എങ്കിലും നിലവിലെ സാഹചര്യത്തില്‍ചില ആളുകള്‍ വീട്ടില്‍ വച്ച് തന്നെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുന്നതിനായിപള്‍സ് ഓക്സിമീറ്റര്‍ (Pulse Oximeter) എന്ന ഉപകരണം സ്വന്തമായി വാങ്ങാറുണ്ട്. ചിലര്‍ക്ക് കോവിഡ് ഹോം കെയര്‍ പദ്ധതിയുടെ ഭാഗമായി പള്‍സ് ഓക്സിമീറ്ററുകള്‍ വീടുകളില്‍ വിതരണം ചെയ്യാറുമുണ്ട്.
വീട്ടില്‍ ഐസൊലേഷനില്‍ കഴിയുമ്പോഴും മറ്റും സ്വന്തം ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുന്നതിലൂടെ, നിങ്ങളുടെ ശ്വാസകോശം നിങ്ങളുടെ രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കഴിയും. മാത്രമല്ല ഓക്‌സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് അടിയന്തിര വൈദ്യസഹായം തേടുകയും ചെയ്യാം. അപ്പോള്‍ എന്താണ് പള്‍സ് ഓക്സിമീറ്റര്‍? വീട്ടിലിരുന്ന് തന്നെ ഓക്‌സിജന്‍ നില മനസ്സിലാക്കുന്നതിനായി സ്വയം പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും നോക്കാം.
advertisement
വര്‍ഷങ്ങളായി ആശുപത്രികളിലും മറ്റും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. എന്നാല്‍ വീട്ടില്‍ ഉപയോഗിക്കാനായി വാങ്ങാന്‍ കഴിയുന്ന മിക്ക പള്‍സ് ഓക്സിമീറ്ററുകളും വിരല്‍ത്തുമ്പില്‍ ഘടിപ്പിക്കുന്ന വിധത്തിലാണ് പുറത്തിറക്കിയിട്ടുള്ളത്. തുണി വിരിച്ചിടാന്‍ ഉപയോഗിക്കുന്ന ക്ലിപ്പിന് സമാനമായാണ് പള്‍സ് ഓക്‌സിമീറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ലിപ്പിന്റെ ഒരു വശം പ്രകാശിക്കുകയും മറുവശത്തുള്ള സെന്‍സര്‍ വഴി ഓക്‌സിജന്റെ അളവ് രേഖപ്പെടുത്തുകയും ചെയ്യും.
ഈ ഉപകരണം നിങ്ങളുടെ രക്തത്തിന്റെ നിറം പരിശോധിച്ചാണ് ഓക്‌സിജന്റെ അളവ് കണ്ടെത്തുന്നത്. കൂടുതല്‍ ഓക്‌സിജന്‍ വഹിക്കുന്ന രക്തം കടും ചുവപ്പ് നിറത്തിലും ഓക്‌സിജന്റെ അളവ് കുറഞ്ഞ രക്തം നീല കലര്‍ന്ന നിറത്തിലുമായിരിക്കും ഉണ്ടാകുക. ഓക്സിമീറ്റര്‍ രക്തത്തിന്റെ നിറത്തെ ആശ്രയിച്ച് ഓക്‌സിജന്റെ അളവ് രേഖപ്പെടുത്തും. പള്‍സ് ഓക്‌സിമീറ്റര്‍ ആഗീരണം ചെയ്യപ്പെടുന്ന പ്രകാശത്തിന്റെ അളവ് വഴിയാണ് രക്തത്തിന്റെ നിറം മനസ്സിലാക്കുന്നത്. ഇതനുസരിച്ച് രക്തത്തിലെ ഓക്സിജന്റെ ശതമാനം പള്‍സ് ഓക്‌സിമീറ്ററിനു മുകളിലുള്ള സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
ഓക്‌സിജന്‍ സാച്ചുറേഷന്‍ നിലയാണ് പള്‍സ് ഓക്‌സിമീറ്റര്‍ രേഖപ്പെടുത്തുന്നത്. ആരോഗ്യമുള്ള ആളുകള്‍ക്ക് 95% മുതല്‍ 100% വരെയായിരിക്കും ഓക്‌സിജന്റെ അളവ്. ഓക്സിമീറ്റര്‍ നിങ്ങളുടെ വിരലിലെ പള്‍സും അളക്കുന്നതിനാല്‍ അത് നിങ്ങളുടെ ഹൃദയമിടിപ്പും (ഒരു മിനിറ്റിലെ) പ്രദര്‍ശിപ്പിക്കും.
പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ടത് എങ്ങനെ?
നിലവിലെ സാഹചര്യത്തില്‍ കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. അതിനാല്‍ ആരോഗ്യ വിദഗ്ധര്‍ രോ?ഗികളെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കുകയും അവര്‍ക്ക് അസുഖം മൂര്‍ച്ഛിച്ചാല്‍ മാത്രം ആശുപത്രിയില്‍ എത്താനുള്ള സേവനങ്ങള്‍ സജ്ജീകരിക്കുകയുമാണ് ചെയ്യുന്നത്.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതാണ് കോവിഡ് വഷളാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചനകളില്‍ ഒന്ന്. ശ്വാസകോശത്തിന് വീക്കം സംഭവിക്കുകയും ഓക്‌സിജന്‍ ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറയുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഒരു വ്യക്തിക്ക് പ്രത്യേകിച്ച് ലക്ഷണങ്ങള്‍ തോന്നുന്നതിന് മുമ്പുതന്നെ ഇത് സംഭവിക്കാം. വിശ്രമവേളയില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ അളവ് 92%-94% ആയി കുറയുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കണമെന്നാണ് ഓസ്ട്രേലിയയില്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
കൂടാതെ ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, പ്രായമായവര്‍, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ സ്വീകരിക്കാത്ത രോഗികള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരും എത്രയും വേ?ഗം ആശുപത്രിയില്‍ പ്രവേശിക്കുന്നതാണ് നല്ലത്. കുട്ടികളെ സംബന്ധിച്ചിടത്തോളം പള്‍സ് ഓക്‌സിമീറ്ററിലെ റീഡിംഗ് 95% അല്ലെങ്കില്‍ അതില്‍ താഴെയായിരിക്കും.
റീഡിംഗ് കൃത്യമാണോ?
ഓക്‌സിജന്‍ സാച്ചുറേഷന്‍ റീഡിംഗുകള്‍ സാധാരണയായി വളരെ കൃത്യമാണ്. എന്നാല്‍ രക്തയോട്ടക്കുറവ് അല്ലെങ്കില്‍ തണുത്തിരിക്കുന്ന വിരലുകള്‍, ചലിച്ചു കൊണ്ടിരിക്കുന്ന വിരലുകള്‍ എന്നിവ ഉപകരണത്തെ ശരിയായി പള്‍സ് കണ്ടെത്തുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നു.
കൈ വിരലുകള്‍ തണുത്തിരിക്കുകയാണെങ്കില്‍ റീഡിംഗ് എടുക്കുന്നതിന് മുമ്പ് കൈകള്‍ കൂട്ടിതിരുമ്മി ചൂടാക്കുക. അളവെടുക്കുമ്പോള്‍ പരമാവധി അനങ്ങാതെ ഇരിക്കുക. ചെറിയ കുട്ടികളുടെ റീഡിംഗ് എടുക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. നെയില്‍ പോളിഷ് ധരിക്കുന്നത് പ്രത്യേകിച്ച് ഇരുണ്ട നിറങ്ങളിലുള്ളവ ധരിക്കുന്നത് ഓക്സിമീറ്റര്‍ റീഡിംഗുകളില്‍ തെറ്റ് വരാന്‍ കാരണമാകും. അതിനാലാണ് ആശുപത്രികളില്‍ ജനറല്‍ അനസ്‌തെറ്റിക് നല്‍കുന്നതിന് മുമ്പ് നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ ആളുകളോട് ആവശ്യപ്പെടുന്നത്. അതിനാല്‍ ഓക്‌സിജന്‍ നില പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന വിരലുകളില്‍ നിന്ന് നെയില്‍ പോളിഷ് അല്ലെങ്കില്‍ അക്രിലിക് നഖങ്ങള്‍ നീക്കം ചെയ്യുന്നതാണ് നല്ലത്.
ഇരുണ്ട ചര്‍മ്മമുള്ള ആളുകളിലെ പള്‍സ് ഓക്‌സിമീറ്റര്‍ റീഡിംഗ്
ഇരുണ്ട ചര്‍മ്മമുള്ള ആളുകളില്‍ ചില പള്‍സ് ഓക്സിമീറ്ററുകളുടെ കൃത്യതയില്ലായ്മ അടുത്തിടെ വിവാദമായിരുന്നു. സോഫ്റ്റ്വെയര്‍ പ്രശ്നങ്ങള്‍ കാരണം ചില ഉപകരണങ്ങള്‍ ഇരുണ്ട ചര്‍മ്മമുള്ളവരില്‍ റീഡിം?ഗില്‍ വ്യത്യാസം കാണിക്കാറുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ ഇടവിട്ടും വിവിധ ദിവസങ്ങളിലുമുള്ള റീഡിംഗുകള്‍ നിരീക്ഷിച്ചും രോഗത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ കഴിയും.
പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങേണ്ടതുണ്ടോ?
നിങ്ങള്‍ക്ക് ഇവയുടെ വില താങ്ങാന്‍ കഴിയുമെങ്കില്‍ ഒരെണ്ണം വാങ്ങുന്നത് എന്തുകൊണ്ടും നല്ലതാണ്. ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം പോലെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഓക്സിമീറ്റര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. മിക്ക വീടുകളിലും ഒരു തെര്‍മോമീറ്റര്‍ ഉള്ളതുപോലെ, ഒരു ഓക്സിമീറ്റര്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ ഒരു വീട്ടിലെ ഒന്നിലധികം ആളുകള്‍ക്ക് ഒരേ ഉപകരണം തന്നെ ഉപയോഗിക്കാം. എന്നാല്‍ ഒരാള്‍ ഉപയോഗിച്ച ശേഷം അടുത്ത വ്യക്തിയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഓക്‌സിമീറ്റര്‍ വൃത്തിയാക്കേണ്ടതുണ്ട്. ആന്റിസെപ്റ്റിക് വൈപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് വൃത്തിയാക്കാം.
വിവിധ തരം പള്‍സ് ഓക്സിമീറ്ററുകള്‍
വേവ്ഫോം ഡിസ്പ്ലേ ഉള്ള പള്‍സ് ഓക്സിമീറ്റര്‍ വാങ്ങുന്നതാണ് നല്ലത്, അതുവഴി നിങ്ങളുടെ പള്‍സ് ഉപയോഗിച്ച് സമയക്രമം ക്രമീകരിക്കാനും ഓക്സിജന്‍ റീഡിംഗുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കാനും കഴിയും. ചില സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഫോണുകള്‍ക്കും ഇപ്പോള്‍ ഓക്സിമീറ്റര്‍ ഫംഗ്ഷനുകളുണ്ട്. എന്നാല്‍ എപ്പോഴും ഒരു പള്‍സ് ഓക്സിമീറ്റര്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.