TRENDING:

മുസ്ലീങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് കൊൽക്കത്ത ഹൈക്കോടതി; ഒബിസി സർട്ടിഫിക്കറ്റ് റദ്ദാക്കലെന്തുകൊണ്ട്?

Last Updated:

2010 മുതൽ 77 വിഭാഗങ്ങൾക്ക് അനുവദിച്ച ഒബിസി സർട്ടിഫിക്കറ്റുകൾ ഹൈക്കോടതി റദ്ദാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2010ന് ശേഷം പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതായിമെയ് 22ന് കൽക്കട്ട ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ഈ വിധിയുടെ ഫലമായി ഏകദേശം അഞ്ച് ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ റദ്ദാക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. 2010 മുതൽ 77 വിഭാഗങ്ങൾക്ക് അനുവദിച്ച ഒബിസി സർട്ടിഫിക്കറ്റുകൾ ഹൈക്കോടതി റദ്ദാക്കി, അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു, 'ഈ സമുദായത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ഉപാധിയായി കണക്കാക്കുന്നു എന്ന് കോടതി സംശയിക്കുന്നു'എന്നും കോടതി അഭിപ്രായപ്പെട്ടു. സമുദായത്തെ പ്രധാനമായും ഒരു വോട്ട് ബാങ്കായി കണക്കാക്കുന്നതിനാലാണ് ഈ 77 വിഭാഗങ്ങളെയും ഒബിസിയിൽഉൾപ്പെടുത്തിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു.
advertisement

"തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഈ സമുദായത്തെ ഒബിസി വിഭാഗമായി തരംതിരിക്കുന്നത് അവരെ ബന്ധപ്പെട്ട രാഷ്ട്രീയകുത്തകകളുടെ ഔദാര്യം പറ്റി നില്ക്കാൻ നിർബന്ധിതരാക്കുകയും മറ്റ് അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്ന് കോടതി പറഞ്ഞു. ഈ തരത്തിലുള്ള സംവരണം ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും തന്നെ അപമാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, 2010ന് ശേഷം നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവർക്ക് ലഭിച്ച ജോലികളും മറ്റ് ആനുകൂല്യങ്ങളും കോടതി തിരിച്ചെടുക്കുന്നില്ല.

ഈ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ തെളിയിക്കാൻ സർക്കാർ ശരിയായ നടപടി സ്വീകരിച്ചില്ല എന്നതും ഈ സമുദായങ്ങൾക്ക് സംവരണം നൽകിയത് പ്രധാനമായും അവർ മുസ്ലീങ്ങളായതിനാലാണെന്നുള്ളകോടതി നിരീക്ഷണവുംവിധി നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിധി അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഉത്തരവിന് കൽക്കട്ട ഹൈക്കോടതിയെ അഭിനന്ദിച്ചു. ഈ നിർണായകവിധിയെ പശ്ചിമ ബംഗാൾ, സുപ്രീം കോടതിയിൽ ചോദ്യം ചെയ്തേക്കും.

advertisement

കേസിന്റെ വിശദാംശങ്ങൾ

പശ്ചിമ ബംഗാളിലെ 77 വിഭാഗങ്ങളെ ഒബിസി വിഭാഗമായി തരംതിരിക്കുന്നതിനെ ചോദ്യം ചെയ്ത് ഒരു കൂട്ടം പൊതുതാൽപ്പര്യ ഹർജികൾ കൽക്കട്ട ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. 2010 മാർച്ച് 5 നും 2012 മെയ് 11 നും ഇടയിൽ സംസ്ഥാനം പുറപ്പെടുവിച്ച ഏഴ് എക്സിക്യൂട്ടീവ് ഓർഡറുകൾ/മെമ്മോറാണ്ടങ്ങൾ വഴിയാണ് ഈ 77 ക്ലാസുകളെ ഒബിസി ആയി പ്രഖ്യാപിച്ചത്. 2012ലെ, പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ (എസ്സി, എസ്ടി ഒഴികെ) (തസ്തികകളിലെ സംവരണം) നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയെയും ഹർജികൾ ചോദ്യം ചെയ്തു.

advertisement

വിധി പ്രകാരം, 2010 ഫെബ്രുവരിയിൽ, കമ്മ്യൂണിസ്റ്റ് സർക്കാർ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളിൽ ,അന്നത്തെ മുഖ്യമന്ത്രി സർക്കാർ ജോലികളിൽ മുസ്ലീങ്ങൾക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. താമസിയാതെ സംസ്ഥാന സർക്കാർ 42 വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 42ൽ 41ഉം മുസ്ലിം സമുദായത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളായിരുന്നു. 2012 മെയ് മാസത്തിൽ, തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം, 35 വിഭാഗങ്ങളെ പിന്നാക്ക വിഭാഗങ്ങളായി പ്രഖ്യാപിക്കുകയും ഒബിസി കാറ്റഗറി എ, ഒബിസി കാറ്റഗറി ബി എന്നിങ്ങനെ തരം തിരിക്കുകയും ചെയ്തുകൊണ്ട്മറ്റൊരു വിജ്ഞാപനം പുറത്തിറക്കി. ഇതിൽ 34 വിഭാഗവും മുസ്ലിം സമുദായത്തിൽ നിന്നുള്ളതായിരുന്നു.

advertisement

2012 മാർച്ചിൽ സംസ്ഥാന സർക്കാർ 'പശ്ചിമ ബംഗാൾ പിന്നോക്ക വിഭാഗ (പട്ടികജാതി, പട്ടികവർഗക്കാർ ഒഴികെ) (തസ്തികയിലേക്കുള്ള ഒഴിവുകളുടെ സംവരണം) നിയമം' 2012 പാസാക്കി. 77 ക്ലാസുകളും ഈ ആക്ടിൽ ഉൾപ്പെടുത്തി. ശരിയായ നടപടികൾ എടുക്കാതെയാണ് ഈ തരം തിരിക്കൽ നടത്തിയതെന്നും പിന്നാക്കാവസ്ഥ നിർണയിച്ചത് മതാടിസ്ഥാനത്തിലാണെന്നും ഇവ രണ്ടും നിയമപരമായി ദൗർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഹർജികൾ ഈ സംവരണത്തെ ചോദ്യം ചെയ്ത് ഉയർന്നു വന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
മുസ്ലീങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് കൊൽക്കത്ത ഹൈക്കോടതി; ഒബിസി സർട്ടിഫിക്കറ്റ് റദ്ദാക്കലെന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories