ഇത്തരം പ്രതിഷേധങ്ങളെ പാകിസ്ഥാന്റെ ഐഎസ്‌ഐ പിന്തുണയ്ക്കുന്നുണ്ടെന്നും സമൂഹത്തിൽ അസ്വാരസ്യം പ്രചരിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നതെന്നും യുഎസിനെപ്പോലെ കാനഡയും തിരിച്ചറിയണമെന്നും ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥർ ന്യൂസ് 18-നോട് പറഞ്ഞു. ഖാലിസ്ഥാനി ഗ്രൂപ്പുകൾ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നുണ്ട്. നയതന്ത്ര മാനദണ്ഡങ്ങൾ അനുസരിച്ച് അവരെ പൂർണമായും സംരക്ഷിക്കേണ്ടത് കനേഡിയൻ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സംഘടനകൾക്ക് ഐഎസ്‌ഐ പിന്തുണയുണ്ടെങ്കിലും, ഡൽഹിയിലെയും പഞ്ചാബിലെയും ജയിലുകളിൽ നിന്ന് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങൾ അവരുടെ നിർദേശപ്രകാരം ഇന്ത്യയിൽ കൊലപാതകങ്ങളും അക്രമങ്ങളും നടപ്പിലാക്കുന്നുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
advertisement
Also read-എന്താണ് ഡിജിറ്റല്‍ റുപ്പി വാലറ്റ്? യുപിഐയും ഇ-റുപ്പിയും തമ്മിലുള്ള വ്യത്യാസമെന്ത്?
“അവർ കാനഡയിൽ ഒരു വലിയ ഭീകര സേനയെ തന്നെ ഉയർത്തുകയാണ്. അവിടെ നിന്ന് കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും മറ്റും നയിക്കുന്നു. ഈ വിഷയത്തിൽ നയതന്ത്ര ചാനലുകൾ പരാജയപ്പെടുകയാണ്, നിലവിലെ സർക്കാർ ഒരു കാരണവശാലും ഞങ്ങളെ സഹായിക്കാൻ തയ്യാറല്ല. കുറ്റവാളികളെ നാടുകടത്തുന്നതിനുള്ള അഭ്യർത്ഥനകളും കനേഡിയൻ അധികൃതർ പരിഗണിക്കുന്നില്ല” ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. എൻഐഎ അയച്ച കൈമാറ്റ അപേക്ഷകളിൽ തീവ്രവാദം, കൊലപാതകം, മറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവയിൽ പ്രതികളായ വ്യക്തികൾ ഉൾപ്പെടുന്നു. എന്നാൽ ഈ വിഷയത്തിൽ കാനഡയിൽ നിന്ന് അനുകൂല സഹകരണം ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ പറയുന്നു. വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) അംഗം ലഖ്ബീർ സിംഗ് സന്ധു എന്ന ലാൻഡയെ കൈമാറുന്നതിനുള്ള അഭ്യർത്ഥന ഇവയിൽ ഒന്നാണ്.
കഴിഞ്ഞ വർഷം മേയിൽ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം നടത്തിയതിന് ലാൻഡയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്തിരുന്നു. ലാൻഡയുടെ സഹായിയായ അർഷ്‌ദീപ് സിംഗ് ഗിൽ എന്ന അർഷ് ദല്ലയും കാനഡ ആസ്ഥാനമാക്കി, ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി (കെടിഎഫ്) ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. 2023 ജനുവരി 9 ന് ആഭ്യന്തര മന്ത്രാലയം ഡല്ലയെ “വ്യക്തിഗത തീവ്രവാദി” എന്ന് മുദ്രകുത്തിയിരുന്നു. 2022 നവംബറിൽ ഫരീദ്‌കോട്ടിൽ ദേരാ സച്ചാ സൗദ അനുയായി പ്രദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാനഡ ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ എന്ന സത്വിന്ദർജീത് സിംഗ് ആണ് എൻഐഎ അന്വേഷിക്കുന്ന മറ്റൊരു പ്രതി.
ഖാലിസ്ഥാനി വിഘടനവാദ പ്രശ്നം സങ്കീർണമാണെന്നും, ഇന്ത്യയും സിഖ് സമൂഹവുമായുള്ള ബന്ധം തകരാതിരിക്കാൻ കാനഡ ശ്രദ്ധാപൂർവം നീങ്ങണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കനേഡിയൻ സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബികെഐ മേധാവി വാധവ സിംഗ് എന്ന ധരം സിംഗ് അഥവാ ചാച്ച നിലവിൽ പാകിസ്ഥാനിലാണ്, യുകെ, യുഎസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തീവ്ര സിഖ് ഘടകങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും സംഘടന ഫണ്ട് നൽകുന്നതായും ആരോപണമുണ്ട്.