റീ റിലീസ് ഉൾപ്പെടെ 204 സിനിമകളാണ് ഈ വർഷം റിലീസായത്. റീ റീലീസായി എത്തിയ 5 ചിത്രങ്ങളിൽ ദേവദൂതൻ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബാക്കിയുള്ള 199 സിനിമകൾക്കായി 1000 കോടി രൂപയാണ് നിർമ്മാതാക്കൾ മുടക്കിയത്. ലാഭമുണ്ടാക്കിയ 26 ചിത്രങ്ങളിൽ നിന്ന് 300-350 കോടിയോളം രൂപ ലാഭമുണ്ടാക്കനായെങ്കിലും ബാക്കി ചത്രങ്ങൾ 700 കോടിയോളം രൂപ മലയാള സിനിമ വ്യവസായത്തിന് നഷ്ടമുണ്ടാക്കിയെന്നും നിർമ്മാതാക്കളുടെ സംഘടന പത്രക്കുറിപ്പിൽ പറയുന്നു.
നഷ്ടം മുൻവർഷത്തേക്കാൾ കൂടുതലാണെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തത് വലിയ പ്രതിസന്ധിയാണെന്നും സംഘടന പത്രക്കുറിപ്പിൽ പറഞ്ഞു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 28, 2024 7:43 PM IST