TRENDING:

Shane Nigam | 25-മത് ചിത്രവുമായി ഷെയിൻ നിഗം; വരുന്നത് സ്പോർട്സ് ആക്ഷൻ സിനിമ

Last Updated:

സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഒരു മാസ്സ് എന്റർടൈനർ സിനിമയായിരിക്കും ഇത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷെയ്ൻ നിഗമിന്റെ (Shane Nigam) 25-മത് ചിത്രം വരുന്നു. സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഒരു മാസ്സ് എന്റർടൈനർ സിനിമയായിരിക്കും ഇത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
advertisement

എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി. കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം. ചിത്രത്തിന്റെ കഥയും തിരക്കഥയും സ്വയം കൈകാര്യം ചെയ്തുകൊണ്ടാണ് സിനിമയിലേക്കുള്ള ഈ അരങ്ങേറ്റം.

എസ്.ടി.കെ. ഫ്രെയിംസിന്റെ 14-മത് ചിത്രം സന്തോഷ് ടി കുരുവിള നിർമ്മാതാവായ ചിത്രങ്ങളിലെ ആറാമത്തെ നവാഗത സംവിധായകന്റെ ചിത്രം എന്നീ പ്രത്യേകതകൾ കൂടി ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിച്ച 'തങ്കം' എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം.

advertisement

തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച ശേഷം പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ 'Maltal', 'Yaavan' എന്നീ ഹ്രസ്വ ചിത്രങ്ങളായിരുന്നു സിനിമയിലേക്കുള്ള വഴി ഒരുക്കിയത്. പുതുമുഖ സംവിധായകർക്ക് എന്നും അവസരം നൽകിയിട്ടുള്ള നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ ചിത്രം 'മഹേഷിന്റെ പ്രതികാരം'ത്തിലൂടെയാണ് ദിലീഷ് പോത്തൻ സംവിധായകനാകുന്നത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ആർക്കറിയാം എന്ന ചിത്രത്തിലൂടെ സംവിധായകൻ സനു ജോൺ വർഗീസ്, നീരാളി സിനിമയുടെ സംവിധായകൻ അജോയ് വർമ്മ, പെണ്ണും പൊറാട്ടും സിനിമയിലൂടെ രാജേഷ് മാധവൻ എന്നിവർ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത് സന്തോഷ് ടി. കുരുവിളയുടെ ചിത്രങ്ങളിലൂടെയാണ്.

advertisement

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസുകൊട്' എന്ന ഹിറ്റ് ചിത്രമാണ് എസ് ടി കെ ഫ്രെയിംസ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്തത്. രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടു'മാണ് ഉടൻ റിലീസിന് എത്തുന്ന ചിത്രം

ഷെയ്ൻ നിഗമിനൊപ്പം ഈ മാസ്സ് എന്റർടെയ്നർ ചിത്രത്തിൽ അണിചേരുന്നത് തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ്. കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ്‌. ഉടൻ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഷെയ്ൻ നിഗമിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമാർന്ന വേഷമുള്ള മാസ്സ് പടമാകും ഇതെന്നാണ് സൂചന.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: 25th movie of actor Shane Nigam is a sports entertainer drama

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Shane Nigam | 25-മത് ചിത്രവുമായി ഷെയിൻ നിഗം; വരുന്നത് സ്പോർട്സ് ആക്ഷൻ സിനിമ
Open in App
Home
Video
Impact Shorts
Web Stories