TRENDING:

യുഎസ് പ്രസിഡന്റായാൽ വിവേക് രാമസ്വാമി H-1B വിസ നിർത്തലാക്കുമോ? ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?

Last Updated:

വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് അമേരിക്കയില്‍ വരാനും അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാനും കഴിയുന്ന തരത്തിലാണ് എച്ച്-വണ്‍ ബിസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എച്ച്-വണ്‍ ബി വിസ പ്രോഗ്രാമിനെ ഒരു തരം അടിമത്തമെന്നാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത്. ലോട്ടറി അധിഷ്ഠിതമായ ഈ സമ്പ്രദായം കുഴപ്പിക്കുന്നതാണെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്-വണ്‍ ബി
എച്ച്-വണ്‍ ബി
advertisement

വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് അമേരിക്കയില്‍ വരാനും അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാനും കഴിയുന്ന തരത്തിലാണ് എച്ച്-വണ്‍ ബിസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഏറെ താത്പര്യമുള്ള വിസയാണിത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ള കമ്പനികളെ അനുവദിക്കുന്ന വിസയാണിത്. എച്ച്-വണ്‍ ബി വിസയ്ക്ക് ആവശ്യക്കാരേറെയാണെങ്കിലും വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പ് ഇതിന് ആവശ്യമാണ്. ലോട്ടറി സമ്പ്രദായം പോലെ നറുക്കെടുപ്പ് മുഖേനെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ മുമ്പും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

മില്‍വാക്കിയില്‍ നടന്ന ആദ്യ റിപ്പബ്ലിക്കന്‍ സംവാദത്തില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട തന്റെ സ്വന്തം അനുഭവത്തെക്കുറിച്ചും എച്ച്-1 ബി വിസ സംവിധാനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം തന്നെ 29 തവണ H-1B വിസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട്.

advertisement

’40 വര്‍ഷം മുമ്പ് കയ്യില്‍ ഒരു പണവുമില്ലാതെയാണ് എന്റെ മാതാപിതാക്കള്‍ ഈ നാട്ടില്‍ വന്നതെന്നും രാമസ്വാമി പറഞ്ഞു. ലോട്ടറി സമ്പ്രദായമായമെന്നാണ് എച്ച്-1 ബി വിസ പ്രോഗ്രാമിനെ രാമസ്വാമി പരാമര്‍ശിച്ചത്. കഴിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം സാധ്യമാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ചങ്ങലപോലെ നടക്കുന്ന കുടിയേറ്റം അമേരിക്ക ഇല്ലാതാക്കേണ്ടതുണ്ടെന്നും രാമസ്വാമി പറഞ്ഞു.

കുടുംബാംഗങ്ങളുമായി വരുന്നവര്‍ ഈ രാജ്യത്തിന് നൈപുണ്യത്തില്‍ അധിഷ്ഠിതമായ സംഭാവനകള്‍ നല്‍കുന്ന കഴിവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം സാധ്യമായ കുടിയേറ്റക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

എച്ച്-വണ്‍ ബി വിസയെക്കുറിച്ചുള്ള രാമസ്വാമിയുടെ നിലപാട് 2016-ലെ തിരഞ്ഞെടുപ്പ് വേളയില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രചാരണത്തോട് സാമ്യം പുലര്‍ത്തുന്നതാണ്. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് തന്റെ ബിസിനസ്സുകള്‍ക്കായി എച്ച്-വണ്‍ ബി വിസയ്ക്ക് കീഴില്‍ നിരവധി വിദേശ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.

എന്താണ് എച്ച്-വണ്‍ ബി വിസ

ഏറെ ആവശ്യക്കാരുള്ള വിസ പ്രോഗ്രാമാണ് എച്ച് 1 ബി വിസ. ഈ വിസയ്ക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും 65,000 എച്ച്-വണ്‍ ബി വിസകളും യുഎസ് ബിരുദമുള്ളവര്‍ക്ക് 20,000 വിസകളും യുഎസ് നല്‍കുന്നു. നിലവില്‍ എച്ച്-വണ്‍ ബി വിസയുടെ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്. പരിമിതമായ സീറ്റുകളാണ് ഉള്ളെങ്കില്‍ പോലും ഈ വിസ പദ്ധതിക്ക് വലിയ ആവശ്യമാണ് ഉള്ളത്. ലഭ്യമായ 85,000 എച്ച് വണ്‍ ബി വിസ സ്ലോട്ടുകളിലേക്കായി 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.8 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനം അധികമാണ്.

advertisement

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഏറെ ആഗ്രഹിക്കുന്ന എച്ച് വണ്‍ ബി തൊഴില്‍ വിസയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ വാര്‍ഷിക പ്രവേശനം ഇരട്ടിയാക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ ജൂലൈയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയംഗമായ ഇന്ത്യന്‍-അമേരിക്കനായ കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ചിരുന്നു. നിലവിലെ 65,000 വിസകള്‍ എന്നുള്ളത് 1.30 ലക്ഷമാക്കി വര്‍ധിപ്പിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.

എച്ച്-വണ്‍ ബി വിസയുടെ പ്രശ്‌നങ്ങള്‍

യുഎസിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ ഏറെ ആവശ്യമുള്ള വിസയാണിത്. കാരണം, യുഎസില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയായാണ് ഇത് ഉപയോഗിക്കുന്നത്. എന്നിരുന്നാലും തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഇന്ത്യക്കാരുടെ ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് കാലയളവ് പതിറ്റാണ്ടുകളോളം നീളും.

advertisement

കോവിഡ് മഹാമാരിക്ക് ശേഷം ഈ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം വീണ്ടും കൂടി. എച്ച്-വണ്‍ ബി വിസകളുടെ പരിധി കൂടാതെ, അപേക്ഷകരും ഉടമകളും യുഎസില്‍ മറ്റ് നിരവധി പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. എച്ച് വണ്‍ ബി വിസയുള്ളവര്‍ക്ക് ഒട്ടേറെ അവകാശങ്ങളും നിഷേധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല. വിസകള്‍ക്ക് മൂന്ന് വര്‍ഷം മാത്രമാണ് കാലാവധി. അതിനുശേഷം അത് നീട്ടേണ്ടതുണ്ട്.

എന്നാൽ, ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് B1/B2 വിസകള്‍ പോലെയുള്ള മറ്റ് വിസ വിഭാഗങ്ങളുണ്ട്, അത് അവരെ ഒരു പുതിയ ജോലി കണ്ടെത്താന്‍ അനുവദിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
യുഎസ് പ്രസിഡന്റായാൽ വിവേക് രാമസ്വാമി H-1B വിസ നിർത്തലാക്കുമോ? ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories