ഈ ഫണ്ട് പ്രയോജനപ്പെടുത്തിയാണ് അർഹരായ അധ്യാപകർക്ക് മാസം 1600 രൂപ പെൻഷൻ നൽകുന്നത്. അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റിയും 50 രൂപ വീതം ഇതിൽ മാസ വിഹിതമായ നൽകുന്നു. കേരളത്തിലെ ചില മദ്രസകൾക്ക് കേന്ദ്രസർക്കാർ ഫണ്ട് ലഭിച്ചിരുന്നത് നിർത്തലാക്കിയിട്ട് 10 വർഷത്തിലേറെയായി. അതേസമയം ദേശീയ ബാലാവകാശ കമ്മീഷന്റെ മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിർദേശത്തിൽ നിരവധി പ്രമുഖരും സംഘടനകളും അഭിപ്രായം രേഖപ്പെടുത്തി.
കേരളം മദ്രസകൾക്ക് പണം നൽകുന്നുണ്ടെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാന്റെ പ്രസ്താവനക്കെതിരെ മന്ത്രി വി അബ്ദുറഹ്മാൻ രംഗത്തെത്തി. കേരള സർക്കാർ മദ്രസകൾക്ക് ഫണ്ട് നൽകുന്നുണ്ടെന്ന് ആരാണ് ബാലാവകാശ കമ്മീഷൻ ചെയർമാനോട് പറഞ്ഞതെന്ന് അബ്ദുറഹ്മാൻ ചോദിച്ചു. കേരളത്തിൽ മദ്രസകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും സർക്കാർ ഫണ്ട് നൽകുന്ന ഒരു മതപഠന ശാലയും ഇല്ലെന്നാണ് പറഞ്ഞതെന്നും അബ്ദുറഹ്മാൻ പറഞ്ഞു. മദ്രസാ അധ്യാപകരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതമാണ് ക്ഷേമനിധിയിലുള്ളതെന്നും മതപഠനത്തിൽ സർക്കാർ ഇടപെടില്ലെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.
advertisement
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും വിഷയത്തിൽ പ്രതികരിച്ചു. വിദ്യാഭ്യാസ അവകാശനിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് ഫണ്ട് നൽകരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേതെന്നും സുരേന്ദ്രൻ പറഞ്ഞു. മറ്റിടങ്ങളിൽ മദ്രസ വിദ്യാഭ്യാസം മാത്രം എന്ന നിലപാട് ഉണ്ട്. അത് ഇല്ലാതാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. കേരളത്തിലെ മദ്രസകൾ ഒന്നും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതല്ല. അത് മതസ്ഥാപനങ്ങളാണ്. ആ കുട്ടികൾ സ്കൂളിലും പോകുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രീണന രാഷ്ട്രീയക്കാരാണ് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുതെന്ന നിർദേശത്തെ എതിർക്കുന്നതെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയുടെ പ്രതികരണം. മദ്രസകളിൽ മുസ്ലിംഗളല്ലാത്ത വിദ്യാർത്ഥികളും പോകുന്നുണ്ട്. ഹിന്ദുക്കളെ ഇസ്ലാം മതത്തെ കുറിച്ച് പഠിപ്പിക്കാൻ എന്തിനാണ് സർക്കാർ പണം ചെലവിടുന്നതെന്നും കനൂങ്കോ. ആയിരക്കണക്കിന് വിദ്യാർത്ഥികളെ കണ്ട് പല അന്വേഷണങ്ങൾ നടത്തിയാണ് കമ്മീഷൻ ഈ തീരുമാനം എടുത്തതെന്നും. മദ്രസയുടെ പേരിൽ പണം ഉണ്ടാക്കലാണ് വഖഫ് ബോർഡുകൾ ചെയ്യുന്നതെന്നും കനൂംഗോ ആരോപിച്ചു.
അതേസമയം രാജ്യത്തെ മദ്രസകൾ ഇല്ലാതാക്കി ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്ന കേന്ദ്രസർക്കാർ നീക്കം അത്യന്തം അപകടകരമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ കവർന്നെടുക്കാനുള്ള ഈ ശ്രമം അപലപനീയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി സച്ചാർ സമിതി നിർദേശിച്ച കാര്യങ്ങൾ ശരിയായ വിധത്തിൽ നടപ്പിലാക്കിയിരുന്നുവെങ്കിൽ അത്ഭുതകരമായ വിദ്യാഭ്യാസ വിപ്ലവം രാജ്യത്തെ മദ്രസാ പ്രസ്ഥാനങ്ങളിലൂടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മത ഭൗതിക വിദ്യാഭ്യാസം നൽകുന്ന സർക്കാർ അംഗീകാരമുള്ള ഉത്തരേന്ത്യയിലെ മദ്രസകൾ അടച്ചുപൂട്ടി അവിടത്തെ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കണമെന്ന നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും കെ.എൻ.എം.