TRENDING:

ഗവർണർ-സംസ്ഥാന സർക്കാർ പോരിനിടെ കേൾക്കുന്ന പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് എന്താണ്?

Last Updated:

കേന്ദ്രസർക്കാർ 2007 ഏപ്രിലിലാണ് കേന്ദ്രസർക്കാർ പൂഞ്ചി കമ്മീഷനെ നിയമിച്ചത്. 1998 ജനുവരി 18 മുതൽ 1998 ഒക്‌ടോബർ 9 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ആയിരുന്നു കമ്മീഷന്റെ അധ്യക്ഷൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള (Arif Mohammad Khan) സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് പൂഞ്ചി കമ്മീഷൻ (Punchhi Commission). എന്താണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ട്? അതേക്കുറിച്ച് വിശദമായി അറിയാം.
advertisement

കേന്ദ്രസർക്കാർ 2007 ഏപ്രിലിലാണ് കേന്ദ്രസർക്കാർ പൂഞ്ചി കമ്മീഷനെ നിയമിച്ചത്. 1998 ജനുവരി 18 മുതൽ 1998 ഒക്‌ടോബർ 9 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി (Madan Mohan Punchhi) ആയിരുന്നു കമ്മീഷന്റെ അധ്യക്ഷൻ. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കാര്യങ്ങളിൽ തീർപ്പു കല്പിക്കുകയായിരുന്നു കമ്മീഷൻ്റെ ദൗത്യം. 1988-ൽ സർക്കറിയ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പുനപരിശോധിക്കുക എന്നതും പൂഞ്ചി കമ്മീഷന്റെ ലക്ഷ്യമായിരുന്നു. ഗവർണർമാരെ സർവ്വകലാശാലകളുടെ ചാൻസലർമാരായി നിയമിക്കുന്ന പതിവ് നിർത്താനും കമ്മീഷൻ ശുപാർശ ചെയ്തു.

advertisement

പൂഞ്ചി കമ്മീഷനിലെ അം​ഗങ്ങൾ

  • മദൻ മോഹൻ പൂഞ്ചി: മുൻ ചീഫ് ജസ്റ്റിസ് - കമ്മീഷൻ ചെയർമാൻ.
  • ശ്രീ ധീരേന്ദ്ര സിംഗ്: കേന്ദ്രസർക്കാരിന്റെ മുൻ സെക്രട്ടറി - കമ്മീഷൻ അംഗം.
  • ശ്രീ വിനോദ് കുമാർ ദുഗ്ഗൽ : കേന്ദ്രസർക്കാരിന്റെ മുൻ സെക്രട്ടറി - കമ്മീഷൻ അംഗം.
  • എൻ.ആർ. മാധവ മേനോൻ : ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടർ - കമ്മീഷൻ അംഗം.
  • ശ്രീ വിജയ് ശങ്കർ ഐപിഎസ് (റിട്ട.) : സിബിഐയുടെ മുൻ ഡയറക്ടർ - കമ്മീഷൻ സെക്രട്ടറി.
  • advertisement

2010 മാർച്ചിൽ, 312 ശുപാർശകൾ മുന്നോട്ടു വെച്ച് പൂഞ്ചി കമ്മീഷൻ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തിന് റിപ്പോർട്ട് സമർപ്പിച്ചു.

Also Read- മുഖ്യമന്ത്രി-ഗവ‍ർണർ പോര്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയെ ഓർഡിനൻസ് എങ്ങനെ സ്വാധീനിക്കും?

കമ്മീഷന്റെ പ്രധാന ലക്ഷ്യങ്ങൾ

* സാമുദായികമോ, ജാതീയമോ ആയ അക്രമങ്ങൾ, സംഘർഷങ്ങൾ എന്നിവ ഇല്ലാതാക്കാൻ കേന്ദ്രത്തിന് എന്തു ചെയ്യാനാകും എന്ന് കണ്ടെത്തുക

* നികുതി പോലുള്ള കാര്യങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാനാകും എന്ന് കണ്ടെത്തുക

advertisement

* ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസുകളുടെ അന്വേഷണം ഏറ്റെടുക്കാൻ ഒരു കേന്ദ്ര നിയമ നിർവ്വഹണ ഏജൻസിയെ ചുമതലപ്പെടുത്തേണ്ടതുണ്ടോ എന്ന് പഠിക്കുക.

* ആവശ്യമെങ്കിൽ സംസ്ഥാനങ്ങളിൽ സ്വമേധയാ കേന്ദ്രസേനയെ വിന്യസിക്കുന്നതിന്റെ സാധ്യത പരിശോധിക്കുക.

* പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സ്വയംഭരണാധികാരം നൽകുന്നതിലും അധികാര വികേന്ദ്രീകരണം ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമുള്ള പങ്ക് പരിശോധിക്കുക.

* ജില്ലാതലത്തിലുള്ള ആസൂത്രണങ്ങളും ബജറ്റിന്റെ വിനിയോ​ഗവും പിന്തുണക്കുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം ലഭിക്കുന്നതിൽ മധ്യവർത്തിയാകുക.

* ഒരു ഏകീകൃത ആഭ്യന്തര വിപണി നിർമിക്കുന്നതിലും അന്തർ സംസ്ഥാന വ്യാപാരം സു​ഗമമാക്കുന്നതിനും പ്രത്യേക നികുതികൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത പരിശോധിക്കുക.

advertisement

* ഗവർണർമാരുടെ റോളും അവരെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങളും പരിശോധിക്കുക.

ചുരുക്കത്തിൽ, സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതിനെക്കുറിച്ചും ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണം എങ്ങനെയാകണം എന്നതിനെക്കുറിച്ചും പരിശോധിക്കുകയായിരുന്നു കമ്മീഷന്റെ പ്രധാന ലക്ഷ്യം.

ഗവർണർമാരുടെ നിയമനം സംബന്ധിച്ച കമ്മീഷന്റെ ശുപാർശകൾ:

നിയമനത്തിന് തൊട്ട് മുമ്പ് രണ്ട് വർഷം വരെ പ്രാദേശിക തലത്തിൽ ഉൾപ്പെടെ രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കാത്ത ഒരാളെ മാത്രമേ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ പാടുള്ളൂ. 35 വയസ്സ് പൂർത്തിയായ ആരെയും ഗവർണറായി നിയമിക്കാം എന്ന് പൂഞ്ചി കമ്മീഷൻ പറയുന്നു. വയസ് പ്രശ്നമല്ലെങ്കിലും ഗവർണർ പദവിയുടെ അന്തസ്സിനു യോജിക്കുന്ന ആളെ വേണം നിയമിക്കാൻ എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നയം. ഗവർണറുടെ നിയമനത്തിൽ സംസ്ഥാന മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാവുന്നതാണ്. ഗവർണർമാരെ നിയമിക്കുന്നതിന് ഒരു കമ്മിറ്റി ഉണ്ടായിരിക്കണം. കമ്മിറ്റിയിൽ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്‌സഭാ സ്പീക്കർ, ബന്ധപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി എന്നിവർ ഉൾപ്പെട്ടിരിക്കണം. ഉപരാഷ്ട്രപതിക്ക് പോലും നടപടിക്രമങ്ങളിൽ പങ്കാളിയാവാൻ സാധിക്കും.

നിയമസഭ പുറപ്പെടുവിക്കുന്ന പ്രമേയത്തിലൂടെ മാത്രമേ ഗവർണറെ സ്ഥാനത്ത് നിന്ന് നീക്കാൻ സാധിക്കുകയുള്ളൂ. സർക്കാരിന്റെ ഉപദേശത്തിന് വിരുദ്ധമായി മന്ത്രിമാരെ പുറത്താക്കുന്നതിനുള്ള ഗവർണറുടെ അധികാരത്തെ ഇത് പിന്തുണയ്ക്കുന്നു. ഭരണഘടനാ ലംഘനം കണ്ടെത്തിയാൽ ഗവർണറെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള വ്യവസ്ഥയുണ്ടാകണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്.

ഗവർണർക്ക് സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള അധികാരങ്ങൾ എന്തൊക്കെയാണ്?

സംസ്ഥാന സർവകലാശാലകൾ

സാധാരണഗതിയിൽ ഏതൊരു സംസ്ഥാനത്തും ഗവർണർ സ്ഥാനത്തുള്ള ആൾ തന്നെയാണ് സർവകലാശാലകളുടെ ചാൻസലർ പദവിയും വഹിക്കാറുള്ളത്. മന്ത്രിമാരുടെ കൂട്ടായ്മയുടെ നിർദ്ദേശത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ മന്ത്രിമാരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് മുന്നോട്ട് പോയാൽ പോലും ചാൻസലർക്ക് സ്വതന്ത്രമായി നിലപാടുകളും തീരുമാനങ്ങളും എടുക്കാൻ സാധിക്കും.

കേന്ദ്ര സർവകലാശാലകൾ

2009-ലെ കേന്ദ്ര സർവ്വകലാശാലാ നിയമം, മറ്റ് ചട്ടങ്ങൾ എന്നിവ പ്രകാരം ഇന്ത്യയുടെ രാഷ്ട്രപതി ഒരു കേന്ദ്ര സർവ്വകലാശാലയുടെ വിസിറ്ററായിരിക്കും. കോൺവൊക്കേഷനുകളിൽ അദ്ധ്യക്ഷത വഹിക്കുക എന്നതിൽ അവരുടെ റോൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കേന്ദ്ര സർവ്വകലാശാലകളിലെ ചാൻസലർമാർ അഥവാ തലവൻമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. വിസിറ്റർ എന്ന അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതി ചാൻസലറെ നിയമിക്കുന്നത്.

കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുള്ള സെർച്ച്, സെലക്ഷൻ കമ്മിറ്റികൾ തിരഞ്ഞെടുത്ത പേരുകളുടെ പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ വൈസ് ചാൻസലറായി നിയമിക്കുന്നതിനുള്ള അധികാരവും ഇന്ത്യൻ പ്രസിഡന്റിൽ നിക്ഷിപ്തമാണ്. വിസിറ്റർ എന്ന നിലയിൽ, സർവകലാശാലകളുടെ അക്കാദമിക്, നോൺ - അക്കാദമിക് മേഖലയിലുള്ള വിഷയങ്ങളിൽ നടക്കുന്ന പ്രത്യേക പരിശോധനകൾക്ക് അംഗീകാരം നൽകാനും ആവശ്യമെങ്കിൽ അന്വേഷണങ്ങൾ പ്രഖ്യാപിക്കാനും രാഷ്ട്രപതിക്ക് അവകാശമുണ്ടെന്നും നിയമം വിശദീരിക്കുന്നു.

സർവകലാശാലകളുടെ ചാൻസലർ പദവിയിൽ ഗവർണറെ നിയമിക്കുന്നതിന് പിന്നിലുള്ള യഥാർഥ ലക്ഷ്യം എന്താണ്?

ഗവർണർമാരെ ചാൻസലർ പദവിയിൽ നിർത്തുന്നതിന് ചില പ്രത്യേക ലക്ഷ്യങ്ങൾ കൂടിയുണ്ട്. സർവകലാശാലകളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് വേർപെടുത്തി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിന് പിന്നിലുള്ളത്. ഇതിൻെറ ഭാഗമായി ചാൻസലർക്ക് ചില പ്രത്യേക അധികാരങ്ങളും നൽകുന്നുണ്ട്.

എം എം പുഞ്ചി കമ്മീഷൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗവർണർക്ക് അധികാരങ്ങളും പദവികളും കൂടുതലായാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് ഈ കമ്മീഷൻ പരിശോധിച്ചത്. കൂടുതൽ അധികാരം ഉണ്ടായാൽ ഗവർണറുടെ ഓഫീസ് പൊതുവിമർശനങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രമായി മാറാം. അതിനാൽ ഗവർണർക്ക് അധികാരങ്ങൾ നൽകുന്നതിനെ കമ്മീഷൻ എതിർക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗവർണർ-സംസ്ഥാന സർക്കാർ പോരിനിടെ കേൾക്കുന്ന പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് എന്താണ്?
Open in App
Home
Video
Impact Shorts
Web Stories