ആരാണ് എൽവിഷ് യാദവ്?
ഗുരുഗ്രാം സ്വദേശിയായ എൽവിഷ് യാദവ് ഒരു യൂട്യൂബറും ഗായകനും ആണ്. ഈ വർഷം സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിയായതോടെയാണ് ഇയാൾ കൂടുതൽ പ്രശസ്തി ആർജ്ജിച്ചത്. 2016-ൽ ‘ദി സോഷ്യൽ ഫാക്ടറി’ എന്ന ചാനലിലൂടെയാണ് അദ്ദേഹം തന്റെ യൂട്യൂബ് കരിയർ ആരംഭിച്ചത്. ഫ്ലാഷ് ഫിക്ഷനെയും ഹ്രസ്വചിത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളാണ് തന്റെ ചാനലിലൂടെ യാദവ് പ്രധാനമായും പങ്കുവെച്ചിരുന്നത്. പിന്നീട് ഇതിന്റെ പേര് എൽവിഷ് യാദവ് എന്നാക്കി മാറ്റുകയായിരുന്നു.
advertisement
2019-ൽ ‘എൽവിഷ് യാദവ് വ്ലോഗ്സ്’ എന്ന പേരിൽ മറ്റൊരു യൂട്യൂബ് ചാനലും ആരംഭിച്ചു. അതിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സിനിമകളെക്കുറിച്ച് വിമർശനം ഉന്നയിച്ചുകൊണ്ടും മറ്റുമുള്ള വ്ലോഗുകളിലൂടെയുമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. തുടർന്ന് 2023-ൽ ‘എൽവിഷ് യാദവ് ഗെയിമിംഗ്’ എന്ന പേരിൽ മറ്റൊരു ഗെയിമിംഗ് യൂട്യൂബ് ചാനലിനും തുടക്കമിട്ടു.
Also read-സംവിധായകൻ അൽഫോൺസ് പുത്രൻ പറഞ്ഞ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്താണ്?
‘സിസ്റ്റം ക്ലോത്തിങ്’, എൽഗ്രോ വിമൻ’ എന്ന പേരിൽ രണ്ട് വസ്ത്ര ബ്രാൻഡുകളും അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ‘എൽവിഷ് യാദവ് ഫൗണ്ടേഷൻ’ എന്ന പേരിൽ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ദരിദ്രർക്ക് സൗജന്യ ഭക്ഷണം നൽകാനും ലക്ഷ്യമിട്ട് ഒരു എൻജിഒയും എൽവിഷ് യാദവ് സ്ഥാപിച്ചിട്ടുണ്ട്.
ഒരു വന്യജീവി സംരക്ഷണ പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൽവിഷ് യാദവ്, രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നീ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. പാർട്ടിയിൽ വിനോദ് ആവശ്യങ്ങൾക്കായി ഇവർ പാമ്പിന്റെ വിഷം ഉപയോഗിച്ചു എന്നാണ് പരാതി.
പീപ്പിൾ ഫോർ ആനിമൽസ് നൽകിയ പരാതി പ്രകാരം മനേക ഗാന്ധി നടത്തുന്ന എൻജിഒ ആണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഇവർ എൽവിഷ് യാദവിനെ ബന്ധപ്പെടുകയും പാമ്പിന്റെ വിഷം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രാഹുൽ എന്ന ആളുടെ വിവരങ്ങൾ നൽകുകയും ഇത് എവിടെ വെച്ചു വേണമെങ്കിലും നൽകാമെന്ന് യാദവ് അറിയിക്കുകയും ചെയ്തു. വിഷവുമായി എത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നാണ് എൽവിഷ് യാദവിന്റെ പ്രതികരണം. കേസിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്നും യാദവ് അറിയിച്ചു.