പാകിസ്ഥാനെതിരേ പ്രവര്‍ത്തിക്കാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്പ്‌സിന്(ഐആര്‍ജിസി) കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് 2019ലാണ് പതിനായിരക്കണക്കിന് ഇറാനിയന്‍കാരും ഇറാനിലെ റെവലൂഷനറി ഗാര്‍ഡ്‌സിന്റെ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ജഫ്രിയും മുന്‍ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയോട് ആവശ്യപ്പെട്ടത്.
വിഘടനവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാന്റെ നിലപാടാണ് ഇതിന് കാരണം.
ജെയ്‌ഷ് അല്‍ അദ്ല്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 27 റെവലൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്താന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍. സൗദി അറേബ്യയുടെ പിന്തുണയോടെ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഈ ഭീകരസംഘടനകള്‍ക്ക് അഭയം നല്‍കുന്നതിന് പാകിസ്ഥാന് തക്കമറുപടി നല്‍കും. അതിനുള്ള മറുപടി വളരെ വലുതായിരിക്കും, സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരോടുമായി ജഫ്രി പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
advertisement
പാകിസ്ഥാൻ സൈന്യത്തെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയെയുമാണ് ജഫ്രി കുറ്റപ്പെടുത്തിയത്. ഇറാന്‍ വിരുദ്ധ ഭീകരവാദികള്‍ക്കെതിരേ പാകിസ്ഥാൻ കര്‍ശന നടപടി സ്വീകരിക്കണമെന്ന് 2019-ല്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ഫോണ്‍ കോളില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആവശ്യപ്പെട്ടിരുന്നു. ഇറാന്‍-പാകിസ്ഥാൻ ബന്ധം നശിപ്പിക്കാന്‍ നിക്ഷിപ്ത താത്പര്യമുള്ള മറ്റ് രാജ്യങ്ങളെ പാകിസ്ഥാന്റെ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ആക്രമണത്തിന് ഉത്തരവാദികളായ ജിഹാദി സംഘടനകളെ സഹായിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുഎസിനെയും സൗദിഅറേബ്യയെും ഇസ്രയേലിനെയും യുഎഇയെയും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഞ്ച് വര്‍ഷത്തിന് ശേഷം ഇബ്രാഹിം റൈസിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ സര്‍ക്കാര്‍ തീവ്രവാദപ്രവര്‍ത്തനം നടത്താനുള്ള ഭീകരസംഘടനയുടെ ഇടപെടല്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ജിഹാദി സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലിന്റെ പാകിസ്ഥാനിലെ ആസ്ഥാനം രാജ്യത്തിന്റെ സായുധസേന തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ സര്‍ക്കാരിന്റെ നടപടികള്‍ ശൂന്യതയില്‍ നിന്ന് സംഭവിച്ചതല്ല. ജെയ്ഷ്-അല്‍-അദ്‌ലിന്റെ ആസ്ഥാനമെന്ന് ഇറാന്‍ വിശ്വസിക്കുന്ന പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയെ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച രാത്രി ഇറാന്‍ ആക്രമണം നടത്തിയത്. 2023ല്‍ തുടക്കത്തിലും ഡിസംബറിലും ഈ മാസം തുടക്കത്തിലും റാസ്‌കിലെ ഇറാന്‍ സേനയെ ലക്ഷ്യമിട്ട് തീവ്രവാദിസംഘടന ആക്രമണം നടത്തിയിരുന്നു.
ജെയ്‌ഷ്-അല്‍ അദ്ല്‍ എന്ന ഭീകരസംഘടന
2010-ല്‍ അബ്ദുല്‍മാലിക് റിഗിയെ വധിച്ചതിന് ശേഷം ജെയ്ഷ്-അല്‍-അദ്ലും ഇറാനിയന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുമെന്ന് ഇറാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഷിയ ഇറാനിലെ സുന്നി മുസ്ലിങ്ങള്‍ക്ക് മെച്ചപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പോരാടുന്നതിനായാണ് ജുന്‍ദല്ല എന്ന സംഘടന രൂപീകരിച്ചതെന്ന് റിഗി അവകാശപ്പെട്ടിരുന്നു. ഇറാനിലെ ഷിയ മുസ്ലിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സുന്നി വിഭാഗത്തിനും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇറാനില്‍ സുന്നികളും ഷിയകളും തമ്മിലുള്ള വിവേചനം ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (യുഎസ്‌ഐപി) പ്രകാരം റിഗിയെ വധിച്ചതിന് ശേഷം ജുന്‍ദല്ലയില്‍ നിന്ന് ഉയര്‍ന്നുവന്ന നിരവധി പിളര്‍പ്പ് സംഘടനകളില്‍ ഒന്നാണ് ജെയ്ഷ്-അല്‍-അദ്ല്‍. ജുന്‍ദല്ലയുടെ പിന്‍ഗാമിയായി ഇറാന്‍ ഗവണ്‍മെന്റ് അതിനെ അംഗീകരിക്കുന്നു, ഇറാന്‍ പോലെ യുഎസും ജപ്പാനും ന്യൂസിലന്‍ഡും ഇതിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയെങ്കിലും സൗദി അറേബ്യയും യുഎസും ജുന്‍ദല്ലയുടെ പ്രധാന പിന്തുണക്കാരാണെന്നാണ് ആരോപിക്കുന്നത്.
പച്ചനിറത്തിലാണ് ജെയ്ഷ് അല്‍ അദ്‌ലിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതില്‍ സംഘടനയുടെ പേര് അറബിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. സലാഹുദിന്‍ ഫാറൂഖിയും മുല്ല ഒമറുമായിരുന്നു സംഘത്തിന്റെ പ്രധാന നേതാക്കള്‍. പാക്കിസ്ഥാനിലെ അല്‍ ഖ്വയ്ദയുമായും ഈ സംഘത്തിന് ബന്ധമുണ്ട്. കൂടാതെ സിറിയയിലെ സുന്നി പ്രതിപക്ഷത്തെയും ഇറാനിയന്‍ കുര്‍ദിഷ് വിഘടനവാദികളെയും പിന്തുണയ്ക്കുന്നതായി പറയപ്പെടുന്നു. ഇവര്‍ ഇറാനും പാകിസ്ഥാനും ഇടയില്‍ അതിര്‍ത്തി കടന്നുള്ള പരിശോധനകള്‍ നടത്തുകയും ഇറാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ പ്രദേശം ഒരു താവളമായി ഉപയോഗിക്കുകയും ചെയ്യുന്നു.
2013 ഒക്ടോബര്‍, 2015 ഏപ്രില്‍, 2017 ഏപ്രില്‍ മാസങ്ങളില്‍ ഇറാനിയന്‍ അതിര്‍ത്തി സുരക്ഷാസേനക്കാരുടെ മരണത്തിന് കാരണമായ ആക്രമണങ്ങള്‍ നടത്തി സംഘടന അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സംഘടനയുടെ രൂപീകരണം പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റ് ബലൂച് വിമത ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ജെയ്ഷുല്‍ അദ്ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ യൂട്യൂബില്‍ സജീവമായി പങ്കിടാറുണ്ട്. ഇറാനും ഇസ്ലാമാബാദും ആക്രമണങ്ങളില്‍ പരസ്പരം കുറ്റപ്പെടുത്താറുണ്ടെങ്കിലും ഇരുവശത്തുനിന്നുമുള്ള ഔദ്യോഗിക സേന ഇക്കാര്യത്തില്‍ ഇടപെടുന്നത് വിരളമാണ്.