ജെ. ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-2015 കാലത്താണ് സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തുടക്കം. അന്ന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. ഡ്രൈവര്‍, മെക്കാനിക്ക് പോസ്റ്റുകളിലെ നിയമനത്തിൽ ക്രമക്കേട് നടത്തിയതായാണ് ആരോപണം. എന്നാല്‍ വന്‍തുക കൈക്കൂലി നല്‍കിയിട്ടും പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചില്ല. പലരും വഞ്ചിക്കപ്പെടുകയായിരുന്നു.
അതേസമയം ജയലളിതയുടെ മരണത്തിന് ശേഷം സെന്തില്‍ ടിടിവി ദിനകരന്‍ പക്ഷത്തേക്ക് ചേക്കേറി. എന്നാല്‍ അധികനാള്‍ അവിടെ പിടിച്ച് നില്‍ക്കാന്‍ സെന്തിലിനായില്ല. 2018ല്‍ ഇദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്നു.
advertisement
ഇതേസമയത്താണ് ജോലിയും പണവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തുടക്കത്തിൽ അന്വേഷണത്തിന്റെ മെല്ലെപ്പോക്ക് ഉദ്യോഗാര്‍ത്ഥികളെ നിരാശരാക്കിയിരുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് ചൈന്നെ സിസിബി സെന്തില്‍ ബാലാജി ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ എത്തിയ സെന്തില്‍ ബാലാജി വ്യത്യസ്തമായ വാദമാണ് ഉന്നയിച്ചത്.
പണം നഷ്ടപ്പെട്ടവരും കൈക്കൂലി വാങ്ങിയവരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ഇദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
Also Read- ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയ്ക്ക് നെഞ്ചു വേദന; ആശുപത്രിയിലേക്ക് മാറ്റി
പിന്നീട് കേസ് പരിഗണിച്ച സുപ്രീം കോടതിയും സെന്തിലിന് ഇളവ് നല്‍കാന്‍ തയ്യാറായില്ല. മെയിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കൂടാതെ 2022ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് അസാധുവാക്കുകയും ചെയ്തു. തുടര്‍ന്ന് ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം തുടരാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറു ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.