ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണി നിരന്ന സിനിമ തിയേറ്ററിലും വലിയ വിജയം നേടിയിരുന്നു.
Also Read- Waheeda Rehman | വഹീദാ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
2018: എവരിവൺ ഈസ് എ ഹീറോ എന്ന സിനിമ 2018 ൽ കേരളം നേരിട്ട പ്രളയത്തിൽ തകർന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയും പ്രളയകാലത്ത് സ്വയം ഹീറോ ആയിമാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ലാൽ, നരേൻ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്. 2018 ബോക്സ് ഓഫീസിൽ വൻ വിജയമായതിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു.
എഡിറ്റർ ശ്രീകർ പ്രസാദ്, സംവിധായകൻ ജോഷി ജോസഫ്, സ്റ്റണ്ട് ഡയറക്ടർ എസ് വിജയൻ, നിർമാതാവ് മുകേഷ് മെഹ്ത, ആസാമീസ് സംവിധായകൻ മഞ്ജു ബോറ, കോസ്റ്റ്യൂം ഡിസൈനര്‍ വാസുകി ഭാസ്കർ, എഴുത്തുകാരും സംവിധായകരുമായ ആർ മധേഷ്, എം വി രഘു, രാഹുൽ ഭോലെ, സിനിമാ ചരിത്രകാരൻ ആശോക് റാണെ എന്നിവരടങ്ങിയ 16 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തെരഞ്ഞെടുത്തത്. 22 സിനിമകളാണ് കമ്മിറ്റി കണ്ടത്.
ഛെല്ലോ ഷോ (2022), കൂഴങ്കൾ (2021), ജല്ലിക്കെട്ട് (2020), ഗല്ലി ബോയ് (2019), വില്ലേജ് റോക്ക്സ്റ്റാർസ് (2018), ന്യൂട്ടൺ (2017), വിസാരണൈ (2016) എന്നിവയായിരുന്നു മുൻ വർഷങ്ങളിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രികൾ. എന്നാൽ ഇവർക്കാർക്കും ഓസ്കര്‍ ഷോർട്ട് ലിസ്റ്റിൽ ഇടംനേടാൻ സാധിച്ചിരുന്നില്ല. മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നിവ മാത്രമാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്.
2023ലെ ഓസ്‌കാറിൽ രണ്ട് പുരസ്‌കാരങ്ങൾ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ആര്‍ആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഇന്ത്യ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടി. അക്കാദമി വേദിയിലും ഗാനം അവതരിപ്പിച്ചു. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം)ക്കുള്ള പുരസ്കാരവും നേടിയിരുന്നു
Summary: Malayalam film 2018 (also known as 2018: Everyone is a Hero) starring Tovino Thomas is India’s official entry for the 2024 Academy Awards, the jury headed by Kannada film director Girish Kasaravalli announced today. The film will only be eligible for the award if it finds a place on the nomination list.