TRENDING:

ഇന്ത്യ എന്തുകൊണ്ടാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാത്തത്?

Last Updated:

ഭീകരാക്രമണത്തെ അപലപിച്ച ആദ്യ ലോകനേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്റെയോ ഹമാസിന്റെയോ പേര് പരാമർശിക്കാതെ അദ്ദേഹം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രയേൽ പലസ്തീൻ സംഘർഷം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. ഈ മാസം ആദ്യവാരമാണ് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ അപ്രതീക്ഷിത ആക്രമണം നടക്കുന്നത്. തുടര്‍ന്ന് ഇസ്രയേല്‍ ഹമാസിനെതിരേ വ്യോമാക്രമണം ആരംഭിച്ചു. ഇരുവിഭാ​ഗങ്ങളും പോരാട്ടം തുടരുകയാണ്. ഭീകരാക്രമണത്തെ അപലപിച്ച ആദ്യ ലോകനേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്റെയോ ഹമാസിന്റെയോ പേര് പരാമർശിക്കാതെ അദ്ദേഹം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹമാസിനെ ഇതുവരെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
(Image: Reuters)
(Image: Reuters)
advertisement

ഇന്ത്യയിൽ ഹമാസിനെ നിരോധിക്കുന്നതിന് അതിന്റേതായ സങ്കീർണതകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐസിസ് ആണ് ഇന്ത്യ നിരോധിച്ച അവസാനത്തെ പ്രധാന അന്താരാഷ്ട്ര ഭീകര സംഘടന. 2015- ൽ ആയിരുന്നു അത്.

തീവ്രവാദ ഗ്രൂപ്പുകളെ പട്ടികയിൽ ചേർക്കാൻ ഇന്ത്യ യുഎപിഎ നിയമം ആണ് ഉപയോഗിക്കുന്നത്. ഇതിന് ചില മാനദണ്ഡങ്ങളുണ്ട്. ഇന്ത്യൻ നിയമങ്ങൾ ബാധകമായ, ഇന്ത്യയുടെ നിയമപരിധിക്കുള്ള പ്രദേശങ്ങളിൽ അവരുടെ പ്രവർത്തനങ്ങളോ, സാമ്പത്തിക ഇടപാടുകളോ, റിക്രൂട്ട്‌മെന്റോ ഉണ്ടോ എന്നൊക്കെ പരിശോധിച്ചതിനു ശേഷമായിരിക്കും ഒരു സംഘടനയെ ഭീകര സംഘടനയുടെ പട്ടികയിൽ ഇന്ത്യ ചേർക്കുക. ഹമാസിന് നിലവിൽ രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങളില്ലെന്ന് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ (ORF) സ്ട്രാറ്റജിക് സ്റ്റഡീസ് പ്രോഗ്രാം അധ്യാപകനായ കബീർ തനേജ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിന് കൂടുതൽ സങ്കീർണതകളുണ്ട്. “ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ പലസ്തീന് വലിയ പിന്തുണയുണ്ട്,” ‘Reading Hamas from an Indian security vantage point’ എന്ന ലേഖനത്തിൽ തനേജ പറയുന്നു.

advertisement

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച രാജ്യങ്ങൾ ഏതൊക്കെ?

ഇസ്രായേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് അമേരിക്ക. 1997 ഒക്ടോബറിൽ അമേരിക്ക ഹമാസിനെ ഒരു വിദേശ ഭീകര സംഘടനയായി (Foreign Terrorist Organisation) പ്രഖ്യാപിച്ചിരുന്നു. 1997 ൽ അൽ-ഖ്വയ്ദയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിന് രണ്ട് വർഷം മുമ്പായിരുന്നു ഇത്. യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവരും ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഹമാസിനെ ഭീകരസംഘടനയായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

advertisement

ഏതൊക്കെ രാജ്യങ്ങളാണ് ഹമാസിനെ പിന്തുണക്കുന്നത്?

ചില മുസ്ലീം രാജ്യങ്ങൾ ഹമാസിനെ പിന്തുണക്കുന്നവരാണ്. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും പലസ്തീൻ സംരക്ഷിക്കാൻ പോരാടുന്ന വിമോചന ഗ്രൂപ്പാണെന്നും തുർക്കി പ്രസിഡന്റ് തയ്യിബ്‌ എർദോ​ഗൻ ഇക്കഴിഞ്ഞ ബുധനാഴ്ച പറഞ്ഞിരുന്നു. ഹമാസിനെ പിന്തുണക്കുന്ന രാജ്യമാണ് ഇറാനും. ഇറാൻ ഇവർക്ക് സാമ്പത്തിക സഹായവും സൈനിക സഹായവും നൽകാറുണ്ട്.

ഖത്തർ ആണ് ഹമാസിനെ ശക്തമായ പിന്തുണക്കുന്ന മറ്റൊരു രാജ്യം. ഇവർക്ക് ഖത്തർ സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്. ഹമാസ് തലവൻ ഇസ്മായിൽ ഹനിയേ ഉൾപ്പെടെയുള്ളവർ ഖത്തറിൽ ആഡംബര ജീവിതം നയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യ എന്തുകൊണ്ടാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാത്തത്?
Open in App
Home
Video
Impact Shorts
Web Stories