ആരാണ് മോര്‍ഗന്‍ ഫ്രീമാന്‍
അമേരിക്കന്‍ നടനും സംവിധായകനും ആണ് മോര്‍ഗന്‍ ഫ്രീമാന്‍. ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ സിനിമ പ്രതിഭയാണ് മോര്‍ഗന്‍ ഫ്രീമാന്‍.
വിവാദമായ പരസ്യബോര്‍ഡ്
അരിമ്പാറ, പാലുണ്ണി, സ്‌കിന്‍ടാഗ് എന്നിവയുടെ ചികിത്സ നടത്തുന്ന ചര്‍മ്മരോഗത്തിന് വേണ്ടിയായിരുന്നു പരസ്യ ബോര്‍ഡ്. 'അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവ ഒപിയില്‍ വെച്ച് തന്നെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു' എന്നായിരുന്നു പരസ്യം. ഈ പരസ്യ ബോര്‍ഡിലാണ് മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
advertisement
ആശുപത്രി അധികൃതരുടെ വിശദീകരണം
വിവാദത്തില്‍ വീഴ്ച സമ്മതിച്ച ആശുപത്രി അധികൃതര്‍ പരസ്യ ഏജന്‍സിയ്ക്ക് പറ്റിയ പിഴവാണ് ഇതെന്നാണ് വിശദീകരണം. പരസ്യ ഏജന്‍സിയാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. പുറത്ത് നിന്നുള്ള ഏജന്‍സിക്കാണ് പരസ്യക്കാര്‍ നല്‍കിയത്.
ബോര്‍ഡ് മാറ്റി
സോഷ്യല്‍ മീഡിയയില്‍ പരസ്യ ബോര്‍ഡ് വൈറലായതോടെ ആശുപത്രിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബോര്‍ഡ് എടുത്തുമാറ്റിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.