ലിബര്‍ട്ടി അഡ്വാന്‍സസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജാവിയര്‍ മിലി, യൂണിയന്‍ ഫോര്‍ ഹോംലാന്‍ഡ് പാര്‍ട്ടി നേതാവ് സെര്‍ജിയോ മസ്സയുമാണ് നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങുന്നത്. ജനങ്ങളുടെ വോട്ട് നേടാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലുടെ ഇവര്‍ പ്രചരണം ശക്തമാക്കുകയും ചെയ്യുന്നുണ്ട്.
അധികാരം പിടിച്ചെടുക്കാനുള്ള ഇരു നേതാക്കളുടെയും പ്രചരണങ്ങള്‍ക്കായി എഐ സാങ്കേതിക വിദ്യ കൂടി ഉപയോഗിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നത്.
അര്‍ജന്റീനയും എഐയും
ഇരു സ്ഥാനാര്‍ത്ഥികളും എഐ സാങ്കേതിക വിദ്യയുപയോഗിച്ച് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥാനാര്‍ത്ഥികളിലൊരാളായ മസ്സയുടെ ചിത്രം വളരെ കൗതുകമുണര്‍ത്തുന്നയൊന്നാണ്. സൈനിക മെഡലുകള്‍ ധരിച്ച് നീലാകാശത്തിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന മസ്സ. നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടിനില്‍ക്കുന്നു. അവര്‍ പ്രതീക്ഷയോടെ അ്‌ദ്ദേഹത്തെ നോക്കുന്ന ചിത്രമടങ്ങിയ പോസ്റ്ററാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മസ്സയുടെ അനുയായികള്‍ മിലിയ്‌ക്കെതിരെയും എഐ പോസ്റ്ററുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
advertisement
Also Read- രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: എന്താണ് എഐ ഡീപ് ഫേക്ക് ടെക്നോളജി?
ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. അവയവ വിപണിയെപ്പറ്റി മിലി സംസാരിക്കുന്ന പോസ്റ്ററാണ് ഈ പശ്ചാത്തലത്തില്‍ പുറത്തുവന്നത്. താന്‍ അധികാരത്തിലെത്തിയാല്‍ അവയവ വിപണി എന്ന ആശയം നിയമപരമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.”എന്ത് തരം ലോകത്തിലാണ് നാം ജീവിക്കുന്നത് എന്നതിനെപ്പറ്റി എനിക്ക് യാതൊരു മുന്‍ധാരണയുമില്ല. വലിയൊരു വെല്ലുവിളിയാണിത്,” അദ്ദേഹം പറഞ്ഞു.
ഡീപ് ഫേക്ക് സാങ്കേതിക വിദ്യയുടെ ഉപയോഗം തനിക്ക് അത്ര സ്വീകാര്യമല്ലെന്ന് മസ്സ വ്യക്തമാക്കി. തനിക്ക് ആ ആശയത്തോട് യോജിക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ എഐ ഉപയോഗത്തിനെതിരെ നിരവധി വിമര്‍ശനവും ഉയരുന്നുണ്ട്. അര്‍ജന്റീനിയിലെ തെരഞ്ഞെടുപ്പിലെ എഐ ഉപയോഗം തന്നെ ആശങ്കയിലാക്കുന്നുവെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗിന്റെ മേധാവിയായ ഇസെബെല്‍ ഫ്രാന്‍സ് റൈറ്റ് പറഞ്ഞത്.
എഐയും തെരഞ്ഞെടുപ്പും
ലോകത്ത് അര്‍ജന്റീനയില്‍ മാത്രമല്ല എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഇക്കഴിഞ്ഞ ജൂണില്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആന്റണി ഫൗസിയെ ആലിംഗനം ചെയ്യുന്നതിന്റെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു.
തെരഞ്ഞെടുപ്പിലെ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം നിരവധി പേരില്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ ഫലമായി അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കപ്പെടുമെന്ന് അമേരിക്കയിലെ 58 ശതമാനം പേരും വിശ്വസിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരം തെറ്റിദ്ധാരണകളൊന്നുമുണ്ടാകില്ലെന്ന് വിശ്വസിക്കുന്ന ആളുകളുടെ എ്ണ്ണം വെറും 6 ശതമാനം മാത്രമാണ്.
യുഎസില്‍ മാത്രമല്ല ബ്രിട്ടണിലും. സ്ഥിതി ഇതുതന്നെയാണ്. 2025ല്‍ ബ്രിട്ടണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐ വില്ലനായേക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
അതേസമയം ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഈയടുത്ത് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലും എഐ സാങ്കേതിക വിദ്യ പരമാവധി ഉപയോഗിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതിരോധം എങ്ങനെ?
എഐ സാങ്കേതിക വിദ്യയുടെ ദോഷഫലങ്ങള്‍ ക്യതൃമായി മനസ്സിലാക്കിയ ആഗോള ടെക്ക് ഭീമന്‍മാരായ മെറ്റയും ഗൂഗിളും ഇതിനെ ശരിയായ ദിശയിലേക്ക് എത്തിക്കാനുള്ള ആലോചനങ്ങളും നടത്തിവരുന്നുണ്ട്.എഐ ഉപയോഗിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയുമെന്ന പുതിയ നയവുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. എഐ ഉപയോഗിച്ചുണ്ടാക്കിയ ഉള്ളടക്കമാണെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ വ്യക്തമാക്കണമെന്ന് ഗൂഗിള്‍ പറഞ്ഞിരുന്നു. സമാനമായ ആവശ്യവുമായി മെറ്റയും വന്നിരുന്നു.