TRENDING:

ജിമെയിലിന്റെ 20-ാം വാര്‍ഷികം; വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിമെയിലിനെ ആളുകള്‍ ഏപ്രില്‍ ഫൂള്‍ തമാശയായി കരുതാന്‍ കാരണം

Last Updated:

ജിമെയില്‍ സത്യമാണെന്ന് ആളുകള്‍ വിശ്വസിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൃത്യം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏപ്രില്‍ ഒന്നാം തീയതിയാണ് ഗൂഗിള്‍ തങ്ങളുടെ ജിമെയില്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍, ഇത് ഗൂഗിളിന്റെ ഒരു ഏപ്രില്‍ ഫൂള്‍ തമാശയായാണ് ആളുകള്‍ കണക്കാക്കിയത്. കാരണം, അതിന് മുന്‍വര്‍ഷങ്ങളിലെല്ലാം ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും ചേർന്ന് ചെറിയ ചില തമാശകള്‍ ഒപ്പിച്ചിരുന്നു. ചന്ദ്രനിലെ കോപ്പര്‍ നിക്കസ് ഗവേണകേന്ദ്രത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ എന്നതായിരുന്നു ഒരു വര്‍ഷം ഏപ്രില്‍ ഒന്നിന് ഗൂഗിള്‍ നടത്തിയ പ്രഖ്യാപനം.
advertisement

തങ്ങളുടെ സെര്‍ച്ച് എഞ്ചിനില്‍ ''സ്‌ക്രാച്ച് ആന്‍ഡ് സ്‌നിഫ്'' പദ്ധതി നടപ്പാക്കുമെന്നാണ് മറ്റൊരു വര്‍ഷം ഏപ്രിൽ ഒന്നിന് കമ്പനി നടത്തിയ പ്രഖ്യാപനം. അതിനാല്‍ തന്നെ ഏപ്രിന്‍ ഒന്നിന് ലോകവിഡ്ഢിദിനത്തില്‍ ജിമെയില്‍ അവതരിപ്പിച്ചപ്പോള്‍ അത് ഗൂഗിളിന്റെ മറ്റൊരു തമാശയായിരിക്കുമെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍, ഗൂഗിളിന്റെ ചരിത്രത്തിലെ വിപ്ലവമാണ് ജിമെയില്‍ സൃഷ്ടിച്ചത്. തുടക്കത്തില്‍ ജിമെയിലിനെ കുറിച്ച് ആളുകള്‍ക്കിടയില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വൈകാതെ തന്നെ കോടിക്കണക്കിന് ഉപയോക്താക്കളെയാണ് ജിമെയില്‍ നേടിയെടുത്തത്. കൂടാതെ, വിപുലമായ സ്റ്റോറേജ് സംവിധാനവും ഇതിനൊപ്പം നല്‍കപ്പെട്ടു.

advertisement

ജിമെയില്‍ സത്യമാണെന്ന് ആളുകള്‍ വിശ്വസിച്ചില്ല

ഓരോ അക്കൗണ്ടിനും ഒരു ജിഗാബൈറ്റ് സ്‌റ്റോറേജ് എന്ന അഭിമാനിക്കാനാവുന്ന സൗജന്യ സേവനമാണ് ജിമെയിലിലൂടെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു ടെറാബൈറ്റ് സ്‌റ്റോറേജ് ശേഷിയുള്ള ഐഫോണുകള്‍ ലഭ്യമായ കാലത്ത് ഇത് തമാശയായി തോന്നുമെങ്കിലും 13,500 ഇമെയിലുകള്‍ സൂക്ഷിച്ചുവെക്കുന്നതിന് ഇത് സഹായിക്കുമായിരുന്നു. അന്നത്തെ പ്രധാന സേവനദാതാക്കളായ യാഹൂവിന്റെയും മൈക്രോസോഫ്റ്റിന്റെയും വെബ്‌മെയില്‍ 30 മുതല്‍ 60 മെയിലുകള്‍ മാത്രം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുമ്പോഴായിരുന്നു ഗൂഗിളിന്റെ ഈ നേട്ടമെന്നും ഓര്‍ക്കണം.

സെര്‍ച്ച് സംവിധാനം, വേഗത, സ്‌റ്റോറേജ് തുടങ്ങിയ നിര്‍ണായകമായ മൂന്ന് ഘടകങ്ങളും ചേര്‍ന്ന ജിമെയിലിനെ എല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 2004 ഏപ്രില്‍ ഒന്നിന് ഉച്ചകഴിഞ്ഞാണ് ജിമെയിലിനെക്കുറിച്ചുള്ള വാര്‍ത്ത അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് പ്രസിദ്ധീകരിച്ചത്. നിലവില്‍ ജിമെയിലിന് 1.8 ബില്ല്യണ്‍ സജീവ അക്കൗണ്ടുകള്‍ ഉണ്ട്. ഇപ്പോള്‍ 15 ജിഗാബൈറ്റ് സൗജന്യ സ്‌റ്റോറേജും ഗൂഗിള്‍ ഫോട്ടോസും ഗൂഗിള്‍ ഡ്രൈവും നല്‍കുന്നു. ഗൂഗിളിന്റെ തുടക്കത്തില്‍ നല്‍കിയ 1 ജിബി സ്‌റ്റോറേജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 15 മടങ്ങ് അധികമാണെങ്കിലും നിലവിലെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അത് മതിയാകാതെ വരുന്ന സാഹചര്യമുണ്ട്. ഇതും ഗൂഗിള്‍ പ്രതീക്ഷിച്ചിരുന്നതാണ്.

advertisement

ഗെയിം ചെയ്ഞ്ചര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇപ്പോളും ആധിപത്യം പുലര്‍ത്തുന്ന സെര്‍ച്ച് എഞ്ചിന്‍ എന്നതിനുമപ്പുറം ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സാമ്രാജ്യത്തിന്റെ വിപുലീകരണത്തില്‍ ആദ്യത്തെ മൂലക്കല്ലായി ജിമെയില്‍ സ്ഥാനം പിടിച്ചു. ജിമെയിന് ശേഷം ഗൂഗിള്‍ മാപ്‌സും ഗൂഗിള്‍ ഡോക്‌സും ഗൂഗിള്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെ വീഡിയോ സൈറ്റായ യൂട്യൂബ് ഗൂഗിള്‍ ഏറ്റെടുത്തു. വൈകാതെ ക്രോം ബ്രൗസറും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സംവിധാനവും ഗൂഗിള്‍ പുറത്തിറക്കി. ഇന്നും ലോകത്തിലെ ഭൂരിഭാഗം സ്മാര്‍ട്ടഫോണുകളിലും ഇവയുടെ ആധിപത്യമാണ് ഉള്ളത്. ഉപയോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ചുള്ള വിഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. വൈകാതെ പരസ്യങ്ങളും ഗൂഗിളില്‍ അവതരിപ്പിക്കപ്പെട്ടു.

advertisement

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജിമെയിലിന്റെ 20-ാം വാര്‍ഷികം; വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിമെയിലിനെ ആളുകള്‍ ഏപ്രില്‍ ഫൂള്‍ തമാശയായി കരുതാന്‍ കാരണം
Open in App
Home
Video
Impact Shorts
Web Stories