TRENDING:

Marco | കേരളത്തിൽ മാത്രം 200 ഓളം സ്ക്രീനുകൾ; ഉണ്ണി മുകുന്ദന്റെ 'മാർക്കോ'യ്ക്കായി തയാറെടുപ്പ് പുരോഗമിക്കുന്നു

Last Updated:

'മാർക്കോ'യുടെ ഒഫീഷ്യൽ ടീസർ ദീപാവലി ദിനത്തിൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിസ്തുമസ് റിലീസായി തിയേറ്ററിൽ എത്താനിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ പ്രദർശനത്തിനായി കേരളത്തിൽ സജ്ജമായി 200ഓളം സ്ക്രീനുകൾ. ഡിസംബർ അവസാന വാരങ്ങളിൽ, ക്രിസ്തുമസിന് മുന്നോടിയായി ചിത്രം തിയേറ്ററിലെത്തും. 'മാർക്കോ'യുടെ ഒഫീഷ്യൽ ടീസർ ദീപാവലി ദിനത്തിൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരുന്നു. യു/എ സർട്ടിഫിക്കറ്റോടെയാണ് തിയേറ്ററുകളിൽ ടീസർ പ്രദർശിപ്പിക്കപ്പെടുന്നത്.
advertisement

മലയാളത്തിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'മാർക്കോ'യുടെ ത്രസിപ്പിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.

സർട്ടിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് ടീസറിൻറെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യേണ്ടതായി വന്നുവെന്നും ഈ മാറ്റങ്ങൾ ടീസറിൻറെ സർട്ടിഫിക്കേഷൻ ആവശ്യങ്ങൾക്കായി മാത്രമാണെന്നും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് അറിയിച്ചിരുന്നു. സിനിമ ഇറങ്ങുമ്പോൾ സെൻസർ ബോർഡിൽ നിന്നും പരമാവധി എഡിറ്റ് വരുത്താതെ ചിത്രത്തിലെ എല്ലാ രംഗങ്ങളും സംരക്ഷിക്കാനായി ശ്രമിക്കുമെന്നും പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്നും 'മാർക്കോ'യെ യാതൊരു ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ എത്തിക്കാനാണ് ലക്ഷ്യമെന്നും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് ചെയർമാൻ ഷെരീഫ് മുഹമ്മദ് അറിയിച്ചിട്ടുണ്ട്.

advertisement

മികച്ച ക്വാളിറ്റിയിൽ ലോകോത്തര നിലവാരത്തിലെത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഒരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നടൻ ജഗദീഷിൻറേയും അസാമാന്യ അഭിനയമുഹൂർത്തങ്ങൾക്ക് പ്രേക്ഷകർ സാക്ഷ്യം വഹിക്കാനിരിക്കുകയുമാണ്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളുമായി ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

ചിത്രം നിർമ്മിക്കുന്നതോടൊപ്പം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്. തങ്ങൾ നിർമ്മിച്ച സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള അവരുടെ ഉറച്ച വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

advertisement

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നൽകി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

advertisement

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടൻറ്: വിപിൻ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Marco | കേരളത്തിൽ മാത്രം 200 ഓളം സ്ക്രീനുകൾ; ഉണ്ണി മുകുന്ദന്റെ 'മാർക്കോ'യ്ക്കായി തയാറെടുപ്പ് പുരോഗമിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories