TRENDING:

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്ത് ?

Last Updated:

ബുക്കിങ് ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് അധികം വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റിലായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 25ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് മികച്ച പ്രതികരണമാണ് മലയാളികളില്‍ നിന്ന് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് അധികം വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റിലായി. മേയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്.
advertisement

നിരക്കുകള്‍ എങ്ങനെ ?

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് യാത്രയ്ക്ക് ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. തിരികെ കാസർകോടു നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 എന്നിങ്ങനെയാണു നിരക്ക്.

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം ?

രണ്ട് റൂട്ടിലേക്കമുള്ള യാത്രയില്‍ ഭക്ഷണം അടക്കമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയുകയും ചെയ്യും.

advertisement

വന്ദേഭാരത്: എക്സിക്യൂട്ടീവ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; ആദ്യ നാല് ദിവസത്തേത് വെയിറ്റിങ് ലിസ്റ്റിൽ

രാവിലെ തിരുവനന്തപുരത്ത് നിന്ന്  കാസർഗോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 നേരത്തെ ഭക്ഷണം ഉൾപ്പെടുന്നതിനാലാണ് ഈ റൂട്ടില്‍ ടിക്കറ്റ് നിരക്ക് കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം. ഭക്ഷണം വേണ്ടെങ്കിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേയ്ക്കും തിരിച്ചും നിരക്കുകൾ തുല്യമാണ് (ചെയർകാർ 1265, എക്സിക്യൂട്ടീവ് ക്ലാസ് – 2500).

advertisement

ആരാണ് ഭക്ഷണം നല്‍കുന്നത് ?

ഭക്ഷണം ബുക്ക് ചെയ്യാത്തവര്‍ക്ക് ട്രെയിനില്‍ നിന്ന് വാങ്ങാനും അവസരമുണ്ട്. രാജധാനി എക്സ്പ്രസില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണ് വന്ദേഭാരതിലെ ഭക്ഷണ കരാർ ലഭിച്ചിരിക്കുന്നത്.

ടിക്കറ്റുകള്‍ എങ്ങനെ ബുക്ക് ചെയ്യാം ?

റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍, ഐആര്‍സിടിസി വെബ്സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. 8 മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്ത് ?
Open in App
Home
Video
Impact Shorts
Web Stories