TRENDING:

പൈലറ്റുമാരും ക്രൂവും മൗത്ത് വാഷും ടൂത്ത് ജെല്ലും ഉപയോഗിക്കരുത്! DGCA എന്തു കൊണ്ട് ഇങ്ങനെ പറയുന്നു?

Last Updated:

വിമാനജീവനക്കാരുടെ മെഡിക്കൽ എക്സാമിനേഷന്റെ ഭാഗമായുള്ള ഏറ്റവും പുതിയ നിയമങ്ങളനുസരിച്ച് ആൽക്കോഹോൾ കണ്ടന്റ് അടങ്ങിയ എല്ലാ പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് പൈലറ്റ്, ക്രൂ എന്നിവർക്ക് ഡിജിസിഎ വിലക്കേർപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനജീവനക്കാരുടെ മെഡിക്കൽ എക്സാമിനേഷന്റെ ഭാഗമായുള്ള ഏറ്റവും പുതിയ നിയമങ്ങളനുസരിച്ച് ആൽക്കോഹോൾ കണ്ടന്റ് അടങ്ങിയ എല്ലാ പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് പൈലറ്റ്, ക്രൂ എന്നിവർക്ക് ഡിജിസിഎ വിലക്കേർപ്പെടുത്തി. ആൽക്കഹോൾ ചേർന്ന ഇത്തരം വസ്തുക്കൾ മെഡിക്കൽ എക്‌സാമിനേഷൻ സമയത്ത് ഉപയോഗിക്കുന്നത് ബ്രെത് അനലൈസർ ടെസ്റ്റ്‌ പോസിറ്റീവ് ആകാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററി കമ്മീഷൻ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡും ഏവിയേഷൻ റിക്വയർമെന്റ് ബോർഡും ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.
Airplane
Airplane
advertisement

പുതിയ തീരുമാനങ്ങൾ

1. പൈലറ്റോ മറ്റ് ജോലിക്കാരോ മൗത്ത് വാഷ്, അല്ലെങ്കിൽ ടൂത്ത് ജെൽ തുടങ്ങി ആൽക്കഹോൾ അടങ്ങിയ ഒരു വസ്തുക്കളും ബ്രത് അനലൈസർ ടെസ്റ്റിന്റെ സമയത്ത് ഉപയോഗിച്ചിട്ടുണ്ടാവാൻ പാടില്ല. സ്ഥിരമായി ഇവ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ ടെസ്റ്റിന് മുൻപായി കമ്പനിയുടെ ഡോക്ടറെ കണ്ടിരിക്കണം.

2. മുമ്പ് നിലവിൽ വന്ന ഈ നിയമത്തിന്റെ കരട് രൂപത്തിൽ മൗത്ത് വാഷിനും, ടൂത്ത് ജെല്ലിനും ഒപ്പം പെർഫ്യൂം ഉൾപ്പെടുത്തിയിരിന്നു. എന്നാൽ നിലവിൽ വന്ന പുതിയ നിയമ രേഖയിൽ പെർഫ്യൂം ഉൾപ്പെടുത്തിട്ടില്ല.

advertisement

3. ബോർഡിങ്‌ സ്റ്റേഷനിൽ തന്നെ ബ്രെത് അനലൈസർ ടെസ്റ്റ്‌ നടത്താനുള്ള തീരുമാനവും നിയമാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

4. ഫ്ലയിങിന് രണ്ട് ദിവസം മുൻപ് വരെ ബേസ് സ്റ്റേഷൻ പരിധിയിൽ ഇല്ലാതിരുന്ന ഓപ്പറേറ്റർമാരുടെ ബ്രത് അനലൈസർ ടെസ്റ്റ്‌ സംസ്ഥാന ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും നിയമാവലിയിൽ പറയുന്നു.

5. ഫ്ലയിങിന് മുൻപായി എന്തെങ്കിലും ശാരീരിക ആസ്വസ്ഥതകൾ തോന്നിയാൽ ആ വിവരം ഉടൻ തന്നെ കമ്പനിയെ അറിയിച്ചിരിക്കണം. അങ്ങനെ ഉള്ളവരെ ബ്രത് അനലൈസർ ടെസ്റ്റിന് വിധേയമാക്കില്ല. അവരെ കമ്പനി ഡോക്ടർ അനുവദിച്ചാൽ മാത്രമേ പിന്നീട് ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ സാധിക്കൂ.

advertisement

6. ഡ്യൂട്ടി പിരീഡിൽ എല്ലാ പൈലറ്റുമാരും വിമാനത്തിലെ മറ്റെല്ലാ ജോലിക്കാരും കൃത്യമായും ബ്രത് അനലൈസർ ടെസ്റ്റിൽ പങ്കെടുത്തിരിക്കണം.

7. ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന വിമാനങ്ങൾ ആണെങ്കിൽ ഇന്ത്യയിൽ ലാൻഡ് ചെയ്ത ഉടനെ ബ്രത് അനലൈസർ ടെസ്റ്റിന് ഓപ്പറേറ്റർമാർ വിധേയമായിരിക്കണം.

8. തുടർച്ചയായി ബ്രത് അനലൈസർ ടെസ്റ്റ്‌ പോസിറ്റീവാകുന്ന ഓപ്പറേറ്റർമാർക്ക് തക്കതായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

9. ബ്രത് അനലൈസർ ടെസ്റ്റിന്റെ നടത്തിപ്പിനായി പ്രത്യേകം ഏജൻസികളും കൂടാതെ ഫ്യുവൽ സെൽ ടെക്നോളജിയുള്ള ബ്രത് അനലൈസറുകളും ഉപയോഗിക്കണം എന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
പൈലറ്റുമാരും ക്രൂവും മൗത്ത് വാഷും ടൂത്ത് ജെല്ലും ഉപയോഗിക്കരുത്! DGCA എന്തു കൊണ്ട് ഇങ്ങനെ പറയുന്നു?
Open in App
Home
Video
Impact Shorts
Web Stories