TRENDING:

എന്താണ് ഡോക്‌സിങ്‌? ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണോ? ഡോക്‌സിങിന് ഇരയായാല്‍ എന്തു ചെയ്യണം?

Last Updated:

ഡോപ്പിംഗ് ഡോക്യുമെന്റുകള്‍ എന്ന പദത്തില്‍ നിന്നാണ് ഡോക്‌സിംഗ് എന്ന വാക്ക് ഉരുത്തിരിഞ്ഞ് വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു സ്ത്രീയുടെ തൊഴില്‍വിശദാംശങ്ങളും സ്വകാര്യവിവരങ്ങളും വെളിപ്പെടുത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനോട് ഡല്‍ഹി ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ പൊതുവായി ലഭ്യമായതിനാല്‍ ഡോക്‌സിംഗിന്‌റെ പരിധിയില്‍ വരില്ലെന്ന് കോടതി വിധിച്ചു. ഡോക്‌സിങ്‌ എന്നത് ഇന്ത്യന്‍ നിയമത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ അത് ഇന്ത്യയില്‍ നിയമവിരുദ്ധമല്ല.
advertisement

എന്താണ് ഡോക്‌സിങ്‌?

ഒരാളുടെ അനുമതി കൂടാതെ അയാളുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വെളിപ്പെടുത്തുന്നതാണ് ഡോക്‌സിങ്‌ എന്ന് ഇന്റര്‍നാഷണല്‍ എന്‍സൈക്ലോപീഡിയ ഓഫ് ജെന്‍ഡര്‍, മീഡിയ, കമ്യൂണിക്കേഷനില്‍ നിര്‍വചിച്ചിരിക്കുന്നു. ഫോണ്‍ നമ്പറുകള്‍, വീട്ടിലെ അഡ്രസ്, തിരിച്ചറിയല്‍ നമ്പറുകള്‍, വ്യക്തിയെ തിരിച്ചറിയാന്‍ കഴിയുന്നതും കൂടുതല്‍ ഉപദ്രവകരമായി മാറുന്നതും അപമാനിക്കാന്‍ ലക്ഷ്യമിട്ടും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ പങ്കിടുന്നത് ഡോക്‌സിങില്‍ ഉള്‍പ്പെടുന്നു.

ഡോപ്പിംഗ് ഡോക്യുമെന്റുകള്‍ എന്ന പദത്തില്‍ നിന്നാണ് ഡോക്‌സിംഗ് എന്ന വാക്ക് ഉരുത്തിരിഞ്ഞ് വന്നത്. ഒരാളുടെ സ്വകാര്യവിവരങ്ങള്‍ കണ്ടെത്തുന്നതിനും അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതിനും ഹാക്കര്‍ ഉപയോഗിക്കുന്ന രീതിയെ ആണ് ഡോക്‌സിങ്‌ എന്നുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസ് ആണ് ഈ വാക്കിനെ കൂടുതല്‍ പ്രചാരത്തിലാക്കിയത്.

advertisement

ഡോക്‌സിങിന്റെ രീതികള്‍ എന്തൊക്കെ? എങ്ങനെ ഇത് അവസാനിപ്പിക്കാം?

ഐപി അഡ്രസ്സ്, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ എന്നിവ വഴിയും ബ്രോക്കര്‍മാരുടെ പക്കല്‍ നിന്ന് വിവരങ്ങള്‍ വാങ്ങിയും വ്യക്തികളുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഇ-മെയില്‍ തട്ടിപ്പായ ഫിഷിംഗ് കാംപെയ്ന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുമാണ് ഡോക്‌സര്‍മാര്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്ന് അറിഞ്ഞാല്‍ പോലീസിനെയോ സൈബര്‍ ക്രൈം ഉദ്യോഗസ്ഥരെയോ ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ അറിയിക്കുന്നതിന് തെളിവുകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

advertisement

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അതിന്റെ സ്വകാര്യതാ ലംഘന നയത്തില്‍ ഡോക്‌സിംഗ് എന്ന പദം വ്യക്തമായി ഉപയോഗിക്കുന്നില്ല. എന്നാല്‍, ഉപയോക്താക്കളെക്കുറിച്ച് വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പങ്കിടുന്നത് അതിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ ലംഘനമായി കണക്കാക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എക്‌സില്‍ ഡോക്‌സിംഗ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാല്‍ ആദ്യപടി നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമെന്നതാണ്. ശേഷം വിവരങ്ങള്‍ നീക്കം ചെയ്യാന്‍ നിങ്ങളോട് അവര്‍ ആവശ്യപ്പെടും. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ സ്ഥിരമായി അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യും. ആരുടെയെങ്കിലും തത്സമയ ലൊക്കേഷന്‍ പ്രചരിപ്പിക്കുന്നതിനായി നീക്കിവെച്ചിരിക്കുന്ന അക്കൗണ്ടുകള്‍ സ്വയം സസ്‌പെന്‍ഡ് ചെയ്യപ്പെടും.

advertisement

ഇന്ത്യയില്‍ ഡോക്‌സിങിന് നിയമങ്ങളുണ്ടോ?

ഡോക്‌സിംഗ് തടയുന്നതിനോ ശിക്ഷിക്കുന്നതിനോ ഇന്ത്യയില്‍ നേരിട്ടുള്ള നിയമങ്ങള്‍ ഇല്ലെങ്കിലും വോയറിസം (ഐടി നിയമം, ഐപിസിയിലെ സെക്ഷന്‍ 354സി) ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം (ഐടി നിയമം), അശ്ലീല ഉള്ളടക്കം (ഐപിസി സെക്ഷന്‍ 292), അപകീര്‍ത്തിപ്പെടുത്തല്‍ (ഐപിസി സെക്ഷന്‍ 499), ഓണ്‍ലൈന്‍ സ്‌റ്റോക്കിംഗ് (ഐപിസി സെക്ഷന്‍ 354ഡി) എന്നിവയ്‌ക്കെതിരേയുള്ള നിയമങ്ങള്‍ നിലവിലുണ്ട്.

നിങ്ങള്‍ ഡോക്‌സിങിന് ഇരയാക്കപ്പെട്ടാല്‍ തൊട്ടടുത്തുള്ള സൈബര്‍ക്രൈം പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ cybercrime.gov.in എന്ന സൈറ്റില്‍ പരാതി ഓണ്‍ലൈനായി നല്‍കാവുന്നതുമാണ്. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ ഹെല്‍പ് സെന്ററില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാവുന്നതുമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
എന്താണ് ഡോക്‌സിങ്‌? ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണോ? ഡോക്‌സിങിന് ഇരയായാല്‍ എന്തു ചെയ്യണം?
Open in App
Home
Video
Impact Shorts
Web Stories