തുര്‍ക്കി-പാകിസ്ഥാന്‍ സഖ്യത്തെ ചെറുക്കുന്നതിനായി മെഡിറ്ററേനിയന്‍ മേഖലയിലെ ഇന്ത്യയുടെ തന്ത്രം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണ് സൈപ്രസ് സന്ദര്‍ശനമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സമുദ്രബന്ധവും തന്ത്രപരമായ സ്ഥാനവും ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലെ (IMEC) ഒരു പ്രധാനപ്പെട്ട കേന്ദ്രമാക്കി സൈപ്രസിനെ മാറ്റുന്നു.
2026ല്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ അധ്യക്ഷ പദവി വഹിക്കുന്നത് സൈപ്രസാണ്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഇതാദ്യമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസ് സന്ദര്‍ശിക്കുന്നത്. ഇതിലൂടെ മോദിയുടെ സന്ദര്‍ശനം ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നു. തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള ഐക്യദാര്‍ഢ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം. ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി പാകിസ്ഥാന് പിന്തുണ നല്‍കിയിരുന്നു.
advertisement
തുര്‍ക്കിയുമായി സൈപ്രസിന് പ്രാദേശികമായ ചില വിഷയങ്ങളില്‍ തര്‍ക്കമുണ്ട്. ഇതിനിടെ തുര്‍ക്കിയെ എതിര്‍ക്കുന്ന രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വാഭാവികമായും ഇന്ത്യയുമായുള്ള ബന്ധം സൈപ്രസ് ശക്തിപ്പെടുത്തുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കശ്മീര്‍, അതിര്‍ത്തി കടന്നുള്ള ഭീകരത, യുഎന്‍ രക്ഷാസമിതിയിലെ പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ ഇന്ത്യയുടെ നിലപാടുകളെ സൈപ്രസ് നിരന്തരം പിന്തുണയ്ക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രകൃതിവാതക പര്യവേഷണത്തില്‍ സൈപ്രസ് ഒരു പ്രധാന പങ്കാളിയാണ്. തുര്‍ക്കിയുടെ തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം പ്രാദേശിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. ഇന്ത്യ ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ മേഖലയില്‍ ഒരു പങ്കാളിത്തത്തിനുമുള്ള സാധ്യത ഉയര്‍ന്നുവരുന്നുണ്ട്. അതിനാല്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം പുതിയ മാനങ്ങള്‍ പര്യവേഷണം ചെയ്യുന്നുണ്ട്.
എന്‍എസ്ജി, യുഎന്‍എസ്‌സി തുടങ്ങിയ ബഹുരാഷ്ട്ര സംഘടനകളിലെ ഇന്ത്യയുടെ താത്പര്യങ്ങള സൈപ്രസ് പിന്തുണയ്ക്കുകയും ഇന്ത്യ-യുഎസ് ആണവ കരാറിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. സൈപ്രസുമായി ഇന്ത്യ ശക്തമായ ബന്ധം നിലനിര്‍ത്തുന്നത് ആഗോള സംരംഭങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ വിശാലമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും.
ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് സൈപ്രസ്. കൂടാതെ, ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാറും നിലനിര്‍ത്തി വരുന്നു. ലിമാസോളില്‍ സൈപ്രസ് ബിസിനസ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും.
തുര്‍ക്കി സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ പ്രതിരോധ മേഖലയിലും സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും സൈപ്രസും ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യ-കാനഡ ബന്ധം നിലവില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കാനഡയില്‍ വെച്ചുനടക്കുന്ന ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കാന്‍ പോകുന്നത്. കാനഡയിലേക്കുള്ള യാത്രാ മധ്യേയാണ് പ്രധാനമന്ത്രി സൈപ്രസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരിക്കുന്നത്. കാനഡയുമായുള്ള നിര്‍ണായകമായ ഇടപെടലിന് മുന്നോടിയായി ശക്തമായ യൂറോപ്യന്‍ പങ്കാളിത്തവും ഇന്ത്യയ്ക്ക് നയതന്ത്രപരമായി സ്വാധീനം നല്‍കും.