എന്തുകൊണ്ടാണ് വില ഉയരുന്നത്?
മുംബൈയിൽ പെട്രോൾ എക്കാലത്തെയും ഉയർന്ന നിരക്കായ ലിറ്ററിന് 103.63 രൂപയായി ഉയർന്നപ്പോൾ ഡീസലിന് ലിറ്ററിന് 95.72 രൂപയാണ് വില. മറ്റ് ചില മെട്രോ നഗരങ്ങളിലും പെട്രോൾ വില 100 രൂപയായി ഉയർന്നു. ഡൽഹിയിൽ 97.50 രൂപയാണ് പെട്രോൾ വില. ചെന്നൈയിൽ വില 98.65 രൂപയും കൊൽക്കത്തയിൽ 97.38 രൂപയുമായി വില ഉയർന്നു. പ്രാദേശിക നികുതിയിലെ വർദ്ധനവാണ് മുംബൈയിലെ വില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടാൻ കാരണം.
advertisement
അന്താരാഷ്ട്ര അസംസ്കൃത എണ്ണ വില കഴിഞ്ഞ ഒരു വർഷത്തിനിടെ കുത്തനെ ഉയർന്നു. ഇന്ത്യൻ ബാസ്കറ്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില 2020 മെയ് മാസത്തിൽ വെറും 30.61 ഡോളറായിരുന്നു. എന്നാൽ, ഇപ്പോൾ നിരക്ക് 119 ശതമാനം ഉയർന്ന് ഈ വർഷം മെയ് മാസത്തിൽ ബാരലിന് 66.95 ഡോളറായി ഉയർന്നു. വിവിധ രാജ്യങ്ങളിലെ ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും ഇന്ധന ആവശ്യകത കുറച്ചതിനാൽ ബ്രെൻറ് ക്രൂഡ് വില 2020 ഏപ്രിലിൽ ബാരലിന് 19 ഡോളറായി കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ 2021 ജൂൺ 23ന് ബ്രെന്റ് വില ബാരലിന് 75.32 ഡോളറിലെത്തി. ഇത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ത്യ പോലുള്ള ഉപഭോക്തൃ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്ന വർദ്ധനവാണിത്.
സ്വപ്നഭവനം നിർമിക്കാനൊരുങ്ങി ധനുഷ്; 150 കോടി രൂപ ചെലവിലാണ് വീട് നിർമാണമെന്ന് റിപ്പോർട്ടുകൾ
എന്തുകൊണ്ടാണ് പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തുന്നത്?
ക്രൂഡ് വില കുറയുമ്പോൾ, ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് കൈമാറുന്നതിനു പകരം, സർക്കാർ കഴിഞ്ഞ മാർച്ചിൽ എക്സൈസ് തീരുവ ഉയർത്തിയിരുന്നു. പെട്രോളിന്റെ എക്സൈസ് തീരുവ 19.98 രൂപയിൽ നിന്ന് 32.90 രൂപയായി ഉയർത്തി. ഡീസലിന്റെ തീരുവ 15.83 രൂപയിൽ നിന്ന് 31.80 രൂപയായും ഉയർത്തി. നികുതിയിലെ ഈ വർദ്ധനവ് ഇന്ധന നിരക്കും വർദ്ധിപ്പിക്കാൻ കാരണമായി.
നിലവിൽ, കേന്ദ്ര - സംസ്ഥാനതല നികുതികൾ പെട്രോളിന്റെ ചില്ലറ വിൽപ്പന വിലയുടെ 55 ശതമാനവും ഡീസലിന്റെ വിലയുടെ 51 ശതമാനവും സംഭാവന ചെയ്യുന്നു. കേന്ദ്ര, സംസ്ഥാന നികുതികൾക്ക് പുറമെ ചരക്ക് കൂലി, ഡീലർ കമ്മീഷൻ എന്നിവയും ഇന്ധനവിലയിൽ ഉൾപ്പെടുന്നു. നികുതി ഘടകത്തിൽ കസ്റ്റംസ് തീരുവ, എക്സൈസ് തീരുവ, സംസ്ഥാന സർക്കാരുകളുടെ മൂല്യവർദ്ധിത നികുതി എന്നിവ ഉൾപ്പെടുന്നു. നിലവിൽ പെട്രോൾ, ഡീസൽ എന്നിവയുടെ കസ്റ്റംസ് തീരുവ നിരക്ക് 2.5 ശതമാനമായി തുടരുന്നു. കസ്റ്റംസ് തീരുവയ്ക്കുള്ള സാമൂഹ്യക്ഷേമ സർചാർജ് മൂന്ന് ശതമാനത്തിൽ നിന്ന് 10 ശതമാനമായി കേന്ദ്രം ഉയർത്തി.
41 വർഷമായി യുവാവ് കാട്ടിൽ; സ്ത്രീകളെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അറിവില്ല
ആരാണ് കൂടുതൽ നേട്ടമുണ്ടാക്കുന്നത്? സംസ്ഥാനങ്ങളോ കേന്ദ്രമോ?
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്രസർക്കാരിന്റെ പെട്രോളിൽ നിന്നുള്ള എക്സൈസ് തീരുവ ശേഖരണം 2014-15ലെ 29,279 കോടിയിൽ നിന്ന് 167 ശതമാനം ഉയർന്ന് 2019 - 20ൽ 78,230 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ നികുതി വർദ്ധനവ് കാരണം 2020 - 21 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇത് 89,575 കോടി രൂപയായി ഉയർന്നു.
ഡീസലിലും സമാനമായ വർധനയുണ്ടായി, എക്സൈസ് ശേഖരം 2014-20ൽ 42,881 കോടിയിൽ നിന്ന് 2019-20 ൽ 1,23,166 കോടി രൂപയായി വർദ്ധിച്ചു. 2020-21 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇത് 2,04,906 കോടി രൂപയായി ഉയർന്നു.
വാറ്റ് പോലുള്ള പ്രാദേശിക നികുതികളുടെ നിരക്കും അതത് സംസ്ഥാനത്തെ ചരക്ക് കൂലിയും അനുസരിച്ച് ഇന്ധനത്തിന്റെ വില ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങൾ. ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ധനത്തിൻ മേലുള്ള നികുതി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
സർക്കാരിൻറെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ (പിപിഎസി) നിന്നുള്ള വിവരങ്ങൾ അനുസരിച്ച് വിൽപന നികുതി, പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകൾ എന്നിവയുടെ മൂല്യവർദ്ധിത നികുതി എന്നിവയുടെ രൂപത്തിൽ സംസ്ഥാന ഖജനാവിന് ലഭിക്കുന്ന സംഭാവന 2014-15ൽ 137,157 കോടിയിൽ നിന്ന് 46 ശതമാനം വർദ്ധിച്ചു. 2019-20 ൽ വരുമാനം 200,493 കോടി രൂപ വരെ ഉയർന്നു. 2020-21 ലെ ആദ്യ ഒമ്പത് മാസക്കാലത്തെ വരുമാനം 135,693 കോടി രൂപയായിരുന്നു.