രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ, റിയൽ എസ്റ്റേറ്റ് മേഖല പ്രശ്നങ്ങൾ, സാമ്പത്തിക മാന്ദ്യം എന്നിവയുടെയെല്ലാം പശ്ചാത്തലത്തിലാണ് ചൈന പേട്രിയോട്ടിക് എജ്യൂക്കേഷൻ ലോ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ എന്തുകൊണ്ടാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാത്തത്?
എന്താണ് പേട്രിയോട്ടിക് എജ്യൂക്കേഷൻ ലോ ?
രാജ്യത്ത് ദേശസ്‌നേഹം വളർത്തിയെടുക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം എന്ന് സർക്കാർ പറയുന്നു. താഴെപ്പറയുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
- പ്രത്യയശാസ്ത്രം
- രാഷ്ട്രീയം
- ചരിത്രം
- സംസ്കാരം
- ദേശീയ ചിഹ്നങ്ങൾ
- മാതൃരാജ്യത്തിന്റെ സൗന്ദര്യം
- ദേശീയ ഐക്യം
- എത്‍നിക് സോളിഡാരിറ്റി
- ദേശീയ സുരക്ഷ
- പ്രതിരോധം
- രാജ്യത്തെ നായകന്മാരുടെയും റോൾ മോഡലുകളുടെയും പ്രവൃത്തികൾ
advertisement
“പുതിയ കാലഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ ദേശസ്നേഹം ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. കരുത്തുള്ള ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനും ദേശീയ പുനരുജ്ജീവനം സാക്ഷാത്കരിക്കുന്നതിനുമായുള്ള ഒരു കൂട്ടായ ശ്രമമാണിത്. ഈ അർത്ഥത്തിൽ ഈ നിയമം വളരെ പ്രാധാന്യമർഹിക്കുന്നു”, ചൈനീസ് പത്രമായ ഷിൻഹുവ (Xinhua) റിപ്പോർട്ട് ചെയ്തു.
ദേശസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമം നടപ്പിലാക്കുന്നതെങ്കിലും, യുക്തിസഹവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആശയം പ്രോത്സാഹിപ്പിക്കാനും മറ്റ് സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതിന്റെ ആവശ്യകതയെപ്പറ്റിയും നിയമത്തിൽ ഊന്നിപ്പറയുന്നതായും ഷിൻഹുവയിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദേശസ്നേഹത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം മറ്റ് രാജ്യങ്ങളുടെ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യങ്ങളെയും മാനിക്കുകയും അവയിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നു എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
മാതൃരാജ്യത്തോടുള്ള സ്നേഹം കുടുംബത്തിൽ നിന്നും പഠിക്കണമെന്ന് നിയമം പറയുന്നതായും ദി ഇക്കണോമിസ്റ്റിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പതാകയെ അപമാനിച്ചാലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കളെ ചോദ്യം ചെയ്താലോ ലഭിക്കുന്ന ശിക്ഷകളും നിയമത്തിൽ വ്യക്തമാക്കുന്നു. സ്കൂളുകളിലും ഈ നിയമം പഠിപ്പിക്കണമെന്നും സർക്കാർ അറിയിച്ചു. സ്കൂൾക്കും മാതാപിതാക്കൾക്കുമുള്ള പ്രത്യേക നിർദേശങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭയപ്പെടുന്ന മൂന്ന് പ്രധാന വിഭാഗങ്ങളെയാണ് നിയമം ലക്ഷ്യമിടുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ചൈനീസ് യുവാക്കൾ, സൈബർസ്‌പേസ്, രാജ്യത്തിന് പുറത്തുള്ള ചൈനീസ് കമ്മ്യൂണിറ്റികൾ എന്നിവയാണവ.
വിമർശകർ പറയുന്നതെന്ത്?
ദീർഘകാലമായി ചൈന ദേശസ്നേഹ വിദ്യാഭ്യാസം ഒരു ഉപകരണമായി ഉപയോഗിച്ചു വരികയാണെന്ന് വിദഗ്ധർ പറയുന്നു. ”പാർട്ടി അതിന്റെ ജനപ്രീതി തിരിച്ചു പിടിക്കാൻ ദേശീയത ഒരു ഉപകരണം ആക്കുന്നു. 1994 ൽ പൂർണ ശക്തി പ്രാപിച്ച ഈ കാമ്പയിൻ, ടിയാനൻമെൻ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ യുവാക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്”, എന്ന് ചൈന പ്രോജക്ട് വെബ്സൈറ്റ് പറയുന്നു.