TRENDING:

Ramon Magsaysay| ഫിലിപ്പൈൻസിൽ കമ്മ്യൂണിസത്തെ തകർത്ത നേതാവ്; ആരാണ് റമോൺ മാഗ്സസെ?

Last Updated:

കമ്മ്യൂണിസ്റ്റ് ഗറില്ലകളെ തറപറ്റിച്ച നേതാവിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎം കേന്ദ്ര നേതൃത്വം എത്തിയത്. ഈ ഘട്ടത്തിൽ ആരാണ് റമോൺ മാഗ്സസെ എന്ന് നോക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏഷ്യൻ നൊബേൽ എന്നാണ് മാഗ്സസെ പുരസ്കാരം അറിയപ്പെടുന്നത്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മാഗ്സസെ പുരസ്കാരം ലഭിക്കാനുള്ള അവസരം സിപിഎം കേന്ദ്രനേതൃത്വം നിഷേധിച്ചുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മുൻ ഫിലിപ്പൈൻസ് പ്രസിഡന്റ് റമോൺ മാഗ്സസെയുടെ (Ramon Magsaysay) പേരിലുള്ളതാണ് ഈ രാജ്യാന്തര പുരസ്കാരം. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ തറപറ്റിച്ച നേതാവിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎം കേന്ദ്ര നേതൃത്വം എത്തിയത്. ഈ ഘട്ടത്തിൽ ആരാണ് റമോൺ മാഗ്സസെ എന്ന് നോക്കാം.
advertisement

ഫിലിപ്പൈൻസ് മുൻ പ്രസിഡന്റ്

1907 ഓഗസ്റ്റ് 31 നാണ് ഫിലിപ്പീൻസിന്റെ മുൻ പ്രസിഡന്റായിരുന്ന റമോൺ മാഗ്‌സെസെ ജനിച്ചത്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഹുക്ബലഹാപ് (ഹുക്) പ്രസ്ഥാനത്തെ പരാജയപ്പെടുത്തിയതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 1950കളിലുണ്ടായ ഫിലിപ്പൈൻ പ്രതിസന്ധിയിലും ഹുക്ബലഹാപ് കലാപത്തിലും നട്ടംതിരിഞ്ഞ രാജ്യത്ത് സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിച്ചത് ഏഴാമത്തെ പ്രസിഡന്റായ മാഗ്സസെയാണ്.

Also Read- ‘ശൈലജയ്ക്ക് മാഗ്സസെ’ CPM തീരുമാനം മാറിയത് മുതിർന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന

advertisement

ഭൂരഹിതരായ താഴ്ന്ന മധ്യവർഗത്തിൽ നിന്നുള്ള ആദ്യത്തെ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്നു അദ്ദേഹം. വിദേശനയത്തിൽ മാഗ്‌സെസെ അമേരിക്കയുടെ അടുത്ത സുഹൃത്തും അനുഭാവിയുമായി തുടർന്നു. ശീതയുദ്ധകാലത്ത് കമ്മ്യൂണസത്തിനെതിരെ വാചാലനായ വക്താവ് കൂടിയായിരുന്നു അദ്ദേഹം.

മുൻകാലജീവിതം

1907 ഓഗസ്റ്റ് 31-ന് സാംബലെസിലെ ഇബയിൽ കൊല്ലപ്പണിക്കാരനായ എക്‌സിക്വൽ മാഗ്‌സസെയുടെയും സ്കൂൾ അധ്യാപികയായ പെർഫെക്റ്റ ഡെൽ ഫിയറോയുടെയും മകനായി ജനനം. 1927ൽ ഫിലിപ്പൈൻസ് യൂണിവേഴ്‌സിറ്റിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ബാല്യകാലം ചെലവഴിച്ചത് സാംബലെസിലെ കാസ്റ്റില്ലെജോസിലാണ്.

എഞ്ചിനീയറിങ് പഠിക്കുമ്പോൾ തന്നെ മാഗ്‌സെസെ ഒരു ഡ്രൈവറായി ജോലി ചെയ്തു. പിന്നീട്, ജോസ് റിസാൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലേക്ക് (1928-1922) മാറി. അവിടെ കൊമേഴ്സിൽ ബിരുദം നേടി. തുടർന്ന് ഓട്ടോമൊബൈൽ മെക്കാനിക്കായും ഷോപ്പ് സൂപ്രണ്ടായും ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഫിലിപ്പൈൻ സൈന്യത്തിന്റെ 31ാം ഇൻഫൻട്രി ഡിവിഷന്റെ മോട്ടോർ പൂളിൽ അദ്ദേഹം ചേർന്നു.

advertisement

രാഷ്ട്രീയ ജീവിതം

1946ൽ ലിബറൽ പാർട്ടിയിൽ ചേർന്നതോടെയാണ് റമോൺ മാഗ്സസെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഒരു ലിബറലായിരുന്നെങ്കിലും, 1953ലെ തെരഞ്ഞെടുപ്പിൽ ക്വിറിനോയ്‌ക്കെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാഷണലിസ്റ്റ് പാർട്ടി അദ്ദേഹത്തെ പിന്തുണച്ചു. മൂന്നാമത്തെ പാർട്ടിയായ കാർലോസ് പി റൊമുലോയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.

അധികം അറിയപ്പെടാത്ത വസ്തുതകൾ

1954 സെപ്തംബർ 8ന് മനിലയിൽ സ്ഥാപിതമായ തെക്കുകിഴക്കൻ ഏഷ്യ ട്രീറ്റി ഓർഗനൈസേഷനിൽ മാഗ്സസെ ഫിലിപ്പീൻസിനെ അംഗമാക്കി.

1955 ജൂലൈയിൽ കോൺഗ്രസിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും മാഗ്സസെക്ക് ഫലപ്രദമായ ഭൂപരിഷ്‌കരണ നിയമനിർമ്മാണം നടത്താൻ കഴിഞ്ഞില്ല.

advertisement

Also Read- ‘പാർട്ടി NO പറഞ്ഞു; കെ.കെ.ശൈലജ മഗ്സസേ പുരസ്കാരം നിരസിച്ചു’

മുൻ ഫിലിപ്പൈൻ പ്രസിഡന്റ് റമോൺ മാഗ്‌സെസെ വളരെ ജനപ്രിയനായിരുന്നു. അഴിമതി രഹിത പ്രതിച്ഛായയാണ് ജനപ്രീതിക്ക് കാരണം.

മരണം

ഫിലിപ്പൈൻസ് പ്രസിഡന്റെന്ന നിലയിലുള്ള കാലാവധി അവസാനിക്കുന്നതിന് മുമ്പ്, 1957 മാർച്ച് 17ന് സെബുവിനടുത്തുണ്ടായ വിമാനാപകടത്തിൽ റമോൺ മാഗ്സസെ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പിൻഗാമിയായി വൈസ് പ്രസിഡന്റ് കാർലോസ് പി ഗാർഷ്യ അധികാരമേറ്റു.

മാഗ്സസെ പുരസ്കാരം

പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പൈൻ സർക്കാരിന്റെ സമ്മതത്തോടെ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്ഫെല്ലർ ബ്രദേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലിൽ സമ്മാനം സ്ഥാപിച്ചത്.

advertisement

പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ

ആചാര്യ വിനോബാ ഭാവേ

ജയപ്രകാശ് നാരായൺ

മദർ തെരേസ

ബാബാ ആംതെ

അരുൺ ഷൂറി

ടി.എൻ. ശേഷൻ

കിരൺ ബേദി

മഹാശ്വേതാ ദേവി

വർഗ്ഗീസ് കുര്യൻ

കുഴന്തൈ ഫ്രാൻസിസ്

ഡോ. വി. ശാന്ത

അരവിന്ദ് കെജ്രിവാൾ

ടി.എം. കൃഷ്ണ

ഇള ഭട്ട്

മലയാളം വാർത്തകൾ/ വാർത്ത/Explained/
Ramon Magsaysay| ഫിലിപ്പൈൻസിൽ കമ്മ്യൂണിസത്തെ തകർത്ത നേതാവ്; ആരാണ് റമോൺ മാഗ്സസെ?
Open in App
Home
Video
Impact Shorts
Web Stories