TRENDING:

Sholay @50 ഷോലെ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട്; അന്നത്തെ താരങ്ങള്‍ വാങ്ങിയ പ്രതിഫലം അറിയാമോ?

Last Updated:

ഷോലെയിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍ ധര്‍മേന്ദ്രയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ ഷോലെ പുറത്തിറങ്ങിയിട്ട് നാളേക്ക് 50 വര്‍ഷം പൂര്‍ത്തിയാകും. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഷോലെ 1975 ഓഗസ്റ്റ് 15-നാണ് തിയേറ്ററുകളിലെത്തിയത്. ബോളിവുഡില്‍ പ്രദര്‍ശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് ഷോലെ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
News18
News18
advertisement

അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഷോലെയിലെ അഭിനേതാക്കള്‍ക്ക് അന്ന് എത്ര പ്രതിഫലം ലഭിച്ചിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍ ധര്‍മേന്ദ്ര ആയിരുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കുറഞ്ഞ തുകയാണ് അന്ന് പ്രതിഫലമായി ലഭിച്ചത്.

ധര്‍മ്മേന്ദ്ര 

1970-കളിലെ ഒരു ജനപ്രിയ നടനായിരുന്നു ധര്‍മ്മേന്ദ്ര. ഇന്ത്യയിലെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായിരുന്നു ധര്‍മ്മേന്ദ്ര. റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് ഷോലെയിലെ വീരു എന്ന കഥാപാത്രം ചെയ്യാന്‍ ധര്‍മേന്ദ്ര വാങ്ങിയ പ്രതിഫലം 1.5 ലക്ഷം രൂപയാണ്.

advertisement

സഞ്ജീവ് കുമാര്‍

താക്കൂര്‍ ബല്‍ദേവ് സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീവ് കുമാറാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങിയ രണ്ടാമത്തെ താരം. 1.25 ലക്ഷം രൂപയാണ് ഷെലെയെന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്.

അമിതാഭ് ബച്ചന്‍

1975-ല്‍ ഷോലെയില്‍ അഭിനയിക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ താരപദവിയിലേക്ക് ഉയര്‍ന്നുവരുന്നതേയുള്ളു. 'ആഗ്രി യംഗ് മാന്‍' എന്ന് വിളിക്കപ്പെട്ടിരുന്ന ബച്ചന്‍ ഷോലെയില്‍ നിശബ്ദനായ ജയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വേഷത്തിന് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

advertisement

അംജദ് ഖാന്‍

ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഭാധനനായ വില്ലന്‍ വേഷമാണ് അംജദ് ഖാന്‍ ഷോലെയില്‍ അവതരിപ്പിച്ചത്. ഗബ്ബാര്‍ എന്ന വില്ലന്‍ വേഷത്തില്‍ അംജദ് ഖാന്‍ നിറഞ്ഞാടി. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും സ്‌ക്രീന്‍ പ്രസന്‍സും എല്ലാം സിനിമയില്‍ ഐക്കണിക് ആയിരുന്നു. ഈ വേഷം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ തന്നെ വഴിത്തിരിവായി. 50,000 രൂപയാണ് ഷോലെയിലെ അഭിനയത്തിന് അംജദ് ഖാന്‍ പ്രതിഫലം വാങ്ങിയത്.

ഹേമ മാലിനി 

ഷോലെ സിനിമയിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രം ആയിരുന്നു ബസന്തി. നര്‍മ്മവും കഴിവുംകൊണ്ട് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഹേമ മാലിനി ഷോലെയുടെ ലോകം ഭരിച്ചു. ബസന്തി എന്ന കഥാപാത്രത്തിന് ഹേമ മാലിനിക്ക് അന്ന് ലഭിച്ച പ്രതിഫലം 75,000 രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

advertisement

ജയ ബച്ചന്‍ 

വെള്ള വസ്ത്രം ധരിച്ച നിശബ്ദയായ വിധവ രാധയെന്ന കഥാപാത്രത്തെയാണ് ജയ ഭാദുരി ഷോലെയില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രണയിനിയും കൂടിയാണ് ജയ ബച്ചന്റെ രാധയെന്ന കഥാപാത്രം. ഷോലെയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങിയ പ്രധാന അഭിനേതാക്കളില്‍ ഒരാളായിരുന്ന ജയ ബച്ചനെന്ന് റിപ്പോര്‍ട്ടുണ്ട്. 35,000 രൂപയാണ് ജയ ബച്ചന്‍ അന്ന് പ്രതിഫലം വാങ്ങിയത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Sholay @50 ഷോലെ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട്; അന്നത്തെ താരങ്ങള്‍ വാങ്ങിയ പ്രതിഫലം അറിയാമോ?
Open in App
Home
Video
Impact Shorts
Web Stories