'ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം' എന്ന ചൈനീസ് ചിത്രം 1930കളിലെ ചൈനയില്‍ സമയത്തെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചതിനെ തുടര്‍ന്ന് പ്രബലശക്തികളുടെ ലക്ഷ്യകേന്ദ്രമാവുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥ പറയുന്നു.
ഫ്രാന്‍സ്, അമേരിക്കന്‍ സംയുക്ത സംരംഭമായ 'ആര്‍ക്കോ' വിദൂരഭാവിയില്‍ നടക്കുന്ന ഒരു കല്‍പ്പിതകഥയാണ്. ഭൂതകാലത്തിലേക്കു വീഴുന്ന ആര്‍ക്കോ എന്ന 12കാരന്റെയും 2075ല്‍നിന്ന് അവനെ രക്ഷിക്കാനത്തെുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെയും സൗഹൃദത്തിലൂടെ പുരോഗമിക്കുന്ന ഒരു ടൈംട്രാവല്‍ ആണ് ഈ ചിത്രം. അനെസി മേളയില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
advertisement
'അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്' എന്ന ഫ്രാന്‍സ്, ഗിനിയ ചിത്രം അമ്മയെ നഷ്ടപ്പെട്ട ബിരാഹിമ എന്ന പത്തു വയസ്സുകാരന്‍ ഒരു മന്ത്രവാദിക്കൊപ്പം ആന്റിയെ അന്വേഷിച്ചുപോകുമ്പോള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.
'ഒലിവിയ ആന്റ് ദ ഇന്‍വിസിബിള്‍ എര്‍ത്ത്‌ക്വേക്ക്' സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ചിലി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. തന്റെ ദുരിതംപിടിച്ച കുടുംബജീവിതത്തിന്റെ വൈകാരിക ഭൂകമ്പങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഭാവനയില്‍ ഒരു സിനിമാപ്രപഞ്ചം സൃഷ്ടിക്കുന്ന 12 കാരി ഒലിവിയയുടെ കഥയാണിത്. അനെസി മേളയില്‍ ഗാന്‍ ഫൗണ്ടേഷന്‍ പ്രൈസ് നേടിയ ചിത്രമാണ് ഇത്.
Summary: The Kerala State Chalachitra Academy will screen the four best animation films of the year at the 30th IFFK to be organized in Thiruvananthapuram from December 12 to 19, 2025. The films that have been selected for the 2025 edition of the Annecy Animation Film Festival, which has been organized in France since 1960 exclusively for animation films, and have won awards, are included in the 'Signatures in Motion' category
