെഷീന്‍ വന്നതോടെ സ്വര്‍ണത്തിന്റെ പരിശുദ്ധിയും മൂല്യവും നിര്‍ണയിക്കുന്ന പ്രക്രിയ സുതാര്യമായെന്നും വില വ്യത്യാസം വലുതല്ലെങ്കില്‍ സ്വര്‍ണം വില്‍ക്കാന്‍ ഇതാണ് നല്ല മാര്‍ഗ്ഗമെന്നും അയാള്‍ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൈനയിലെ 100 ഓളം നഗരങ്ങളില്‍ നിലവില്‍ ഈ മെഷീന്‍ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഷോപ്പിങ് സെന്ററുകള്‍, കെട്ടിടങ്ങള്‍, ബാങ്ക് ശാഖകള്‍ എന്നിവിടങ്ങളിലെല്ലാം മെഷീന്‍ സജ്ജമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഷീന്‍ ഉപയോഗിക്കാന്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഷാങ്ഹയില്‍ രണ്ടാമത്തെ യൂണിറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
കയ്യിൽ ഉള്ള സ്വര്‍ണം 30 മിനുറ്റില്‍ വിറ്റ് പണമാക്കാം; എടിഎം വന്നു കഴിഞ്ഞൂ
Open in App
Home
Video
Impact Shorts
Web Stories