TRENDING:

രാജ്യം ചുട്ടുപഴുക്കുന്നു; ഉഷ്ണ തരംഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം?

Last Updated:

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ എല്ലാ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ വളരെ നേരത്തെയാണ് ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് താപനില ദിനംപ്രതി വര്‍ധിക്കുകയാണ്. ഉഷ്ണ തരംഗം രാജ്യത്തുണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.
advertisement

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ എല്ലാ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ വളരെ നേരത്തെയാണ് ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

താപനില വര്‍ധിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഭയാനകമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നവി മുംബൈയിലെ പരിപാടിക്കിടെ നടന്നത്. ഏപ്രില്‍ 16ന് നടന്ന ഒരു പൊതുപരിപാടിക്കിടെ 11 പേരാണ് ചൂട് താങ്ങാനാകാതെ കുഴഞ്ഞുവീണും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചും മരിച്ചത്.

Also read-Kerala Weather Update Today| ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

advertisement

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണ തരംഗം വ്യാപിക്കുകയാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വെല്ലുവിളിയായി അവ മാറിയിരിക്കുന്നു. കുട്ടികള്‍, പ്രായമായവര്‍, എന്നിവരിലാണ് ഉഷ്ണ തരംഗത്തിന്റെ ഫലങ്ങള്‍ കൂടുതലായി ബാധിക്കുന്നതെന്ന് ഗുരുഗ്രാമിലെ സികെ ബിര്‍ള ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് ഗുപ്ത പറയുന്നു. തീവ്രമായ ചൂട് ഇവരില്‍ നിര്‍ജ്ജലീകരണമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താപനില കൂടുന്ന സാഹചര്യത്തിൽ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വയറുവേദന, ക്ഷീണം, ശരീര വേദന, എന്നിവയും ഇതുമൂലം ഉണ്ടാകാവുന്നതാണ്. അവസ്ഥ ഗുരുതരമാകുന്നവരില്‍ വൃക്കത്തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

advertisement

നവജാത ശിശുക്കള്‍, നാലുവയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍, 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, എതെങ്കിലും രോഗങ്ങള്‍ക്ക് ചികിത്സയില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് ഉഷ്ണ തരംഗം ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ഡോക്ടര്‍ രാജീവ് ഗുപ്ത പറയുന്നു.

ആരോഗ്യ സംരക്ഷിക്കാന്‍ എന്ത് ചെയ്യാം?

ഉഷ്ണതരംഗ സമയത്ത് നിര്‍ജ്ജലീകരണം സംഭവിക്കാതെ സൂക്ഷിക്കുക എന്നതാണ് പ്രഥമമായി ചെയ്യേണ്ടത്. ദാഹമില്ലെങ്കിലും വെള്ളം ധാരാളം കുടിക്കേണ്ടതാണ്. വ്യായാമം ചെയ്യുന്നവര്‍ ശരീരം തണുക്കാനും വെള്ളം കുടിക്കാനും ബ്രേക്ക് എടുക്കേണ്ടതാണ്. കൂടാതെ ചൂട് കൂടിയ സമയങ്ങളില്‍ പുറത്തേക്ക് പോകുന്നത് കുറയ്ക്കുകയും വേണം. അതായത് പത്ത് മണി മുതല്‍ 4 മണിവരെയുള്ള സമയങ്ങളില്‍ ചൂടേല്‍ക്കുന്നത് കുറയ്ക്കുന്നതാണ് ഉചിതം.

advertisement

കൂടാതെ ഈ സമയങ്ങളില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കണം ധരിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. വായു സഞ്ചാരമുള്ള പരുത്തി തുണി പോലുള്ളവ കൊണ്ടുള്ള വസ്ത്രങ്ങളാണ് ഉചിതം. ശരീരത്തിന്റെ താപം കുറയ്ക്കാന്‍ ഇടയ്ക്കിടെ കുളിക്കുന്നതും നല്ലതാണ്.

Also read-Kerala Weather Update Today |ചുട്ടുപൊള്ളുന്ന കേരളം; ആറ് ജില്ലകളിൽ ഇന്നലെ താപനില 40 ഡിഗ്രിക്ക് മുകളിൽ

മുതിര്‍ന്നവര്‍, രോഗബാധിതര്‍ എന്നിവരും ഇതേ രീതികള്‍ പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും നമ്മുടെ കടമയാണ്.

advertisement

ചൂട് കൂടിയ സമയത്തെ ജോലികള്‍ ഒഴിവാക്കുക.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ അമിതമായി ചെയ്യുന്നത് നിങ്ങളുടെ ശരീര താപനില വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ചൂട് കൂടിയ ദിവസങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുറയ്‌ക്കേണ്ടതാണ്. ചൂട് അമിതമായി ഏല്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജോലി ചെയ്യുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

കുഞ്ഞുങ്ങള്‍, 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, രോഗബാധിതര്‍ എന്നിവരില്‍ ഉഷ്ണ തരംഗം വളരെ മോശമായ രീതിയില്‍ ബാധിക്കാറുണ്ട്. സ്‌ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവ വരാനുള്ള സാധ്യത പ്രായമായവരില്‍ വളരെ കൂടുതലാണ്.

അത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമിതമായി ചൂടേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കൂടാതെ ഇത്തരക്കാര്‍ ധാരാളം വെള്ളം കുടിക്കുകയും വേണം.

മലയാളം വാർത്തകൾ/ വാർത്ത/Explained/
രാജ്യം ചുട്ടുപഴുക്കുന്നു; ഉഷ്ണ തരംഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം?
Open in App
Home
Video
Impact Shorts
Web Stories