ഇതിന് സമാനമായ സംഭവമാണ് ദക്ഷിണ കൊറിയയിലും ഉണ്ടായിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 140ലധികം പേരാണ് മരിച്ചത്. 150-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ഇത്തരം ഒത്തുചേരലുകള്‍ വലിയ അപകടമായി മാറുന്നുവെന്ന് പരിശോധിക്കാം.
എങ്ങനെയാണ് തിക്കിലും തിരക്കിലും പെട്ട്ആളുകള്‍ മരിക്കുന്നത്?
ഇത്തരം അപകടസമയങ്ങളിൽ ചവിട്ടേറ്റും മറ്റ് പരിക്കുകള്‍ പറ്റിയുമാണ് ആളുകള്‍ മരിക്കുന്നതെന്നാണ് പല സിനിമകളും ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥത്തില്‍ കൂടുതല്‍ പേരും മരിക്കുന്നത് ശ്വാസം മുട്ടിയാണ്. ഇത്രയും ആളുകള്‍ ഒരുമിച്ച് കൂടുമ്പോള്‍ അവിടെ സമ്മര്‍ദ്ദമുണ്ടാകുകയും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. ഈ സാഹര്യത്തില്‍ വെറുതെ നില്‍ക്കുന്നവര്‍ പോലും മരിച്ച് വീഴും.
advertisement
തിക്കിലും തിരക്കിലും പെട്ട് വീഴുന്ന ആളുകള്‍ എഴുന്നേല്‍ക്കാന്‍ പാടുപെടുകയും ഇവരുടെ കൈകളും കാലുകളും ചലിപ്പിക്കാന്‍ പറ്റാതെയാകുകയും ചെയ്യുന്നു. ഇതിന് പുറമെ ഇവരുടെ തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയുകയും ചെയ്യുന്നുവെന്ന് ഇംഗ്ലണ്ടിലെ സഫോക്ക് സര്‍വകലാശാലയിലെ ക്രൗഡ് സയന്‍സ് വിസിറ്റിംഗ് പ്രൊഫസറായ ജി. കീത്ത് സ്റ്റില്‍ എന്‍പിആറിനോട് പറഞ്ഞു. തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന്
കീത്ത് കൂട്ടിച്ചേര്‍ത്തു.
Also Read- ദക്ഷിണ കൊറിയയിലെ ഹലോവിൻ ആഘോഷത്തിനിടെ 149 മരണം; തിക്കിലും തിരക്കിലും 75 പേർക്ക് പരിക്ക്
ഇത്തരം സന്ദര്‍ഭങ്ങളില്‍ അകപ്പെടുമ്പോള്‍ എന്താണ് അനുഭവപ്പെടുക?
ഇത്തരം അപടകങ്ങളില്‍പ്പെട്ടവര്‍ പിന്നീട് ശ്വാസം മുട്ടലിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും അതിജീവനത്തിനായുള്ള പോരാട്ടെത്തെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളത്. 1988 ല്‍ ഹില്‍സ്ബര്‍ഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലുണ്ടായ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടവർ പറഞ്ഞത് അനുസരിച്ച് തിക്കിലും തിരക്കിലുംപെട്ട് മരിക്കാൻ പോകുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു, എന്നാല്‍ സ്വയം രക്ഷിക്കാനോ രക്ഷപെടാനോ കഴിയാത്ത അവസ്ഥയായിരുന്നു. അന്നത്തെ അപകടത്തില്‍ നൂറോളം പേരാണ് മരിച്ചത്.
ഇത്തരം അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍
2003-ല്‍ ചിക്കാഗോയിലെ ഒരു നിശാക്ലബില്‍, സംഘര്‍ഷം അവസാനിപ്പിക്കാന്‍ സുരക്ഷാ ഗാര്‍ഡുകള്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. ഇത് മൂലം ഉണ്ടായ തിരക്കില്‍പെട്ട് 21 പേരാണ് മരിച്ചത്. ഈ മാസം ഇന്തോനേഷ്യയില്‍, പാതി അടച്ച സ്റ്റേഡിയത്തിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ജനങ്ങള്‍ പുറത്തേക്ക് കടക്കാന്‍ തിരക്ക് കൂട്ടിയത് വലിയ അപകടത്തിനാണ് വഴിതെളിച്ചത്. ഇതില്‍ 131 പേരാണ് കൊല്ലപ്പെട്ടത്.
Also Read- ബ്രസീലിൽ വീണ്ടും ഇടതു തരംഗം; ലുല ജയിൽ മോചിതനായി പ്രസിഡന്റ് പദവിയിലേയ്ക്ക്
1988ല്‍ നേപ്പാളില്‍, പെട്ടെന്ന് പെയ്ത മഴയെ തുടര്‍ന്ന് പുറത്ത് കടക്കുന്നതിനായി ഫുട്‌ബോള്‍ ആരാധകര്‍ സ്റ്റേഡിയം എക്‌സിറ്റുകളിലേക്ക് ഓടിയത് മൂലമുണ്ടായ അപകടത്തില്‍ 93 പേരാണ് മരിച്ചത്. ദക്ഷിണ കൊറിയയില്‍ ആഘോഷത്തില്‍ പങ്കെടുക്കാൻ
ഒരു സെലിബ്രിറ്റി എത്തിയിട്ടുണ്ടെന്ന് കേട്ട് നിരവധി ആളുകള്‍ സംഭവസ്ഥലത്തേക്ക് ഇരച്ച് എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാമാരിയുടെ പങ്ക്
മഹാമാരിയുടെ സമയത്ത് മത്സരങ്ങളും ആഘോഷങ്ങളും നടന്നിരുന്നെങ്കിലും കാണികള്‍ പൊതുവേ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്റ്റേഡിയങ്ങള്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ്. കാണികള്‍ മൈതാനങ്ങളിലേക്ക് കൂട്ടത്തോടെ എത്താൻ തുടങ്ങി. ഇതോടെ അപകടങ്ങളും വര്‍ധിച്ചും
ജനങ്ങള്‍ വരുമ്പോള്‍ സ്വഭാവികമായും അപകട സാധ്യത വര്‍ധിക്കുമെന്ന് ക്രൗഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ സ്റ്റീവ് അലന്‍ പറയുന്നു.
ഇത്തരത്തിലുള്ള ലോകത്തിലെ ചില പ്രധാന ദുരന്തങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
- ഡിസംബര്‍ 3, 1979 - സിന്‍സിനാറ്റിയിലെ റിവര്‍ഫ്രണ്ട് കൊളീസിയത്തില്‍ നടന്ന 'ദ ഹൂവിന്റെ' സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആരാധകര്‍ തടിച്ച് കൂടിയപ്പോള്‍ ഉണ്ടായ അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
- ജനുവരി 20, 1980 - കൊളംബിയയിലെ സിന്‍സിലെജോയില്‍ ഒരു കാളപ്പോരില്‍ തടികൊണ്ടുള്ള ഒരു താല്‍ക്കാലിക സ്റ്റേഡിയം തകര്‍ന്ന് വീണ് 200 ഓളം കാണികള്‍ മരിച്ചു.
- ഒക്ടോബര്‍ 20, 1982 - യുവേഫ കപ്പില്‍ സ്പാര്‍ട്ടക് മോസ്‌കോയും നെതര്‍ലാന്‍ഡിലെ ഹാര്‍ലെമും തമ്മില്‍ മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടന്ന യുവേഫ കപ്പ് മത്സരത്തില്‍ ആരാധകരുടെ തിരക്കില്‍ പെട്ട് 66 പേര്‍ മരിച്ചു.
- മെയ് 28, 1985 - ബ്രസല്‍സിലെ ഹെയ്‌സല്‍ സ്റ്റേഡിയത്തില്‍ ലിവര്‍പൂളും യുവന്റസും തമ്മിലുള്ള 1985-ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു.
- മാര്‍ച്ച് 13, 1988 - നേപ്പാളിലെ കാഠ്മണ്ഡുവില്‍ പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ സ്റ്റേഡിയം എക്‌സിറ്റുകളിലേക്ക് ഓടിയത് മൂലമുണ്ടായ തിരക്കില്‍പ്പെട്ട് 93 പേര്‍ കൊല്ലപ്പെട്ടു.
- ഏപ്രില്‍ 15, 1989 - ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ ആരാധകരുടെ തിരക്കില്‍ 97 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ജൂലൈ 2, 1990 - സൗദി അറേബ്യയിലെ ഹജ്ജ് തീര്‍ത്ഥാനത്തിനിടെയുണ്ടായ തിരക്കില്‍ 1,426 തീര്‍ത്ഥാടകര്‍ മരിച്ചു.
- മെയ് 23, 1994 - ഹജ്ജിനിടെ തിരക്കില്‍പ്പെട്ട് 270 തീര്‍ഥാടകര്‍ മരിച്ചു.
- നവംബര്‍ 23, 1994 - നാഗ്പൂരില്‍ ഒരു രാഷ്ട്രീയ പ്രതിഷേധത്തിനിടെ 113 പേര്‍ മരിച്ചു.
- ഒക്ടോബര്‍ 16, 1996 - ഗ്വാട്ടിമാല സിറ്റിയില്‍ ഗ്വാട്ടിമാലയും കോസ്റ്ററിക്കയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് ആരാധകര്‍ തിങ്ങിനിറഞ്ഞത് മൂലം ശ്വാസം മുട്ടി 84 പേര്‍ മരിക്കുകയും 147 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ഏപ്രില്‍ 9, 1998 - മക്കയിലെ ഒരു പാലത്തില്‍ തീര്‍ഥാടകരുടെ തിരക്ക്മൂലം 118 ഹജ്ജ് തീര്‍ത്ഥാടകര്‍ മരിച്ചു.
- ഏപ്രില്‍ 11, 2001 - ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെ എല്ലിസ് പാര്‍ക്കില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിരക്കില്‍ 43 മരിച്ചു.
- മെയ് 9, 2001 - ഘാനയുടെ തലസ്ഥാനമായ അക്രയിലെ ഒരു സ്റ്റേഡിയത്തില്‍ ബഹളമുണ്ടാക്കിയ ആരാധകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ 120ലധികം ആളുകള്‍ കൊല്ലപ്പെട്ടു.
- ഫെബ്രുവരി 17, 2003 - ചിക്കാഗോയിലെ നിശാക്ലബ്ബായ E2-ലേക്കുള്ള സ്റ്റെയര്‍വേ എക്‌സിറ്റിലുണ്ടായ തിരക്കില്‍പ്പെട്ട് 21 പേര്‍ കൊല്ലപ്പെട്ടു.
- ഫെബ്രുവരി 20, 2003 റോഡ് ഐലന്‍ഡിലെ വാര്‍വിക്കിലെ സ്റ്റേഷന്‍ നിശാക്ലബില്‍ ഗ്രേറ്റ് വൈറ്റ് സംഗീതക്കച്ചേരിക്കിടെ നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ 100 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ഫെബ്രുവരി 1, 2004 - മക്കയ്ക്കടുത്തുള്ള ജമറാത്ത് പാലത്തിലുണ്ടായ തിരക്കില്‍ 251 പേര്‍ മരിച്ചു.
- ജനുവരി 25, 2005 - ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മന്ദ്രാദേവി ക്ഷേത്രത്തിന് സമീപം തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ടായ തിരക്കില്‍ 265 പേര്‍ മരിച്ചു.
- ഓഗസ്റ്റ് 31, 2005 - ബാഗ്ദാദില്‍ മതപരമായ ഘോഷയാത്രയ്ക്കിടെ പാലത്തിന്റെ റെയിലിംഗ് തകര്‍ന്ന് 640 ഷിയ മുസ്ലീം തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ ടൈഗ്രിസ് നദിയില്‍ ഒഴുക്കില്‍പ്പെടുകും ചെയ്തു.
- ജനുവരി 12, 2006 - മക്കയ്ക്ക് സമീപം ഹജ്ജ് ചടങ്ങിനിടെ മുസ്ലീം തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ടായ തിരക്കില്‍പ്പെട്ട് 345 പേര്‍ മരിച്ചു.
- ഫെബ്രുവരി 4, 2006 - ഫിലിപ്പീന്‍സിലെ മനിലയിലെ ഫില്‍സ്പോര്‍ട്സ് അരീനയില്‍ ഒരു ടിവി വെറൈറ്റി ഷോ ഓഡിഷനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 78 പേര്‍ കൊല്ലപ്പെട്ടു.
- സെപ്റ്റംബര്‍ 30, 2008 - ജോധ്പൂരിലെ ഒരു ക്ഷേത്രത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കിടയിലുണ്ടായ തിരക്കില്‍ 168 പേര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ജൂലായ് 24, 2010 - ജര്‍മ്മനിയിലെ ഡൂയിസ്ബര്‍ഗില്‍ നടന്ന ലവ് പരേഡ് സംഗീതോത്സവത്തിലേക്കുള്ള ഏക പ്രവേശന കേന്ദ്രമായിരുന്ന, തുരങ്കത്തില്‍ ഉണ്ടായ തിരക്കില്‍പ്പെട്ട് 21 പേര്‍ മരിക്കുകയും 650-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- നവംബര്‍ 22, 2010 - കംബോഡിയന്‍ തലസ്ഥാനമായ നോംപെന്നില്‍ നടന്ന ഒരു ഉത്സവത്തിനിടെയുണ്ടായ തിരിക്കില്‍ 340-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ജനുവരി 27, 2013 - ബ്രസീലിലെ സാന്റാ മരിയയിലെ കിസ് നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 200-ലധികം പേര്‍ മരിച്ചു.
- ഏപ്രില്‍ 30, 2021 - ഇസ്രായേലിലെ മൗണ്ട് മെറോണ്‍ തീര്‍ഥാടനസമയത്തെ തിരക്കില്‍ 45 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- നവംബര്‍ 5, 2021 ഹൂസ്റ്റണ്‍ സംഗീതോത്സവത്തില്‍ റാപ്പര്‍ ട്രാവിസ് സ്‌കോട്ടിന്റെ പ്രകടനത്തിനിടെ ആരാധകര്‍ വേദിയിലേക്ക് ഇരച്ച് കയറിയത് മൂലമുണ്ടായ ബഹളത്തില്‍പ്പെട്ട് 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ഒക്ടോബര്‍ 1, 2022 - ഇന്തോനേഷ്യന്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ അക്രമം നിന്ത്രിക്കുന്നതിനായി പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതേ തുടര്‍ന്ന് ആരാധകര്‍ പുറത്ത് കടക്കുന്നതിനായി തിരക്ക് കൂട്ടിയതോടെ 125 പേര്‍ മരിക്കുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ഒക്ടോബര്‍ 29, 2022 - ദക്ഷിണ കൊറിയയിലെ സിയോളില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിരക്കില്‍ 146 പേര്‍ മരിച്ചു 150ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജനുവരി 13, 1991 - ദക്ഷിണാഫ്രിക്കയിലെ ഓപ്പണ്‍ഹൈമര്‍ സ്റ്റേഡിയത്തിലുണ്ടായ കലഹത്തില്‍ നിന്ന് രക്ഷപെടാനായുള്ള ആരാധകരുടെ തിരക്കില്‍പ്പെട്ട് 42 പേര്‍ കൊല്ലപ്പെട്ടു.
സെപ്റ്റംബര്‍ 24, 2015 - സൗദി അറേബ്യയില്‍ ഹജ്ജ് വേളയിലുണ്ടായ തിരക്കില്‍ 2,411 മുസ്ലീം തീര്‍ഥാടകര്‍ മരിച്ചു.