തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നിയന്ത്രിക്കാൻ ഇന്ത്യയിൽ പ്രത്യേക നിയമങ്ങൾ ഉണ്ടോ?
ഉണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പീഡനം തടയുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചുകൊണ്ടും കേന്ദ്രസർക്കാർ പാസാക്കിയ നിയമമാണ് തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികപീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013.
വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ എന്താണ്?
ലൈംഗികപീഡനം സംബന്ധിച്ച കേസുകളിൽ പിന്തുടരേണ്ട നടപടികൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളാണ് വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ. വിശാഖയും രാജസ്ഥാൻ സർക്കാരും തമ്മിൽ നടന്ന ഒരു കേസിന് ചരിത്രപരമായ വിധി പ്രസ്താവിക്കവെയാണ് സുപ്രീം കോടതി ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 2013-ൽ തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുന്നതിന് വേണ്ടിയുള്ള നിയമം പ്രാബല്യത്തിൽ വരുന്നത് വരെ ഇത്തരം കേസുകളിൽ വിശാഖ മാർഗ്ഗനിർദ്ദേശങ്ങളാണ് നിയമമായി പരിഗണിച്ചിരുന്നത്. 2013-ലെ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾ വിശാഖ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്.
advertisement
എന്തൊക്കെ കുറ്റങ്ങളാണ് തൊഴിലിടങ്ങളിലെ ലൈംഗികപീഡനത്തിന്റെ പരിധിയിൽ വരിക?
ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുകയോ ശാരീരിക സമ്പർക്കം പുലർത്തുകയോ ചെയ്യുക. സമ്മതമില്ലാതെ ചുംബിക്കുക, തലോടുക തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരും.
ലൈംഗികസ്വഭാവമുള്ള ആനുകൂല്യങ്ങൾ ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുക.
Also read- Explained: എന്താണ് ജാമ്യം? വ്യത്യസ്ഥ തരം ജാമ്യങ്ങളും അവയുടെ പ്രയോഗ രീതികളും അറിയാം
ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുക.
ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലൈംഗിക ജീവിതം എന്നിവയെക്കുറിച്ച് അനാവശ്യമായി അഭിപ്രായം പറയുക. അശ്ലീല വീഡിയോകളോ ചിത്രങ്ങളോ കാണിക്കുക.
മേൽ സൂചിപ്പിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരായ അന്തരീക്ഷം തൊഴിലിടങ്ങളിൽ സൃഷ്ടിക്കുക.
പരാതിയുടെ രഹസ്യസ്വഭാവം നിലനിൽക്കുമോ?
തീർച്ചയായും. ദുരനുഭവം ഉണ്ടായ വ്യക്തിയുടെയോ എതിർകക്ഷിയുടെയോ സാക്ഷികളുടെയോ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുന്നത് ഈ നിയമം വിലക്കുന്നു.
ഈ നിയമം മൂലം തൊഴിലാളികളുടെ അവകാശങ്ങൾ എന്തൊക്കെയാണ്?
തൊഴിലിടങ്ങളിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഈ നിയമം ഉറപ്പു നൽകുന്നു.
പരാതി നൽകാൻ ഒരു സ്ത്രീ തീരുമാനിച്ചാൽ അതിന് വേണ്ട സഹായം നൽകുന്നു.
ആഭ്യന്തര സമിതികൾക്കോ പ്രാദേശിക സമിതികൾക്കോ ഈ പരാതി കൈകാര്യം ചെയ്യാനും അന്വേഷണം സംഘടിപ്പിക്കാനും ആവശ്യമായ സൗകര്യങ്ങൾ നൽകുന്നു.
Also Read- Explained: എന്താണ് വിവരാവകാശ നിയമം? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?
ഈ നിയമപ്രകാരമുള്ള ശിക്ഷ എന്തൊക്കെയാണ്?
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 509 പ്രകാരമാണ് തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ വിധിക്കുക. പ്രതികൾക്ക് 3 വർഷം വരെ നീളാവുന്ന തടവ് ശിക്ഷയോ അല്ലെങ്കിൽ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണ്. പരാതി അന്വേഷണ സമിതിയുടെ പരിഗണനയിലിരുന്ന അവസരത്തിൽ പരാതിക്കാരിക്ക് രേഖാമൂലം പരാതിക്കാരിയെയോ എതിർകക്ഷിയെയോ മറ്റൊരു ജോലിസ്ഥലത്തേക്ക് മാറ്റാൻ ആവശ്യപ്പെടാവുന്നതാണ്. ഇതോടൊപ്പമുള്ള ചട്ടം 9-ലെ വ്യവസ്ഥ പ്രകാരം കുറ്റക്കാരനാണെന്നു സമിതി കണ്ടെത്തിയ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാൻ തൊഴിലുടമയോട് സമിതിയ്ക്ക് നിർദ്ദേശിക്കാനും കഴിയും.
ഒരു പുരുഷന് സ്‌ത്രീയ്‌ക്കെതിരെ ലൈംഗികപീഡനത്തിന് പരാതി നൽകാൻ കഴിയുമോ?
തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുന്നതിനുള്ള ഈ നിയമം സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ മാത്രമേ ഈ നിയമത്തിന്റെ പരിധിയിൽ പരിഗണിക്കുകയുള്ളൂ.
Keywords: Workplace, Sexual Harassment, The Sexual Harassment of Women at Workplace Act 2013, Vishakha Guidelines, തൊഴിലിടം, ലൈംഗിക പീഡനം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013, വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ