TRENDING:

സമുദ്രങ്ങളുടെ നിറം മാറുന്നത് എന്തുകൊണ്ട്? ഇത് അപകടകരമോ?

Last Updated:

കാലാവസ്ഥാ വ്യതിയാനം സമുദ്രത്തിലെ ആവാസവ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുന്നത്?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ നാം അനുദിനം അനുഭവിച്ചു വരികയാണ്. അതിന്റെ അനന്തരഫലങ്ങളിലൊന്നാണ് സമുദ്രങ്ങളുടെ നിറം മാറുന്ന പ്രതിഭാസം. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ലോകത്തിലെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം പച്ചയായി എന്നാണ് പുതിയ പഠന ഫലങ്ങൾ വ്യക്തമാക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കാലാവസ്ഥാ വ്യതിയാനം സമുദ്രത്തിലെ ആവാസവ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുന്നത്? വെള്ളത്തിന്റെ നിറം മാറുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാം.

പഠനങ്ങൾ പറയുന്നതെന്ത്?

ലോകത്തെ പകുതിയിലധികം സമുദ്രങ്ങളിലും (ഭൂമിയുടെ മൊത്തം വിസ്തൃതിയേക്കാൾ കൂടുതൽ) നിറംമാറ്റം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ നേച്ചർ ജേണലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തിൽ പറയുന്നു. “മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ ഈ മാറ്റം ആവാസവ്യവസ്ഥയെ ബാധിക്കുന്നു,” യുകെയിലെ സതാംപ്ടണിലുള്ള നാഷണൽ ഓഷ്യാനോഗ്രഫി സെന്ററിലെ സമുദ്ര, കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രബിബി കേൽ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. “ഈ നിറംമാറ്റം ആവാസവ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്”, എന്നും കെയ്ൽ കൂട്ടിച്ചേർത്തു.

advertisement

Also Read- പ്രപഞ്ചത്തിൽ മുഴങ്ങുന്ന പശ്ചാത്തല ശബ്ദത്തിന് പിന്നിൽ; ആദ്യ തെളിവുമായി ഗവേഷകർ

സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയുടെ കേന്ദ്രബിന്ദുവായ ചെറിയ പ്ലവകങ്ങളിൽ (planktons) ഉണ്ടായ മാറ്റങ്ങളാണ് പുതിയ പഠനത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. സമുദ്രാന്തരീക്ഷം സുസ്ഥിരമാക്കി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് പ്ലവകങ്ങൾ.

ബഹിരാകാശത്തു നിന്നും നോക്കുമ്പോൾ കാണുന്ന കടലിന്റെ നിറം ജലത്തിന്റെ മുകളിലെ പാളികളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സഹായിക്കും. സമുദ്രങ്ങളുടെ നീല നിറം ആ ഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ നടക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. വെള്ളം പച്ച നിറമുള്ളതാണെങ്കിൽ ആ ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നു എന്നാണ് മനസിലാക്കേണ്ടത് എന്നും ശാസ്ത്രജ്ഞർ പറയുന്നു. പ്രധാനമായും പച്ച പിഗ്മന്റ് ക്ലോറോഫിൽ അടങ്ങിയിട്ടുള്ള ഫൈറ്റോപ്ലാങ്ക്ടണുടെ (phytoplankton) പ്രവർത്തനങ്ങളാണ് ഈ നിറം മാറ്റത്തിന് കാരണം.

advertisement

മിക്ക സമുദ്രങ്ങിലും ഈ ‘ഗ്രീനിങ് ഇഫക്റ്റ്’ ഉണ്ടെന്ന് കേൽ പറയുന്നു. ഈ മാറ്റം വളരെ സാവധാനം നടക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പഠനം പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്?

സമുദ്രത്തിലെ ഈ നിറം മാറ്റം മൂലം ആവാസവ്യവസ്ഥകളിൽ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുക എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുതിർന്ന ശാസ്ത്രജ്ഞയായ സ്റ്റെഫാനി ഡട്ട്കിവിക്‌സ് പറഞ്ഞു. ചില പ്രദേശങ്ങളിൽ ഫൈറ്റോപ്ലാങ്ക്ടൺ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇതിന്റ അളവ് കൂടുതലായിരിക്കാനും സാധ്യതയുണ്ട്. “ഇത്തരം എല്ലാ മാറ്റങ്ങളും ഭൂമിയിലെ ആവാസ വ്യവസ്ഥകളിൽ പല അസന്തുലിതാവസ്ഥകളും ഉണ്ടാക്കുന്നു. അത്തരം അസന്തുലിതാവസ്ഥകൾ കാലക്രമേണ കൂടുതൽ വഷളാകും, പ്രത്യേകിച്ചും സമുദ്രങ്ങളിലെ ചൂട് ഇനിയും ഉയകരുകയാണെങ്കിൽ,” സ്റ്റെഫാനി സിഎൻഎന്നിനോട് പറഞ്ഞു. പ്ലവകങ്ങൾ കാർബൺ ആഗിരണം ചെയ്യുന്നതിനാൽ പ്രകൃതിയിലെ കാർബൺ സംഭരണിയായി പ്രവർത്തിക്കാനുള്ള സമുദ്രത്തിന്റെ കഴിവിനെയും ഇത് ബാധിക്കും എന്നും, സ്റ്റെഫാനി കൂട്ടിച്ചേർത്തു.

advertisement

ഈ മാറ്റം എത്രത്തോളം അപകടകരമാണ്?

സമുദ്രത്തിലെ നിറവ്യത്യാസങ്ങൾ കൃത്യമായി എന്താണ് അർത്ഥമാക്കുന്നത് എന്ന് കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. ​നിറം മാറ്റം ഉണ്ടാകുന്നത് സമുദ്രത്തിലെ എന്ത് പ്രതിഭാസം മൂലമാണെന്നോ ഈ മാറ്റങ്ങൾ എത്രത്തോളം ശക്തമാണെന്നോ ഇപ്പോൾ വ്യക്തമല്ല. ഈ പച്ച നിറം മനുഷ്യർക്ക് കാണാൻ സാധിക്കുന്നവയുമല്ല. മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക് കൊണ്ട് നോക്കുമ്പോൾ ഇവ നീല നിറത്തിൽ തന്നെയാണ് കാണുക. ”ഈ മാറ്റങ്ങൾ ഭയപ്പെടുത്തുന്നതാണ്. മനുഷ്യന്റെ ഇടപെടലുകൾ മൂലം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണം ”, സ്റ്റെഫാനി ഡട്ട്കിവിക്‌സ് കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
സമുദ്രങ്ങളുടെ നിറം മാറുന്നത് എന്തുകൊണ്ട്? ഇത് അപകടകരമോ?
Open in App
Home
Video
Impact Shorts
Web Stories