ചത്തുവീഴുന്ന പക്ഷികളുടെ എണ്ണം വളരെ വലുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കുക്ക് കൗണ്ടിയില്‍ 1.5 മില്യണ്‍ പക്ഷികളുണ്ടായിരുന്നു. ടെന്നസി വാര്‍ബ്ലേഴ്‌സ്, ഹെര്‍മിറ്റ് ത്രഷ്, അമേരിക്കന്‍ വുഡ്‌കോക്ക്‌സ് എന്നീ വിഭാഗങ്ങളില്‍ പെട്ട പക്ഷികളാണ് ചത്തുവീണതില്‍ ഭൂരിഭാഗവും. ഈ കണക്കുകൾക്ക് കൃത്യതയില്ല. ചത്തതും പരിക്കേറ്റതുമായ പക്ഷികളുടെ എണ്ണം ഇതിലും വലുതാണെന്നാണ് ഞങ്ങളുടെ കണ്ടെത്തൽ, ചിക്കാഗോ ബേര്‍ഡ് കൊളിഷന്‍ മോണിറ്റേഴ്സിന്റെ ഡയറക്ടര്‍ ആനെറ്റ് പ്രിന്‍സ് പറഞ്ഞു.
‘ജാലകങ്ങളിൽ തട്ടുന്ന എല്ലാ പക്ഷികളും ചാകുന്നില്ല ‘എന്ന് വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലെ പക്ഷി-ജാലക കൂട്ടിയിടിയെക്കുറിച്ച് ഗവേഷണം നടത്തുന്ന ബ്രെന്‍ഡന്‍ സാമുവല്‍സ് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ചത്തുവീഴുന്നതും പരിക്കുപറ്റുന്നതുമായ പക്ഷികളുടെ എണ്ണവും വിവരങ്ങളും ശേഖരിക്കുന്നതിനായി ചിക്കാഗോ നഗരത്തിന് ചുറ്റും വോളണ്ടിയര്‍മാര്‍ ഉണ്ട്. അതിനാല്‍ പക്ഷികളുടെ കൃത്യമായ എണ്ണം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
പക്ഷികളുടെ കുടിയേറ്റ സമയത്ത് നിരവധി കാരണങ്ങളാല്‍ ധാരാളം പക്ഷികള്‍ ചാകാറുണ്ട്. പ്രതികലൂമായ കാറ്റ്, മഴ, മൂടല്‍മഞ്ഞ് തുടങ്ങിയ നിരവധി സാഹചര്യങ്ങള്‍ പക്ഷികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. കൂടാതെ, നഗരങ്ങളിലെ മലിനീകരണവും ഇവയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നു. ഇതും മരണത്തിന് കാരണമാകുന്നു. ചിക്കാഗോയിലെ പ്രകാശ മലിനീകരണം ദേശാടന പക്ഷികള്‍ക്ക് വലിയ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ മുകളിലുള്ള ലൈറ്റുകള്‍ ഓഫ് ചെയ്താല്‍ ഇത് കുറയ്ക്കാമെന്ന് മക്കോര്‍മിക് പ്ലേസില്‍ നിന്നുള്ള ഒരു പ്രതിനിധി പറഞ്ഞു.