TRENDING:

എന്താണ് '15 മിനിറ്റ് നഗരങ്ങള്‍'? സോഷ്യല്‍ മീഡിയയിൽ ഈ ആശയം ചർച്ചയാകുന്നത് എന്തുകൊണ്ട്?

Last Updated:

സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ ചര്‍ച്ചകളെപ്പറ്റി വിശദമായി അറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോര്‍ക്ക്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന വിഷയമാണ് ”15 മിനിറ്റ് നഗരങ്ങള്‍”. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും ഒരു പദ്ധതി പ്രകാരം മലിനമായ പരിസരങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സ്മാര്‍ട്ട് സിറ്റികളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്ക് നല്‍കുമെന്ന് ചില വാദങ്ങൾ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ ചര്‍ച്ചകളെപ്പറ്റി വിശദമായി അറിയാം.
advertisement

എന്താണ് ’15 മിനിറ്റ് നഗരങ്ങള്‍’ ?

പാര്‍ക്കുകള്‍, പലചരക്ക് കടകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരു വ്യക്തിയുടെ താമസസ്ഥലത്ത് നിന്ന് 15 മിനിറ്റ് ദൂരത്തില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് 15 മിനിറ്റ് നഗരങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നടന്നെത്താനും അല്ലെങ്കില്‍ സൈക്കിളില്‍ യാത്ര ചെയ്ത് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും പൗരനെ സഹായിക്കുന്ന സംവിധാനമാണിത്. ഇതിലൂടെ കാര്‍ പോലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

” കോവിഡ് വ്യാപനകാലത്തോടെ ലോകത്ത് എല്ലാ കാര്യങ്ങളും മാറിമറിഞ്ഞു. എങ്ങനെ വ്യത്യസ്തമായി സഞ്ചരിക്കാം, ജീവിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കോവിഡ് നമ്മെ സഹായിച്ചു. വ്യത്യസ്തമായ ഈ രീതിയിലൂടെ നമുക്ക് കുറേയധികം ഒഴിവ് സമയം ലഭിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ സാധിക്കും, അയല്‍പ്പക്കങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ സാധിക്കും” പാരീസ് 1 പാന്തിയോണ്‍-സോര്‍ബോണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ കാര്‍ലോസ് മൊറേനോ പറയുന്നു.

advertisement

Also Read- ആരാണ് മായൻ കഥകളിലെ ‘അല്യൂക്സ്’? മെക്സിക്കൻ പ്രസിഡന്റ് പങ്കുവെച്ച നി​ഗൂഢ രൂപം ആരുടേത്?

എന്നാല്‍ ഇതൊരു പുതിയ ആശയമല്ലെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.

ചർച്ചകൾക്ക് പിന്നിൽ

കൊവിഡ് 19 വാക്‌സിന്‍, 5ജി നെറ്റ്വര്‍ക്ക് സംവിധാനം എന്നിവ പോലെ ’15 മിനിറ്റ്’ നഗരങ്ങള്‍ എന്ന ആശയവും അടിസ്ഥാനരഹിതമായ ഗൂഡാലോചനാ സിദ്ധാന്തത്തിന്റെ ഭാഗമാണെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ ഈ യു.എന്‍ പദ്ധതി ആളുകളെ അവരുടെ താമസസ്ഥലത്ത് നിന്ന് വേരോടെ പിഴുതെറിയാനും പ്രത്യേക നഗരങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കാനും സര്‍ക്കാരിന് അധികാരം നല്‍കുമെന്ന് ചിലര്‍ വാദിക്കുന്നു.

advertisement

’15 മിനിറ്റ് നഗരങ്ങള്‍’ എന്ന ആശയത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി എത്തുന്നത്. ഇത്തരം പദ്ധതികള്‍ പ്രദേശവാസികളെ സ്വന്തം മണ്ണില്‍ നിയന്ത്രണങ്ങളോടെ ജീവിക്കാനാകും പ്രാപ്തമാക്കുകയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

വിദഗ്ധരുടെ അഭിപ്രായം?

ഈ ആശയത്തെപ്പറ്റി സമ്മിശ്ര പ്രതികരണമാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. ഈ ആശയത്തിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും വിമര്‍ശനങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് കാര്‍ലോസ് മൊറേനോ പറയുന്നു.

എന്നാല്‍ 2023 തുടക്കം മുതല്‍ തന്നെ ഈ ആശയത്തിന് എതിരെ നിരവധി ഗൂഢാലോചന നടക്കുന്നുണ്ട്. ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ ഈ ആശയത്തിനെതിരെ പ്രചരിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം, കൊവിഡ് വാക്‌സിന്‍ എന്നിവയ്‌ക്കെതിരെയും ഇത്തരം ഗൂഢാലോചനകള്‍ നടന്നിരുന്നു. അത്തരം ഒരു വ്യാജ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും മൊറേനോ പറയുന്നു.

advertisement

പ്രാദേശികമായി സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കുന്ന സംവിധാനമാണിത്. അവരെ നിര്‍ബന്ധപൂര്‍വ്വം ഈ പദ്ധതിയിലേക്ക് തള്ളിവിടുകയല്ല ചെയ്യുന്നത് എന്നും വിദഗ്ധര്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
എന്താണ് '15 മിനിറ്റ് നഗരങ്ങള്‍'? സോഷ്യല്‍ മീഡിയയിൽ ഈ ആശയം ചർച്ചയാകുന്നത് എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories