കപ്പൽ പിടിച്ചെടുത്തത് ഇസ്രായേൽ – ഹമാസ് യുദ്ധം ലോകം മുഴുവൻ വ്യാപിക്കാൻ കാരണമായേക്കാം. ഇസ്രായേലുമായും, ഹൂതികളുമായും സംസാരിക്കാൻ ശ്രമിച്ചുവെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി യൊക്കോ കമികവ പറഞ്ഞു. സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളോട് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ പട്ടാള സഹായം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ആരാണ് ഹൂതികൾ?
യമനിലെ സായിദി ഷിയ വിഭാഗത്തിന്റെ സായുധ സേനയാണ് ഹൂതികൾ. ഇവർക്ക് ഇറാന്റെ പിന്തുണയും ഉണ്ട്. 2014 മുതൽ ഇവർ യമനിലെ സുന്നി ഭൂരിപക്ഷ സർക്കാരിനെതിരെയുള്ള പോരട്ടത്തിലാണ്. 2014 ൽ അട്ടിമറിയിലൂടെ അബേദ് റബ്ബോ മൻസൂർ ഹാദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാരിനെ ഇവർ പുറത്താക്കി. സർക്കാരിന് സൗദി അറേബ്യയുടെ പിന്തുണ ഉണ്ടായിരുന്നു. അന്ന് മുതൽ ഹൂതികൾ സർക്കാരിനെതിരെ ആഭ്യന്തര യുദ്ധങ്ങളിൽ ഏർപ്പെടുകയാണ്. യമന്റെ വടക്ക് ഭാഗത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ കീഴിലാണ്.
advertisement
ഹൂതികളെ യുഎൻ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസും തീവ്രവാദ ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നു എങ്കിലും ബൈഡൻ ഭരണത്തിലേറിയപ്പോൾ ഇവരെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു.
ഇസ്രായേലിന് എതിരെ
‘ ദൈവമാണ് ഏറ്റവും വലിയവൻ, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, യഹൂദരെ ശപിക്കൂ, ഇസ്ലാമിന് വിജയം ‘ എന്നതാണ് ഇവരുടെ മുദ്രാവാക്യം തന്നെ. തങ്ങൾ ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ പങ്ക് ചേർന്നു എന്നും ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും അയച്ചു എന്നും ഒക്ടോബർ 31 ന് ഹൂതികൾ വ്യക്തമാക്കിയിരുന്നു.ഇസ്രായേലി കപ്പലുകളെ തട്ടിയെടുക്കും എന്നും ഹൂതികൾ ഭീഷണി മുഴക്കിയിരുന്നു.
എന്തിനാണ് കപ്പൽ തട്ടി എടുത്തത്?
ഇസ്രായേൽ ബന്ധമുള്ളതിനാലാണ് കപ്പൽ തട്ടിയെടുത്തത് എന്നും ഇനിയും അത് തുടരുമെന്നും ഇവർ പറഞ്ഞു. കപ്പലിലെ ജീവനക്കാർക്ക് മറ്റ് കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് വിവരം. ” ഇസ്രായേലിന് ബലം പ്രയോഗിച്ച് കാര്യങ്ങൾ നേടുന്ന രീതി മാത്രമേ അറിയൂ, കടലിലെ യുദ്ധങ്ങളിൽ ഞങ്ങൾ ഒട്ടും മോശമല്ല എന്ന തിരിച്ചറിവ് അവർക്ക് ഉണ്ടാകാൻ കൂടി ആണ് കപ്പൽ തട്ടി എടുത്തത് ” എന്ന് ഹൂതികളുടെ പ്രതിനിധി മുഹമ്മദ് അബ്ദുൽ സലാം പറഞ്ഞു.
കടലിലെ ഭീഷണി
ഈജിപ്റ്റിലെ സൂയസ് കനാൽ മുതൽ അറേബ്യയെ ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്ന ബാബ് എൽ മാണ്ഡെബ് കടലിടുക്ക് വരെയാണ് ചെങ്കടലിന്റെ വ്യാപ്തി. ഇസ്രായേൽ – ഹമാസ് യുദ്ധം ആരംഭിച്ച ശേഷം ഇവിടെ യുഎസ് കപ്പലുകൾ ഇറക്കിയിട്ടുണ്ട്. 2019ൽ ഇറാൻ ആണവക്കാരാർ ലംഘിച്ച ശേഷം നിരവധി കപ്പലുകൾ ഈ വഴിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.