- മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ഭീകരസംഘടനയെ പിന്തുണച്ചതിനും ഡെന്‍മാര്‍ക്കിലെ ഭീകരാക്രമണ ഗൂഢാലോചനയ്ക്കുമാണ് തഹാവൂര്‍ ഹുസൈന്‍ റാണയെന്ന തഹാവൂര്‍ റാണയ്‌ക്കെതിരേ യുഎസ് ജില്ലാ കോടതി കേസെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഡൊണാള്‍ഡ് ട്രംപ് അധികാരമെറ്റെടുത്ത് ഒരു ദിവസത്തിന് ശേഷം സുപ്രീം കോടതി തള്ളുകയായിരുന്നു. ഇന്ത്യക്ക് തന്നെ കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റാണ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
- രണ്ട് കാരണങ്ങളാണ് നാടുകടത്തിലിനെ എതിര്‍ത്ത് റാണ കോടതിയെ സമീപിച്ചത്. ഒന്ന്, ഒരേ കുറ്റത്തിന് രണ്ടുതവണ വിചാരണ ചെയ്യാന്‍ കഴിയില്ല. രണ്ടാമത്തേത്, ആവശ്യപ്പെട്ട രാജ്യത്ത് (യുഎസ്) താന്‍ കുറ്റവിമുക്തനാക്കപ്പെട്ട കുറ്റത്തിന് നാടു കടത്താന്‍ കഴിയില്ല.
- 2023ല്‍ മുംബൈ പോലീസ് തഹാവൂര്‍ റാണയ്‌ക്കെതിരേ 400 പേജുള്ള അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മുംബൈ ആക്രമണ കേസിലെ നാലാമത്തെ കുറ്റപത്രമായിരുന്നു ഇത്. ആക്രമണങ്ങളില്‍ റാണയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കുറ്റപത്രമാണിത്. 2020ല്‍ ഇന്ത്യ ഇയാളെ വിട്ടുകിട്ടുന്നതിന് ശ്രമിച്ചതിന് ശേഷമാണ് ഇത് നല്‍കിയത്. 2008 നവംബറില്‍ ആക്രമണത്തിന് മുമ്പ് റാണ രണ്ട് ദിവസം മുംബൈയിലെ ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നത് ഈ കുറ്റപത്രത്തില്‍ മുംബൈ പോലീസ് വ്യക്തമാക്കി.
- വ്യാജ രേഖകളുടെ സഹായത്തോടെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഡെവിഡ് ഹെഡ്‌ലിക്ക് ഇന്ത്യന്‍ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് റാണ സഹായിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഹെഡ്‌ലിയും റാണയും തമ്മില്‍ ഇമെയിലിലൂടെ ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതില്‍ മുംബൈ ആക്രണത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഐഎസ്‌ഐയിലെ മേജര്‍ ഇഖ്ബാലിനെക്കുറിച്ച് അവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. മേജര്‍ ഇക്ബാലുമായി റാണയ്ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു.
- 2019 ഡിസംബര്‍ നാലിന് റാണയെ വിട്ടുകിട്ടുന്നതിന് ഇന്ത്യ യുഎസിന് നയതന്ത്രക്കുറിപ്പ് സമര്‍പ്പിച്ചു. 2020 ജൂണ്‍ 10ന് റാണയെ വിട്ടുകിട്ടുന്നതിന്റെ ഭാഗമായി താത്കാലികമായി അറസ്റ്റ് ചെയ്യണമെന്ന് കാട്ടി പരാതി ഫയല്‍ ചെയ്തു.
- അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടം റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് പിന്തുണച്ചു.
- 2009 ഒക്ടോബറില്‍ യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ചിക്കാഗോയില്‍ വെച്ച് ഡേവിഡ് ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തിരുന്നു.
- 2009 ഒക്ടോബറില്‍ അമേരിക്കൻ കോടതി റാണയെ കുറ്റവിമുക്തനാക്കി. ഡെന്‍മാര്‍ക്കിലെ ആക്രമണത്തിന് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയതിന് റാണ ശിക്ഷിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യയിലെ തീവ്രവാദ ആക്രമണങ്ങളില്‍ ഇയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ജില്ലാ കോടതി റാണയെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു. ഹെഡ്‌ലി കോടതിയില്‍ റാണയ്‌ക്കെതിരേ മൊഴി നല്‍കി.
- 2018 ഓഗസ്റ്റില്‍ ഇന്ത്യന്‍ കോടതി റാണയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചു. കോവിഡ് കാലത്ത് ഇയാള്‍ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടു. മോചനം ലഭിച്ച് ഒരു ദിവസത്തിന് ശേഷം ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ താത്കാലികമായി അറസ്റ്റ് ചെയ്തു.
- റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്ന് യുഎസ് കോടതി രേഖകളില്‍ പറയുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ റാണ പാക് സൈന്യത്തിന്റെ തന്റെ പദവികള്‍ ഉപേക്ഷിച്ച് ചിക്കാഗോയിലേക്ക് താമസം മാറുകയും അവിടെ ഇമിഗ്രേഷന്‍ ബിസിനസ് ആരംഭിക്കുകയും ചെയ്തു.
- ഭീകരസംഘടനായ ലഷ്‌കറെ തൊയിബയെ മുംബൈ ഭീകരാക്രമണത്തില്‍ സഹായിക്കുന്നതിന് മൂന്ന് വര്‍ഷത്തിനിടെ ഇരുവരും ചിക്കാഗോയില്‍ പലതവണ കണ്ടുമുട്ടിയതായി ഹെഡ്‌ലി മൊഴിനല്‍കി. ഇതിനായി റാണയുടെ ഇമിഗ്രേഷന്‍ ബിസിനസ് ഉപയോഗിക്കാന്‍ ഹെഡ്‌ലി നിര്‍ദേശിച്ചു. മുംബൈയിലെ റാണയുടെ 'ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായി' ഹെഡ്‌ലി പ്രവര്‍ത്തിച്ചു.
- ഇന്ത്യന്‍ ബിസിനസ് വിസയ്ക്കുള്ള അപേക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ റാണ ഹെഡ്ലിയെ സഹായിച്ചു. റാണയുടെ ബിസിനസ്സിന്റെ മുംബൈ ബ്രാഞ്ച് നോക്കി നടത്തുക എന്ന വ്യാജേനയാണ് ഹെഡ്‌ലി ഇന്ത്യയിലെത്തിയത്. ഹെഡ്‌ലി ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുക്കുകയും ഒരു സെക്രട്ടറിയെ നിയമിക്കുകയും ചെയ്തു. എന്നാല്‍, ഇവിടെ ഇമിഗ്രേഷന്‍ ജോലികള്‍ നടന്നതേയില്ല. 2005ല്‍ ഇരുവരും നിരവധി തവണ കണ്ടുമുട്ടി.
- 2007 ജൂലൈയില്‍, ഹെഡ്ലി റാണയുടെ ചിക്കാഗോയിലെ വീട്ടില്‍ താമസിച്ചു, ഇന്ത്യയില്‍ താന്‍ നടത്തിയ നിരീക്ഷണത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു, കൂടാതെ താജ്മഹല്‍ പാലസ് ഹോട്ടലിന്റെ ഒരു വീഡിയോ റാണയെ കാണിച്ചു. അഞ്ച് വര്‍ഷത്തെ മള്‍ട്ടി-എന്‍ട്രി ഇന്ത്യന്‍ വിസ നേടാന്‍ റാണ ഹെഡ്ലിയെ സഹായിച്ചു. ആ വിസ ഉപയോഗിച്ച്, 2007 സെപ്റ്റംബര്‍ മുതല്‍ 2008 മാര്‍ച്ച് വരെ ഹെഡ്ലി പലതവണ ഇന്ത്യയിലേക്ക് യാത്ര ചെയ്തു. ആക്രമണം നടത്തുന്നതിന് നിരവധി സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി.
- ഇന്ത്യയിലെ ഭീകരാക്രമണം പൂര്‍ത്തിയായ ശേഷം, ഹെഡ്ലിയും ലഷ്‌കറും ചേര്‍ന്ന് ഡെന്‍മാര്‍ക്കിലും ഇന്ത്യയിലും പുതിയതും എന്നാല്‍ ഒടുവില്‍ പരാജയപ്പെട്ടതുമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. ഡെന്‍മാര്‍ക്കില്‍ നിരീക്ഷണം നടത്താന്‍ ഹെഡ്ലി കുടിയേറ്റ ബിസിനസ്സാണ് വീണ്ടും ഉപയോഗിച്ചത്.
advertisement
advertisement
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ഒന്നിലധികം കുറ്റങ്ങളും ഡെന്‍മാര്‍ക്ക് ഗൂഢാലോചനയും ഉള്‍പ്പെടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഇല്ലിനോയിസില്‍ 12 തീവ്രവാദ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് ഹെഡ്ലി സമ്മതിച്ചു. കൂടാതെ യുഎസുമായി സഹകരിക്കാനും ഹെഡ്ലി സമ്മതിച്ചു.
advertisement
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2025 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
തഹാവൂര്‍ റാണ: മുംബൈ ഭീകരാക്രമണത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് ഈ മെയില്‍ തെളിവുണ്ടായിട്ടും കുറ്റവിമുക്തനായി