TRENDING:

സുപ്രിയ മേനോന്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ

Last Updated:

തിയേറ്ററിൽ സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘമാണ് പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിർമാതാവ് സുപ്രിയ മേനോന്റെ (Supriya Menon) പരാതിയിൽ, സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ. തിയേറ്ററിൽ സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയേറ്ററിൽ വച്ചു തമിഴ് ചിത്രം 'രായൻ' മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് പോലീസ് ഇവരെ പിടികൂടിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also read: സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുന്നു. നേരത്തെ ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയതും ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചു.

advertisement

അടുത്തിടെ പുറത്തിറങ്ങിയ 'ആടുജീവിത'ത്തിൻ്റെ മോഷണ പതിപ്പ് ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. റിലീസ് ചെയ്ത അതേ ദിവസം, തൻ്റെ സിനിമയുടെ അനധികൃത പകർപ്പ് ചോർന്നുവെന്ന് ആരോപിച്ച് ബ്ലെസി നൽകിയ പരാതിയിൽ, ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചിത്രം പ്രചരിച്ചതായി ആരോപിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A piracy gang operational from Madhurai in Tamilnadu was busted upon a complaint filed by producer Supriya Menon. The team was caught recording latest Tamil movie Rayan from a theatre in Thiruvananthapuram

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സുപ്രിയ മേനോന്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories