Explained: എന്താണ് വിവരാവകാശ നിയമം? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
30 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നാണ് നിയമം.
ഇന്ത്യ൯ പൗരന്മാർക്ക് സർക്കാർ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ സംബന്ധിച്ചും, അതു സംബന്ധിച്ച നിയമങ്ങളെ പറ്റിയും, വേണ്ട രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ആക്റ്റാണ് ആർടിഐ അഥവാ വിവരാവകാശ നിയമം. ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാ൯ അവകാശമുണ്ട്. 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നാണ് നിയമം.
എന്താണ് ഇ൯ഫർമേഷ൯?
റെക്കോർഡുകൾ, ഡോക്യുമെന്റുകൾ, ഇമെയ്ലുകൾ, അഭിപ്രായങ്ങൾ, വാർത്താ കുറിപ്പുകൾ, ഓർഡറുകൾ, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ തുടങ്ങിയവയെല്ലാം ഇ൯ഫർമേഷ൯ പരിധിയിൽ വരും. നിയമ പ്രകാരം പൊതുമേഖലാ സ്ഥാപനത്തിന് ശേഖരിക്കാ൯ അവകാശമുള്ള സ്വകാര്യ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങളും വിവരാവകാശ നിയമം അനുസരിച്ച് ആളുകൾക്ക് കൈപ്പറ്റാവുന്നതാണ്.
ആർടിഐ നിയമത്തിന്റെ പരിധിയിൽ ആരോക്കെ ഉൾപ്പെടും?
ഭരണഘടനാപരമായ മുഴുവ൯ അധികാരികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. എക്സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി, പാർലമെന്റ് അല്ലെങ്കിൽ നിയമസഭ നിയമ നിർമ്മാണം വഴി സ്ഥാപിക്കപ്പെട്ട മുഴുവ൯ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വഴിയാണ് ഇതുവഴി തുറന്നിട്ടിരിക്കുന്നത്.
advertisement
RTI എങ്ങനെ ഫയൽ ചെയ്യാം?
വിവരാവകാശ അപേക്ഷ സമർപ്പിക്കുന്ന വ്യക്തി പത്ത് രൂപ ഫീസ് അടച്ച് നിശ്ചിത ഡിപ്പാർട്ട്മെന്റിലെ പബ്ലിക് ഇ൯ഫർമേഷ൯ ഓഫീസർക്കാണ് (PIO) അപേക്ഷ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സെന്ട്രൽ ഇ൯ഫർമേഷ൯ കമ്മീഷനെ (CIC) സമീപിക്കാവുന്നതാണ്.
അപേക്ഷക്ക് നിശ്ചിത ഫോർമാറ്റുണ്ടോ?
വിവരാവകാശ അപേക്ഷക്ക് നിശ്ചിത ഫോർമാറ്റൊന്നും നിലവിലില്ല. അതേസമയം അപേക്ഷിക്കുന്ന വ്യക്തിയുടെ പേരും വ്യക്തമായ വിലാസവും എഴുതേണ്ടതാണ്. ആവശ്യപ്പെടുന്ന വിവരങ്ങളെപ്പറ്റി വ്യക്തമായി എഴുതേണ്ടതുമാണ്.
advertisement
ഭാഗിക വെളിപ്പെടുത്തൽ അനുവദനീയമാണോ?
അതെ. ആർടിഐ ആക്റ്റിന്റെ സെക്ഷ൯10 പ്രകാരം നിയമ പരിധിയിൽ നിന്ന് ഒഴിവാക്കിയ രേഖകളെ പറ്റി പൂർണമായ വിവരങ്ങൾ നൽകേണ്ട ആവശ്യമില്ല. അഥവാ അവയുടെ വിവരങ്ങൾ ഭാഗികമായി മാത്രം നൽകിയാൽ മതി.
വിവരം ആവശ്യപ്പെടാനുള്ള കാരണം വെളിപ്പെടുത്തേണ്ടതുണ്ടോ?
വേണ്ട. വിവരാവകാശം ഫയൽ ചെയ്യുന്ന ആൾക്ക് എന്ത് കൊണ്ടാണ് വിവരം ആരായുന്നത് എന്ന കാരണം വെളിപ്പെടുത്തേണ്ട ആവശ്യമില്ല.
പബ്ലിക് ഇ൯പർമേശ൯ ഓഫീസർക്ക് വിവരം കൈമാറാതിരിക്കാ൯ പറ്റുമോ?
ആർടിഐ ആക്റ്റിന്റെ സെക്ഷ൯ 8 പരിധിയിൽ വരുന്ന വിവരങ്ങൾ കൈമാറേണ്ടതില്ല. വിദേശ സർക്കാറുകൾ ഉൾപ്പെടുന്ന രേഖകൾ, കോടതിയുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ, രാജ്യത്തിന്റെ നയപരവും, ശാസ്ത്ര, സാമ്പത്തിക താൽപര്യങ്ങളെ ബാധിക്കുന്ന വിവരങ്ങൾ, നിയമസഭാ പദവി ലംഘനം തുടങ്ങിയ വിവരങ്ങളാണ് ഇതിൽപ്പെടുക.
advertisement
ആർടിഐ പരിധിയിൽ വരാത്ത സ്ഥാപനങ്ങൾ ഏതൊക്കെ?
ആക്റ്റിന്റെ രണ്ടാം സ്കെഡ്യൂളിൽ പ്രതിപാദിച്ച ചില സുരക്ഷാ, ഇന്റലിജ൯സ് വിഭാഗങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. എന്നാൽ അഴിമതി, മനുഷ്യവകാശ ലംഘനം തുടങ്ങിയ കേസുകളിൽ ഈ ഡിപ്പാർട്മെന്റുകളിൽ നിന്നും വിവരം തേടാവുന്നതാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2021 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: എന്താണ് വിവരാവകാശ നിയമം? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?