TRENDING:

നീതി കാത്ത് മധു; കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം; വിചാരണ കോടതി വിധി പറയും

Last Updated:

103 സാക്ഷികളെ വിസ്തരിച്ച കേസിൽ മധുവിന്റെ ബന്ധുവടക്കം 24 പേർ കൂറ് മാറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു(27) കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് SC-ST പ്രത്യേക കോടതി ഇന്ന് വിധി പറയും. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 ന് ആരംഭിച്ച സാക്ഷി വിസ്താരം ഫെബ്രുവരി 14നാണ് അവസാനിച്ചത്. 103 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.
advertisement

2018 ഫെബ്രുവരി 22

മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആദിവാസി യുവാവായിരുന്നു മധു. മുക്കാലിക്ക് സമീപത്തെ വനത്തിനുള്ളിൽ നിന്നുമാണ് മധുവിനെ പ്രതികൾ പിടികൂടി മർദ്ദിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ മോഷ്ടിച്ചു എന്നാരോപിച്ച് കള്ളനെന്ന് വിളിച്ചായിരുന്നു ഇത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു കൊല്ലപ്പെടുന്നത്. 12.40 നാണ് സംഭവങ്ങളുടെ തുടക്കം. മധു താമസിച്ച ആണ്ടിയാളചാളയിൽ എന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത അരിയും സാധനങ്ങളുമെല്ലാം ചാക്കിലാക്കി അത് മധുവിന്റെചുമലിൽ വെച്ച് നൽകി പ്രതികള്‍ മുക്കാലിയിലേക്ക് നടത്തിച്ചു. അവിടെവെച്ച് മധുവിന് ക്രൂരമായ മർദിച്ചു. ആൾക്കൂട്ട വിചാരണക്കും മർദ്ദനത്തിനും ഇരയാക്കി. മർദനത്തിൽ ചവിട്ടേറ്റ് സമീപത്തെ ഭണ്ഡാരത്തിലേക്ക് തലയിടിച്ച് മധു വീണു. പിന്നീട് മധുവിനെ പ്രതികൾ പൊലിസ് വാഹനത്തിൽ കയറ്റി വിട്ടു. ആൾക്കൂട്ട വിചാരണയുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചു.

advertisement

പ്രതികള്‍ 16

  1. താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍
  2. കള്ളമല മുക്കാലി കിളയില്‍ മരക്കാര്‍
  3. കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍
  4. മുക്കാലി രാധാകൃഷ്ണൻ
  5. കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ്
  6. ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍
  7. മുക്കാലി പടിഞ്ഞാറെപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ്
  8. കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ്
  9. മുക്കാലി വരുത്തിയില്‍ നജീബ്
  10. കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടില്‍ ജൈജുമോന്‍
  11. കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം
  12. കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ്
  13. advertisement

  14. കള്ളമല മുക്കാലി മുരിക്കട സതീഷ്
  15. മുക്കാലി ചെരുവില്‍ ഹരീഷ്
  16. മുക്കാലി ചെരുവില്‍ ബിജു
  17. മുക്കാലി വിരുത്തിയില്‍ മുനീര്‍

മുക്കാലിയിലെ ക്രൂരത

മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ , അബൂബക്കർ , സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ് എന്നീ പത്തു പേർ മധുവിനെ ആണ്ടിയാളചാളയിൽ നിന്നും പിടികൂടി കൈകൾ കെട്ടി മുക്കാലിയി ൽ എത്തിച്ചു. രാധാകൃഷ്ണൻ , സിദ്ദിഖ്, ഉബൈദ് , നജീബ് എന്നിവർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഷംസുദ്ദീൻ മധുവിന്റെ കൈകൾ കെട്ടി. ജൈജുമോൻ- മധുവിന്റെ ചുമലിൽ ചാക്ക് വെച്ചു. കള്ളൻ എന്ന് വിളിച്ചു. മരക്കാർ, സിദ്ദിഖ് എന്നിവർ മധു ഓടി രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞു. മരക്കാർ, അബൂബക്കർ, സിദ്ദീഖ്, നജീബ്, ജൈജു, ഹരീഷ് എന്നിവർ ചേർന്ന് മർദ്ദിച്ചു.ഷംസുദ്ദീൻ വടി ഉപയോഗിച്ച് മർദ്ദിച്ചു.അനീഷ്, ഉബൈദ് എന്നിവർ മുക്കാലിയിൽ നിന്നും വീഡിയോ എടുത്തു. മുനീർ മധുവിനെ തൊഴിക്കുകയും ഹുസൈൻ നെഞ്ചിൽ ചവിട്ടുകയും ചെയ്തു.

advertisement

മജിസ്റ്റീരിയൽ റിപ്പോർട്ട്

2022 നംബർ 10-അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിൻ്റെ ക്രൂര മർദനം മൂലമെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധു മരിക്കാൻ കാരണമായ മറ്റ് സാഹചര്യങ്ങളില്ല. റിപ്പോർട്ട് മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ചു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍:

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിയ്ക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. പാലക്കാട്ടെ അഭിഭാഷകന്‍ ഗോപിനാഥന്‍, പിന്നീട് വി ടി രഘുനാഥ് എന്നിവരെ നിയമിച്ചു. ഇവര്‍ ഹാജരായില്ല. 2022 ജനു 11-ന് സി രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് എം മേനോനെ അഡിഷനല്‍ പ്രോസിക്യൂട്ടറായും നിയമിച്ചു. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയതോടെ രാജേന്ദ്രനെ മാറ്റി രാജേഷ് എം മേനോനെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.

advertisement

കൂറുമാറിയത് 24 പേർ

2018 മെയ് 22 -1600 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 2022 ഏപ്രിൽ 2- സാക്ഷി വിസ്താരം ആരംഭിച്ചു. എന്നാൽ കേസിൽ 22 പേർ കൂറമാറി മൊഴി നൽകി. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ (ചന്ദ്രൻ മധുവിന്റെ ബന്ധുവാണ്). പന്ത്രണ്ടാം സാക്ഷി അനിൽകുമാർ മൊഴിമാറ്റി (വനംവകുപ്പ് വാച്ചർ). കൂറുമാറിയതിന് തുടർന്ന് അനിൽകുമാറിനെ പിരിച്ചുവിട്ടു. പതിനെട്ട് വർഷമായി പെട്ടിക്കല്ലിലെ തേക്ക് പ്ലാൻറേഷനിലെ ജീവക്കാരനായിരുന്നു.

പതിനഞ്ചാം സാക്ഷി മെഹറുന്നീസയും കൂറുമാറി. രഹസ്യമൊഴി നൽകിയത് പൊലീസ് നിർബന്ധപ്രകാരം ആണെന്നും മെഹറുന്നീസ കോടതിയിൽ മൊഴിമാറ്റി നൽകി. പതിനാറാം സാക്ഷി അബ്ദുറസാക്ക് , പതിനേഴാം സാക്ഷി ജോളിയും രഹസ്യമൊഴി തിരുത്തി, പതിനെട്ടാം സാക്ഷി കാളി മൂപ്പൻ, ത്തൊമ്പതാം സാക്ഷി കക്കി, ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതൽ, ഇരുപത്തിയൊന്നാം സാക്ഷി വീരൻ, ഇരുപത്തിരണ്ടാംസാക്ഷി മുരുകൻ എന്നവർ കൂറുമാറി.

കൂറുമാറിയ വാച്ചർമാരെ പിരിച്ചുവിട്ടു

മധു കേസിൽ കൂറു മാറിയ നാലു വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പന്ത്രണ്ടാം സാക്ഷി അനില്‍ കുമാർ, പതിനാറാം സാക്ഷി അബ്ദുൾ റസാഖ്, 29-ാം സാക്ഷി സുനില്‍കുമാർ,

മൂന്നാം പ്രതി സി പി എം ബ്രാഞ്ച് സെക്രട്ടറിയായി

മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ 2021 ൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ഹരീഷിനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
നീതി കാത്ത് മധു; കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം; വിചാരണ കോടതി വിധി പറയും
Open in App
Home
Video
Impact Shorts
Web Stories