വാഹനത്തിന്റെ ഡ്രൈവര്‍ കാബിന് മുന്നില്‍ എഞ്ചിനും ഹുഡും ചേര്‍ന്ന് വരുന്ന ഭാഗത്ത് നായയുടെ മൂക്കിന് സമാനമായ ആകൃതിയോട് കൂടി തള്ളിനിൽക്കുന്നതിനെയാണ് ഡോഗ് നോസ് ട്രക്ക് എന്നുകൊണ്ട് ഉദേശിക്കുന്നത്. 1990കളുടെ അവസാനം വരെ നമ്മുടെ നിരത്തുകളില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഒരു സാധാരണ കാഴ്ചയായിരുന്നു.
ചരക്ക് വാഹനങ്ങളുടെ നീളം കുറയ്ക്കുന്നതിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് പരന്ന മുഖമുള്ള കാബിനുകള്‍ക്ക് വഴിമാറിയത്. ഇതിലൂടെ ചരക്കുകള്‍ കയറ്റുന്ന ഭാഗത്തിന്റെ വലുപ്പം പരമാവധി വര്‍ധിപ്പിക്കുന്നതിന് സഹായിച്ചു. എന്നാല്‍, അതിലൂടെ സുരക്ഷയില്‍ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ഹൈവേകളില്‍ വാഹനം ഓടിക്കുമ്പോള്‍ വേഗത്തില്‍ തിരിച്ചറിയാനും പെട്ടെന്ന് പ്രതികരിക്കാനും ഈ ചെറിയ മാറ്റം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ''എല്ലാറ്റിനുമുപരിയായി ഡ്രൈവിംഗ് ഇന്ദ്രിയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങള്‍ കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ മനസ്സ് കണക്കുകൂട്ടലുകള്‍ നടത്തുകയും കാര്യങ്ങള്‍ ഏകോപിപ്പിക്കുയും ചെയ്യുന്നത്. ഡ്രൈവര്‍ എഞ്ചിനു മുകളിലായല്ല ഇരിക്കുന്നതെങ്കില്‍ അയാള്‍ക്ക് കുറച്ച് അധികസമയം ലഭിക്കും,'' അദ്ദേഹം പറഞ്ഞു.
''ലളിതമായ ഈ മാറ്റത്തിലൂടെ ഡ്രൈവര്‍മാര്‍ക്ക് മുന്നോട്ടുള്ള കാഴ്ചകള്‍ കാണാനും പെട്ടെന്ന് പ്രതികരിക്കാനും അധികമായി സമയവും സ്ഥലവും നല്‍കുന്നു,'' അദ്ദേഹം വ്യക്തമാക്കി.
''മുന്‍വശം പരന്നിരിക്കുന്നതും ഡോഗ് നോസ് വാഹനങ്ങള്‍ക്കും അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ സുരക്ഷാ വിദഗ്ധര്‍ പറയുന്നു. അമിതവേഗതയില്‍ പോകുന്ന സാഹചര്യങ്ങളില്‍ മുന്‍വശം തള്ളി നില്‍ക്കുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന അധികസ്ഥലം ഡ്രൈവര്‍മാര്‍ക്ക് മികച്ച പ്രതികരണ സമയം നല്‍കും. എന്നാല്‍ മുന്‍വശം പരന്നിരിക്കുന്ന വാഹനങ്ങള്‍ ഡ്രൈവര്‍ക്ക് വിശാലമായ ദൃശ്യപരത നല്‍കുന്നു. വേഗം കുറഞ്ഞ സാഹചര്യങ്ങളില്‍ ഇത് ഡ്രൈവര്‍മാര്‍ക്ക് ഗുണകരമാകും, പ്രത്യേകിച്ച് കാല്‍നടയാത്രക്കാരുടെ സുരക്ഷ പരിഗണിക്കുമ്പോള്‍,'' ഒരു ഓട്ടോ മൊബൈല്‍ ഡിസൈനര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ഡോഗ് നോസ് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ട്രക്ക് നിര്‍മാതാക്കളുമായും മറ്റ് പങ്കാളികളുമായും കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ കൂടിയാലോചനകള്‍ ആരംഭിക്കുമെന്ന് ഉമാശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതിന് കുറഞ്ഞത് രണ്ട് വര്‍ഷം സമയമെടുക്കും.
ട്രക്കിന്റെ രൂപകല്‍പ്പനയ്ക്ക് പുറമെ ചരക്ക് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ചരക്ക് നീക്കത്തിലെ ചെലവ് കുറയ്ക്കുന്നതിനുമായി നിരവധി വികസിത രാജ്യങ്ങളില്‍ ഇതിനോടകം ഉപയോഗത്തിലുള്ള മള്‍ട്ടിപ്പിള്‍-ട്രെയിലര്‍ കോണ്‍ഫിഗറേഷന്‍ പുള്ളര്‍ ട്രെയിലറുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ചും കേന്ദ്രം പര്യവേഷണം ചെയ്യുന്നുണ്ടെന്ന് ഉമാശങ്കര്‍ ഫറഞ്ഞു. ചരക്ക് നീക്കത്തിന് ഒന്നിലധികം സംവിധാനങ്ങള്‍ നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
റോഡ് സുരക്ഷാ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായ കാര്യമല്ലെന്നും എന്നാല്‍, പ്രാദേശിക തലത്തില്‍ അധികാരികളും പൗരന്മാരും തമ്മിലുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിക്ക ഇന്ത്യന്‍ നഗരങ്ങളിലും വാഹനങ്ങളുടെ നീക്കം ഒരു പ്രധാന പ്രശ്‌നമായി തുടരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസാന്ദ്രതത കൂടിയ പ്രദേശങ്ങളില്‍ അപര്യാപ്തമായ ബസ് സംവിധാനങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍ ആപ്പ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കാബ് സേവനങ്ങള്‍ നികത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ഈ സേവനങ്ങള്‍ നഗരങ്ങളിലെ തിരക്ക് കുറച്ചിട്ടില്ല. പക്ഷേ, ആളുകളുടെ സഞ്ചാരത്തെ സഹായിച്ചിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
2040ല്‍ ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കും
ഹൈവേകളില്‍ ഈടാക്കുന്ന ടോള്‍ രാജ്യത്തെ റോഡ് ശൃംഖല ക്രമാനുഗതമായി വികസിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''2040 ആകുമ്പോഴേക്കും നമ്മുടെ എല്ലാ ദേശീയ പാതകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. അതിനുശേഷം അറ്റകുറ്റപ്പണികള്‍, കൈയേറ്റം തടയല്‍, ഹൈവേകളുടെ കാര്യക്ഷമതയില്‍ നഗരവികസനം വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,'' ഉമശങ്കര്‍ പറഞ്ഞു.