ആ ചിത്രത്തിനു വേണ്ടി ഒതുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ചിത്രത്തോട് പ്രേക്ഷകർക്ക് ഇന്നുമുള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ-ദൃശ്യ വിസ്മയങ്ങളുമായി 4K അറ്റ്മോസിൽ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം തെക്കുടൻ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4K അറ്റ്മോസിൽ അവതരിപ്പിക്കുക.
advertisement
റിലീസിനു മുന്നോടിയായി എത്തിയിരിക്കുന്ന ഈ ടീസർ വളരെ വ്യത്യസ്തമായി 4K ആക്കുന്നതിൻ്റെ ബിഫോർ ആഫ്റ്റർ വെർഷൻ ആയാണ് ഇറങ്ങിയിരിക്കുന്നത്.
4Kഅറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കമ്മീഷണർ.
സംഗീതം - രാജാമണി, ഛായാഗ്രഹണം - ദിനേശ് ബാബു, എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, 4K റീമാസ്റ്ററിങ് നിർമ്മാണം ഷൈൻ വി.എ. മെല്ലി വി.എ. , ലൈസൺ ടി.ജെ., ഡിസ്ട്രിബ്യൂഷൻ ഹെഡ് - ഹർഷൻ ടി.,
പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ക്രീയേറ്റീവ് വിഷനറി ഹെഡ്- ബോണി അസനാർ, കളറിങ്- ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ്- ഹരി നാരായണൻ, മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Watch the teaser of Suresh Gopi, Renji Panicker, Shaji Kailas movie Commissioner, which is slated for a re-release soon. The film is known to have elevated the status of actor Suresh Gopi to that of a super star