TRENDING:

Explained| രാഹുലിന്റെ തട്ടകത്തിൽ സംഭവിക്കുന്നതെന്ത്? വയനാട്ടിൽ നേതാക്കൾ പാർട്ടി മാറിക്കളിക്കുന്നതെന്തുകൊണ്ട്?

Last Updated:

നേതാക്കൾ പാർട്ടി വിട്ട് എതിർ പാർട്ടിയിൽ ചേരുന്ന സംഭവങ്ങളുടെ എണ്ണം ജില്ലയിൽ കൂടിവരുന്നതാണ് ഇപ്പോൾ ചർച്ച. കോൺഗ്രസിൽ നിന്നുമാണ് കൂടുതലും നേതാക്കൾ രാജി വയ്ക്കുന്നത്. സിപിഎം നേതാവും രാജിവെച്ച് കോൺഗ്രസിനൊപ്പം എത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Eലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായി എത്തിയതോടെ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട പേരാണ് വയനാട്. ജില്ലയുടെ പിന്നോക്കാവസ്ഥയും മെഡിക്കൽ കോളജിന്റെ അഭാവവുമെല്ലാം വലിയ ചർച്ചകൾക്ക് വഴിവെച്ചു. യുഡിഎഫ് അനുകൂല ജില്ല എന്നറിയപ്പെട്ടിരുന്ന വയനാട്, എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിറം മാറി. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും രണ്ടെണ്ണവും ഇടതുപക്ഷത്തിനൊപ്പം നിന്നു. സംസ്ഥാനത്തെ തന്നെ രണ്ട് പട്ടിക വർഗ സംവരണ മണ്ഡലങ്ങളും ചെറിയ ജില്ലയായ വയനാട്ടിലാണ്. സുൽത്താൻ ബത്തേരിയും മാനന്തവാടിയും.
advertisement

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാനന്തവാടിയില്‍ ഒ ആര്‍ കേളുവും കല്‍പറ്റയില്‍ സി കെ ശശീന്ദ്രനും ജയിച്ചപ്പോള്‍ ബത്തേരി മാത്രമാണ് ഐ സി ബാലകൃഷ്ണനിലൂടെ യുഡിഎഫിന് നിലനിര്‍ത്താനായത്. മെഡിക്കല്‍ കോളജ്, ബദല്‍ പാത, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇത്തവണ ചർച്ചയാകുന്നത്. സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതീവ ശ്രദ്ധയാണ് കോൺഗ്രസ് പുലർത്തുന്നത്. തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ പഴുതുകളടച്ചുള്ള പ്രവർത്തനത്തിനാണ് ഇത്തവണ യു‍ഡിഎഫ് ഒരുങ്ങുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുംതോറും ജില്ലയിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. നേതാക്കൾ പാർട്ടി വിട്ട് എതിർ പാർട്ടിയിൽ ചേരുന്ന സംഭവങ്ങളുടെ എണ്ണം ജില്ലയിൽ കൂടിവരുന്നതാണ് ഇപ്പോൾ ചർച്ച. കോൺഗ്രസിൽ നിന്നുമാണ് കൂടുതലും നേതാക്കൾ രാജി വയ്ക്കുന്നത്. സിപിഎം നേതാവും രാജിവെച്ച് കോൺഗ്രസിനൊപ്പം എത്തിയിട്ടുണ്ട്.

advertisement

കെ കെ വിശ്വനാഥന്‍ രാജിവച്ചു; തിരിച്ചെത്തി

വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി സി സി മുന്‍ ഉപാധ്യക്ഷനുമാണ് കെ കെ വിശ്വനാഥന്‍. ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ് വിശ്വനാഥന്‍. കഴിഞ്ഞ 5 പതിറ്റാണ്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി അംഗം കൂടിയാണ് വിശ്വനാഥന്‍. സിപിഎമ്മിലേക്ക് പോകുമെന്നായിരുന്നു വിവരം. എന്നാൽ ഇന്നലെ തന്നെ വിശ്വനാഥനെ കോൺഗ്രസ് തിരിച്ചു പിടിച്ചു. കെപിസിസി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലൂടെയാണ് സമവായം ഉരുത്തിരിഞ്ഞത്.

advertisement

Also Read- പികെ ശശിയെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി സി പി എം സംസ്ഥാന നേതൃത്വം

കെപിസിസി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയും ജില്ലാ കോണ്‍ഗ്രസ് സമിതിയുടെ അവഗണനയുമാണ് കാരണമായി രാജിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉള്‍പ്പെട്ട കുറുമ സമുദായത്തെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നതാണ് മറ്റൊരു പരാതി. വയനാട് ജില്ലയില്‍ പ്രധാന ആദിവാസി വിഭാഗമാണ് കുറുമ. ഈ സമുദായത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ടിക്കറ്റ് കിട്ടുമെന്ന് കഴിഞ്ഞ രണ്ട് തവണയും വിശ്വനാഥന്‍ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. വയനാട്ടിലെ ഡിസിസി നേതൃത്വം സമ്പൂർണ പരാജയമാണെന്നും വിശ്വനാഥന്‍ പറയുന്നു.

advertisement

സിപിഎം നേതാവ് ഇ എ ശങ്കരൻ കോൺഗ്രസിൽ

‌സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനും പാർട്ടി പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ ഇ എ ശങ്കരൻ രാജിവെച്ചു. കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ ആദിവാസി സംഘടനയാണ് ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്. കോൺഗ്രസ് വിട്ട എം എസ് വിശ്വനാഥൻ സിപിഎമ്മിൽ ചേരുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ശങ്കരനെ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

advertisement

അതേസമയം, ബത്തേരിയിൽ സ്ഥാനാർഥിയാകുമെന്ന പ്രചരണം ഇ എ ശങ്കരൻ തള്ളി. നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചരണമാണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിൻറെ പാസ്സ്‌വേർഡ് അറിയാവുന്ന സിപിഎം നേതാക്കൾ ആണ് ഇതിന് പിന്നിൽ. സിപിഎമ്മിൽ നിന്നും രാജിവെച്ച് ഉടൻതന്നെ ഫേസ്ബുക്ക് പേജിലെ പാസ്സ്‌വേർഡ് സിപിഎം നേതാക്കൾ മാറ്റിയെന്നും അദ്ദേഹം പറയുന്നു.

മഹിളാ കോണ്‍ഗ്രസ് നേതാവ് സുജയ വേണുഗോപാൽ സിപിഎമ്മിൽ

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാലും പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ എന്‍. വേണുഗോപാലിന്റെ ഭാര്യയാണ് സുജയ. കഴിഞ്ഞ ദിവസം സുജയ സിപിഎം വേദിയിലെത്തി. കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നാണ് സുജയയുടെ പരാതി. സിപിഎം കല്‍പ്പറ്റ നിയമസഭാ മണ്ഡലം വികസന വിളംബര ജാഥയില്‍ സുജയ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രന്‍ അവരെ സ്വീകരിച്ചു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് സിപിഎം നേതൃത്വം പറയുന്നു.

Also Read- വി.ടി.ബൽറാം, ഷാഫി പറമ്പില്‍ സിറ്റിംഗ് എംഎൽഎമാരെ നിലനിർത്തി പാലക്കാട്ടെ സാധ്യത പട്ടിക

പി കെ അനില്‍കുമാര്‍ എല്‍ജെഡിയില്‍

ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി കെ അനില്‍ കുമാര്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹം എല്‍ജെഡിയില്‍ ചേര്‍ന്നു. നേരത്തെ വയനാട് ജില്ലാ പഞ്ചായത്തംഗവും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

മുസ്ലിംലീഗിൽ നിന്ന് രാജിവെച്ച് ദേവകി എൽജെഡിയിൽ

മുസ്ലിം ലീഗ് നേതാവ് എ ദേവകി അടുത്തിടെ രാജിവച്ചിരുന്നു. ഇവരും എല്‍ജെഡിയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ദേവകി. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എംപിയാണ് ദേവകിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

കെ എസ് സഹദേവൻ രാജിവെച്ചു

കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗവും തവിഞ്ഞാല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കെ എസ് സഹദേവനും കോൺഗ്രസിൽ നിന്ന് രാജിവെച്ചു. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സഹദേവന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ ഡിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സഹദേവന്‍ പറഞ്ഞു.

നിലവില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗമാണ് സഹദേവന്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍തവിഞ്ഞാല്‍ പഞ്ചായത്ത് അംഗം,തലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ്, തലപ്പുഴ എഞ്ചിനീയറിംഗ് കോളേജ്, ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പി ടി എ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്

കേരള ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി സിപിഐയിലേക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പി സി ജോർജിന്റെ വർഗീയ നിലപാടിൽ പ്രതീഷേധിച്ച് കേരള ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ച് വിട്ട് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ജനപക്ഷം ജില്ലാ പ്രസിഡന്റ് പി നൗഷാദ് മാനന്തന്തവാടിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി സി ജോർജ് നടത്തുന്നത് തിർത്തും വർഗിയമായപരമർശവും ന്യൂനപക്ഷ സമുദയങ്ങളെ വേദനിപ്പിക്കുന്ന നിലപാടുകളുമാണ്. ഇത് ജനധിപത്യ പാർട്ടികൾക്ക് ചേർന്ന നിലപാടുകൾ അല്ലന്നും നൗഷാദ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പി ബി ജോസഫ്, ജില്ലാ സെക്രട്ടറിമാരായ ബെന്നി മുണ്ടുങ്കൽ, ടോണിജോണി, ബിനിഷ് മന്നക്കാട്ട്, പി സി ലിനോജ് എന്നിവരുൾപ്പെടെയുള്ളവരും സംഘടന വിട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| രാഹുലിന്റെ തട്ടകത്തിൽ സംഭവിക്കുന്നതെന്ത്? വയനാട്ടിൽ നേതാക്കൾ പാർട്ടി മാറിക്കളിക്കുന്നതെന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories