യാത്രക്കാർക്കായി വിവിധ ഇളവുകൾ അതോറിറ്റി പ്രഖ്യാപിച്ചു
സമീപവാസികൾക്ക് ഇളവ്: ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് മാസം 340 രൂപയ്ക്ക് പാസ് ലഭിക്കും. ഇതിനോടകം തന്നെ പാസ് വിതരണം ആരംഭിച്ചു കഴിഞ്ഞു.
മടക്കയാത്ര: 24 മണിക്കൂറിനുള്ളിൽ മടങ്ങുന്ന വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 25 ശതമാനം കിഴിവ് ലഭിക്കും.
ജില്ലാ വാഹനങ്ങൾ: കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത നാഷണൽ പെർമിറ്റ് ഇല്ലാത്ത കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 50 ശതമാനം ഇളവുണ്ടാകും.
ഫാസ്‌ടാഗ് ഓഫർ: 3000 രൂപയുടെ ഫാസ്‌ടാഗ് എടുക്കുന്നവർക്ക് ഒരു വർഷം 200 യാത്രകൾ വരെ നടത്താം.
advertisement
അതേസമയം, കാസർഗോഡ് കുമ്പള ടോൾ പ്ലാസയ്ക്കെതിരെയുള്ള ജനകീയ സമരം കൂടുതൽ ശക്തമാകുകയാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിൽ രാത്രിയിലും സമരപ്പന്തലിൽ പ്രതിഷേധം തുടരുകയാണ്. പ്രശ്നപരിഹാരം ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എംഎൽഎ വ്യക്തമാക്കി. നിലവിൽ ഫാസ്‌ടാഗ് ഉള്ള വാഹനങ്ങളിൽ നിന്ന് മാത്രമാണ് കുമ്പളയിൽ ടോൾ ഈടാക്കുന്നത്.
