TRENDING:

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം; ഡൽഹിയിൽ ഉയരുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയം

Last Updated:

മ്യൂസിയത്തിൽ 5,000 വർഷത്തെ ഇന്ത്യയുടെ കഥ പറയുന്ന എട്ട് തീമാറ്റിക് സെഗ്‌മെന്റുകൾ ഉണ്ടാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിലൊരുങ്ങുന്നു. യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം (Yuge Yugeen Bharat Museum) എന്നു പേരിട്ടിരിക്കുന്ന മ്യൂസിയം ഡൽഹിയിലെ ജൻപഥിൽ നിലവിലുള്ള ദേശീയ മ്യൂസിയത്തിന് പകരമായിട്ടാകും നിലവിൽ വരിക. മ്യൂസിയത്തിൽ 5,000 വർഷത്തെ ഇന്ത്യയുടെ കഥ പറയുന്ന എട്ട് തീമാറ്റിക് സെഗ്‌മെന്റുകൾ ഉണ്ടാകും. ഇക്കഴിഞ്ഞ മെയ് 18 ന് അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ചാണ് യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
advertisement

1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു ബേസ്‌മെന്റിലും മൂന്ന് നിലകളിലുമായാണ് മ്യൂസിയം ഒരുങ്ങുന്നത്. മ്യൂസിയത്തിന് 950 മുറികളും ഉണ്ടാകും. ഡൽഹിയുടെ ഹൃദയഭാഗത്ത് നോർത്ത്-സൗത്ത് ബ്ലോക്കുകളിലായാണ് പുതിയ മ്യൂസിയമെത്തുക. സൗത്ത് ബ്ലോക്കിൽ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയും നോർത്ത് ബ്ലോക്കിൽ ധന, ആഭ്യന്തര മന്ത്രാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പുതിയ ദേശീയ മ്യൂസിയം കെട്ടിടം കർത്തവ്യ പാതയുടെ ഭാഗമായി മാറുമെന്ന് കേന്ദ്ര സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.

advertisement

Also read-കൂട്ടിലടച്ചു വളര്‍ത്തുന്ന കോഴിയുടെ മുട്ടയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും; അമേരിക്കയില്‍ സംഭവിക്കുന്നതെന്ത്?

ഇത്തരം നിരവധി സാസ്കാരിക ഇടങ്ങൾ നിർമിച്ചു പരിചയമുള്ള ഫ്രാൻസിന്റെ സഹകരണത്തോടെയാണ് ഡൽ​ഹിയിലെ പുതിയ മ്യൂസിയം നിർമിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പാരീസ് സന്ദർശന വേളയിൽ ഇതു സംബന്ധിച്ച ഒരു കത്തിൽ ഒപ്പിട്ടിരുന്നു. പുതിയ മ്യൂസിയത്തിൽ ഓഡിയോ വിഷ്വൽ തീമുകളും വെർച്വൽ വാക്ക്ത്രൂകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും സാംസ്കാരിക മന്ത്രാലയത്തിലെ ചില വൃത്തങ്ങൾ അറിയിച്ചു. മൗര്യസാമ്രാജ്യം മുതൽ ഗുപ്ത സാമ്രാജ്യം വരെയുള്ള കാലം, വിജയനഗര സാമ്രാജ്യം, മുഗൾ സാമ്രാജ്യം, മറ്റ് നിരവധി രാജവംശങ്ങളുടെ ഭരണം എന്നിവയെക്കുറിച്ചെല്ലാം ഇവിടെ പരാമർശം ഉണ്ടാകും.

advertisement

ഭാരതീയ കല, വാസ്തുവിദ്യ, സംഗീതം, നൃത്തം, സാഹിത്യം, തത്ത്വചിന്ത എന്നിവയെക്കുറിച്ചുള്ള പ്രദർശനങ്ങളും ഇവിടെ ഉണ്ടാകും. ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ഇന്ത്യയുടെ സംഭാവനകളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. പുരാതന നഗരാസൂത്രണ സംവിധാനങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ, പ്രാചീന വൈദ്യശാസ്ത്രം മുതലായവയെക്കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

Also read-712 കോടി രൂപയുടെ സൈബര്‍ തട്ടിപ്പില്‍ കുരുങ്ങിയ 15,000ത്തോളം ഇന്ത്യക്കാർ രക്ഷപെട്ടതെങ്ങനെ?

ഇന്ത്യയിലെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നതോടൊപ്പം, രാജ്യത്തിന്റെ സംസ്കാരിക വൈവിധ്യത്തെക്കുറിച്ചും വ്യത്യസ്തങ്ങളായ സസ്യ ജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തിൽ ഇടം നേടും. സർദാർ വല്ലഭായ് പട്ടേൽ, ബിആർ അംബേദ്കർ, മഹാത്മാഗാന്ധി എന്നിവരുടെ സംഭാവനകളും ഇവിടെ ഊന്നിപ്പറയും. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള വിവരങ്ങളും പുതിയ‌ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

advertisement

മ്യൂസിയത്തിൽ എട്ട് തീമാറ്റിക് സെഗ്‌മെന്റുകൾ ഉണ്ടാകും. ഇതിൽ പുരാതന ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങൾ, പുരാതന കാലം മുതൽ മധ്യകാലഘട്ടം വരെയുള്ള ഇന്ത്യ, മധ്യകാലം, മധ്യകാലഘട്ടം മുതൽ പരിവർത്തന ഘട്ടം വരെയുള്ള ഇന്ത്യ, ആധുനിക ഇന്ത്യ, ഡച്ചുകാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും മറ്റും ഇന്ത്യയിൽ വന്നപ്പോഴുള്ള കൊളോണിയൽ ഭരണം, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യം ലഭിച്ച 1947 മുതൽ ഇതുവരെയുള്ള കാലം എന്നിവ ഉൾപ്പെടും.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം; ഡൽഹിയിൽ ഉയരുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയം
Open in App
Home
Video
Impact Shorts
Web Stories